Activate your premium subscription today
ന്യൂഡൽഹി ∙ കഴിഞ്ഞ ഓഗസ്റ്റ് 5 ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന കലാപത്തിൽ താനും സഹോദരി രഹാനയും മരണത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വെളിപ്പെടുത്തി. അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ഹസീന (77) സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിലാണ് മരണം കൺമുന്നിൽ കണ്ട അനുഭവം വിവരിച്ചത്.
ന്യൂഡൽഹി∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വീസ കാലാവധി ഇന്ത്യ നീട്ടി. കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യത്തു പടർന്നുപിടിച്ച പ്രക്ഷോഭത്തെത്തുടർന്നാണ് ഹസീന രാജ്യം വിട്ടത്. ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലദേശിലെ ഇടക്കാല സർക്കാർ ആവശ്യപ്പെടുന്നതിനിടെയാണ് ഇന്ത്യ വീസ കാലാവധി നീട്ടിയത്.
ന്യൂഡൽഹി ∙ ഇന്ത്യയിൽ കഴിയുന്ന ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും അറസ്റ്റ് വാറന്റ്. ധാക്ക കോടതിയാണ് രണ്ടാമതും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ബംഗ്ലദേശ് കലാപത്തിൽ ഹസീനയെ പ്രതി ചേർത്തിരുന്നു. പിന്നാലെ ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കാൻ ബംഗ്ലദേശ് ആവശ്യപ്പെട്ടിട്ടും ഇന്ത്യ അഭയം നൽകുന്നത് തുടരുകയാണ്.
2024ല്‍ ഏറ്റവും നാടകീയരംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ച രാജ്യങ്ങളിലൊന്ന് ബംഗ്ലദേശായിരുന്നു. ഷെയ്ഖ് ഹസീനയെന്ന വന്മരം കടപുഴകി വീഴുകയും ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തിലല്ലാതെ വിദ്യാര്‍ഥികളുടെയും അക്കാദമിക വിദഗ്ധരുടെയും നേതൃത്വത്തില്‍ ഒരു കാവല്‍ സര്‍ക്കാര്‍ നിലവില്‍ വരുകയും ചെയ്ത വര്‍ഷം.
ന്യൂഡൽഹി ∙ ജനകീയ പ്രക്ഷോഭത്തെത്തുടർന്നു കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിൽ അഭയം പ്രാപിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാൻ ബംഗ്ലദേശ് ഇടക്കാല സർക്കാർ ആവശ്യപ്പെട്ടത് ഇന്ത്യയെ വിഷമത്തിലാക്കി. ഇരുരാജ്യങ്ങളും തമ്മിൽ 2013 ൽ ഒപ്പിട്ടതും 2016 ൽ ഭേദഗതി ചെയ്തതുമായ കൈമാറ്റ ഉടമ്പടി പ്രകാരമാണ് ഔദ്യോഗികമായ അഭ്യർഥന. നടപടി വച്ചുതാമസിപ്പിക്കാമെങ്കിലും ബംഗ്ലദേശിലെ ഏതെങ്കിലും ക്രിമിനൽക്കോടതിയുടെ വാറന്റുമായി വീണ്ടുമയച്ചാൽ കേന്ദ്രസർക്കാരിനുമേൽ സമ്മർദമേറും.
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലദേശ് ഇന്ത്യൻ സർക്കാരിന് കത്തയച്ചതും പെരിയ ഇരട്ടക്കൊലപാതകക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി ഡിസംബർ 28ന് വിധി പറയുന്നതുമായ റിപ്പോർട്ടുകളാണ് ഇന്നത്തെ പ്രധാന വാർത്തകൾ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ്
ന്യൂഡൽഹി∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ കത്ത്. ഹസീനയ്ക്ക് ബംഗ്ലദേശിൽ നിയമനടപടി നേരിടേണ്ടതുണ്ടെന്ന് കാട്ടിയാണ് നയതന്ത്രതലത്തിൽ കത്തയച്ചതെന്ന് ഇടക്കാല സർക്കാരിലെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു. ജനകീയ പ്രക്ഷോഭത്തിൽ അധികാരം നഷ്ടമായതിനെത്തുടർന്ന്, ബംഗ്ലദേശ് വിട്ട ഓഗസ്റ്റ് 5 മുതൽ ഷെയ്ഖ് ഹസീന ഇന്ത്യയിൽ കഴിയുകയാണ്.
ധാക്ക ∙ ഷെയ്ഖ് ഹസീനയുടെ ഭരണകാലത്തു 3500 പേരെ ദുരൂഹമായി കാണാതായ സംഭവങ്ങളിൽ ഇന്ത്യ ഉൾപ്പെട്ടതായി ബംഗ്ലദേശ് ഇടക്കാല സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ. കാണാതായ ചിലരെങ്കിലും ഇന്ത്യയിലെ ജയിലുകളിലുണ്ടെന്ന് കമ്മിഷനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആഭ്യന്തര, വിദേശ മന്ത്രാലയങ്ങൾ കൂട്ടായി ശ്രമിച്ച് ഇന്ത്യയിലെ ജയിലുകളിലുള്ള ബംഗ്ലദേശ് പൗരരെ തിരിച്ചറിയാൻ നടപടിയുണ്ടാകണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടു. വിരമിച്ച സുപ്രീം കോടതി ജഡ്ജി മൈനുൽ ഇസ്ലാം ചൗധരിയുടെ നേതൃത്വത്തിലുള്ളതാണ് 5 അംഗ കമ്മിഷൻ
ന്യൂഡൽഹി ∙ ബംഗ്ലദേശിലെ ഇടക്കാല സർക്കാരിന്റെ ഭാഗമായ മഹ്ഫൂജ് ആലമിന്റെ വിവാദ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സ്ഥാനമൊഴിയാൻ പ്രേരിപ്പിച്ച പ്രക്ഷോഭം ഇന്ത്യ തിരിച്ചറിയണമെന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്.
ധാക്ക ∙ അസമിലെ വിഘടനവാദി സംഘടനയായ ഉൾഫയുടെ ഒരു വിഭാഗത്തെ നയിക്കുന്ന പരേഷ് ബറുവയുടെ വധശിക്ഷ ബംഗ്ലദേശ് ഹൈക്കോടതി 10 വർഷത്തെ തടവാക്കി ഇളവു ചെയ്തു. ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് പരേഷ് ബറുവ (70) ഇപ്പോഴുള്ളത്. ഇന്ത്യയിലേക്ക് ആയുധക്കടത്ത് നടത്തിയ കേസിൽ മുൻ മന്ത്രിയെയും മറ്റ് 5 പേരെയും കുറ്റവിമുക്തരാക്കുകയും ചെയ്തു. ബംഗ്ലദേശിലെ രാഷ്ട്രീയമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഈ വിധികൾ ചർച്ചാവിഷയമായി.
Results 1-10 of 122