Activate your premium subscription today
യുക്രെയ്നുമായുള്ള സംഘർഷത്തെ തുടർന്ന് കടുത്ത സാമ്പത്തിക ഞെരുക്കത്തിലായ റഷ്യയ്ക്ക് തിരിച്ചടിയായി തൊഴിലാളി ക്ഷാമവും രൂക്ഷം. രാജ്യത്ത് വ്യാവസായിക, നിർമാണമേഖലകളിൽ 2024ൽ 26 ലക്ഷം തൊഴിലാളികളുടെ കുറവുണ്ടായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഏഷ്യയിൽ നിന്ന് വൻതോതിൽ തൊഴിൽ നിയമനങ്ങൾക്ക് ഒരുങ്ങുകയാണ് റഷ്യ.
ഇറക്കുമതി തീരുവയിൽ പിടിവാശി കൈവിടാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചെമ്പിന് 50 ശതമാനവും മരുന്നുകൾക്ക് 200 ശതമാനവും തീരുവ ഏർപ്പെടുത്തുമെന്നാണ് പുതിയ പ്രഖ്യാപനം. സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് സമാനമായാണ് ചെമ്പിനും തീരുവ ഏർപ്പെടുത്തുക.
മോസ്കോ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പുറത്താക്കിയ ഗതാഗതമന്ത്രി മരിച്ചനിലയിൽ.
മോസ്കോ∙ റഷ്യയുടെ മുൻ ഗതാഗതമന്ത്രി റൊമാൻ സ്റ്ററോവോയിറ്റ് (53) കാറിനുള്ളിൽ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി മണിക്കൂറുകൾക്കുള്ളിലാണ് റൊമാൻ ആത്മഹത്യ ചെയ്തതെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റൊമാൻ സ്റ്ററോവോയിറ്റിനെ പുറത്താക്കിയതിന് പിന്നാലെ നൊവ്ഗൊരോഡ് മേഖലയുടെ ഗവര്ണറായിരുന്ന ആൻഡ്രി നികിറ്റിൻ ഇടക്കാല ഗതാഗത മന്ത്രിയായും നിയമിച്ചിരുന്നു.
വാഷിങ്ടൻ ഡിസി∙ യുക്രെയ്ൻ വിഷയത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.
മോസ്കോ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫോൺ കോൾ അറ്റൻഡ് ചെയ്യാൻ, പങ്കെടുത്തുകൊണ്ടിരുന്ന പരിപാടി വിട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ട്രംപും പുട്ടിനും തമ്മിൽ വ്യാഴാഴ്ച ഫോണിൽ സംസാരിക്കാൻ തീരുമാനിച്ചിരുന്നു. സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് ഏജൻസി നടത്തിയ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് പുട്ടിന് ട്രംപിന്റെ ഫോൺ കോൾ വന്നത്. സംഘാടകരോടും പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരുന്നവരോടും ക്ഷമ പറഞ്ഞ പുട്ടിൻ, താൻ ട്രംപുമായി ഫോണിൽ സംസാരിക്കാൻ പോകുകയാണെന്ന് പറഞ്ഞു. ‘ദയവായി ദേഷ്യം തോന്നരുത്. നമ്മൾക്ക് വീണ്ടും സംസാരിക്കാമെന്ന് ഞാൻ മനസിലാക്കുന്നു. എന്നാൽ ട്രംപിനെ കാത്തുനിർത്തുന്നത് ശരിയല്ല. ട്രംപിന് നീരസം തോന്നിയേക്കാം’ – പുട്ടിൻ പറഞ്ഞു.
യുക്രെയ്നുമായി സമാധാന ചർച്ചകൾക്ക് ഒരുക്കമാണെന്ന് വ്യക്തമാക്കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. 2022ലാണ് യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചത്. തുടർന്ന് യുഎസും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ സമാധാന ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും റഷ്യ തള്ളുകയായിരുന്നു. വെടിനിർത്തൽ വേണമെന്ന ട്രംപിന്റെ ആവശ്യവും പുട്ടിൻ തള്ളിയിരുന്നു.
ഹേഗ് ∙ റഷ്യ – യുക്രെയിൻ സംഘർഷത്തിൽ യുക്രെയിനെ സഹായിക്കുന്നതിന് കൂടുതൽ പാട്രിയ്റ്റ് മിസൈലുകൾ നൽകുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘മിസൈലുകൾ തകർക്കാൻ ശേഷിയുള്ള പാട്രിയറ്റ് മിസൈലുകൾ ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണെങ്കിലും ഏതാനും എണ്ണം ലഭ്യമാക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കും.’ - നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ട്രംപ്, യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
മോസ്കോ∙ ഇറാനിലെ ആണവ – സൈനിക കേന്ദ്രങ്ങൾക്കു നേരെ യുഎസ് നടത്തിയ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുട്ടിൻ ഇക്കാര്യം പറഞ്ഞതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിയൻ ജനതയെ സഹായിക്കാനാണ് മോസ്കോ ശ്രമിക്കുകയാണെന്നും പുട്ടിൻ ചർച്ചക്കിടെ ഇറാൻ വിദേശകാര്യ മന്ത്രിയോട് പറഞ്ഞതായാണ് വിവരം.
ടെഹ്റാൻ ∙ യുഎസ് ആക്രമണത്തിനു പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്. മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്താംബൂളിൽ നടക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ (ഒഐസി) ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Results 1-10 of 723