Activate your premium subscription today
ഇസ്ലാമാബാദ്∙ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ ആഗോളതലത്തിൽ ഒറ്റപ്പെട്ട പാക്കിസ്ഥാൻ, ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സഹായം തേടുന്നു. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കാൻ ട്രംപ് ഇടപെടണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഇസ്ലാമാബാദിൽ യുഎസ് എംബസിയിൽ യുഎസ് സ്വാതന്ത്ര്യത്തിന്റെ 249ാം വാർഷികാഘോഷ പരിപാടിയിലാണ് പ്രശ്നപരിഹാരത്തിന് യുഎസിന്റെ ഇടപെടൽ ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടത്.
ന്യൂഡൽഹി∙ ഭീകരസംഘടനകളുമായുള്ള ബന്ധം പാക്കിസ്ഥാൻ ആവർത്തിച്ചു നിഷേധിക്കുന്നതിനിടെ ഭീകരർക്കൊപ്പം പാക്ക് മന്ത്രിമാർ വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്ത്. പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന സെയ്ഫുള്ള കസൂരിയുൾപ്പെടെയുള്ള ഭീകരരാണ് ചിത്രത്തിലുള്ളത്. പാക്കിസ്ഥാന്റെ ആണവപരീക്ഷണങ്ങളുടെ വിജയം ആഘോഷിക്കാൻ പാക്ക് പഞ്ചാബിലെ കസൂറിൽ മേയ് 29ന് നടത്തിയ പരിപാടിയിലാണ് മന്ത്രിമാരും ഭീകരരും ഒരുമിച്ചു പങ്കെടുത്തത്. പാക്കിസ്ഥാൻ മർക്കസി മുസ്ലിം ലീഗ് (പിഎംഎംഎൽ) ആയിരുന്നു പരിപാടിയുടെ സംഘാടകർ.
ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി മേയ് 10ന് പുലർച്ചെ ഇന്ത്യ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത് വീണ്ടും പരസ്യ സമ്മതം നടത്തി പാക്കിസ്ഥാൻ പ്രധാനമന്ത്രി. പുലർച്ചെ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നെന്നും എന്നാൽ അതിനു മുൻപ് ഇന്ത്യ റാവൽപിണ്ടിയടക്കമുള്ള സ്ഥലങ്ങളിൽ ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.
ഇസ്ലാമാബാദ് ∙ പുലർച്ചെ 2.30ന് സേനാമേധാവിയുടെ ഫോൺകോൾ തന്നെ വിളിച്ചുണർത്തിയതിനെപ്പറ്റി വിവരിക്കുന്നതിനിടെ നൂർ ഖാൻ എയർബേസിൽ ഇന്ത്യയുടെ മിസൈലാക്രമണമുണ്ടായതു സ്ഥിരീകരിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്.
ന്യൂഡൽഹി∙ നൂർഖാൻ വ്യോമതാവളത്തിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതായി സമ്മതിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. റാവൽപിണ്ടിയിലാണ് നൂർഖാൻ വ്യോമതാവളം. പാക്ക് കരസേനാ മേധാവി അസിം മുനീർ 9ന് പുലർച്ചെ 2.30ന് തന്നെ നേരിട്ട് ഫോൺ ചെയ്താണ് ഇക്കാര്യം അറിയിച്ചതെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു. ആക്രമണത്തിന് പാക്ക് പ്രധാനമന്ത്രിയുടെ സ്ഥീരീകരണം ലഭിക്കുന്നത് ആദ്യമായാണ്.
ഇന്ത്യയുമായി നടന്ന സംഘര്ഷത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പിൻവാങ്ങുന്നതായും തോൽവി സമ്മതിച്ചതായും സംസാരിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യാന്തര പിന്തുണയുടെ കുറവും ശത്രുവിന്റെ കരുത്തും കാരണമാണ് യുദ്ധത്തിൽനിന്നും പിന്മാറുന്നതെന്നാണ് വിഡിയോയിൽ പറയുന്നത്.
ഇന്ത്യയുമായി വെടിനിർത്തൽ കരാറിലെത്തിയതിനു പിന്നാലെ പാക്കിസ്ഥാൻ സൈന്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാക്കിസ്ഥാൻ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതെന്ന് ഷെഹബാസ് ഷെരീഫ് അവകാശപ്പെട്ടു. ഇന്ത്യയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ വിശ്വസ്തതയോടെ നടപ്പിലാക്കാൻ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്നും കരാർ ലംഘിച്ചുവെന്ന ഇന്ത്യയുടെ ആരോപണത്തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ഷെഹബാസ് ഷെരീഫ് പറഞ്ഞു.
ഇസ്ലാമാബാദ്∙ ഇന്ത്യ – പാക്ക് സംഘർഷം രൂക്ഷമാകുന്നതിനിടെ പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ഉപദേശിച്ച് സഹോദരനും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്. നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷം ലഘൂകരിക്കണമെന്ന് നവാസ് ഷെരീഫ് ഷഹബാസ് ഷെരീഫിനെ ഉപദേശിച്ചതായി പാക്കിസ്ഥാൻ മാധ്യമമായ എക്സ്പ്രസ് ട്രിബ്യൂണിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയതിനുപിന്നാലെ ലണ്ടനിലായിരുന്ന നവാസ് ഷെരീഫ് പാക്കിസ്ഥാനിലെത്തിയിരുന്നു.
ന്യൂഡൽഹി ∙ ഇന്ത്യയുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ പാക്കിസ്ഥാൻ സൈന്യത്തിൽ ഭിന്നതയെന്ന് റിപ്പോർട്ട്. സൈനിക മേധാവി അസിം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും സൈന്യത്തിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥർ മുനീറിന്റെ രാജി ആവശ്യപ്പെട്ടെന്നുമാണ് സൂചന.
ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ദൂറിനു മറുപടിയെന്നോണം പാക്കിസ്ഥാൻ നടത്തിയ പ്രകോപനങ്ങൾക്കു പിന്നാലെ കനത്ത ആക്രമണമഴിച്ചുവിട്ട് ഇന്ത്യ. തലസ്ഥാനമായ ഇസ്ലാമാബാദിലും തുറമുഖനഗരമായ കറാച്ചിയിലും അടക്കം ഇന്ത്യൻ സേനകൾ ആക്രമണം നടത്തിയെന്നാണ് വിവരം. ഇന്ത്യയുടെ വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽനിന്ന് കറാച്ചിയിലേക്കു കനത്ത
Results 1-10 of 40