Activate your premium subscription today
വാഷിങ്ടൻ ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ മകൾ ഷി മിംഗ്സെയെ യുഎസിൽ നിന്ന് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയ നിരീക്ഷക ലോറ ലൂമർ.
മോസ്കോ ∙ റഷ്യയിൽ സുപ്രധാനമായ ഉച്ചകോടിക്ക് ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ് ഇന്ന് എത്തുന്നതിനു മുൻപ് മോസ്കോയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. തുടർച്ചയായി മൂന്നാം ദിവസവും നടത്തിയ ആക്രമണത്തെത്തുടർന്ന് മോസ്കോയിലെ വിമാനത്താവളങ്ങളെല്ലാം മണിക്കൂറുകളോളം പ്രവർത്തനം നിർത്തിവച്ചു. രണ്ടാം ലോകയുദ്ധ വിജയത്തിന്റെ 80–ാം വാർഷികം ആഘോഷിക്കുന്ന നാളത്തെ ചടങ്ങിൽ മുഖ്യാതിഥിയായായണ് ഷി എത്തുന്നത്. പശ്ചാത്യരാജ്യങ്ങളുടെ കടുത്ത ഉപരോധത്തിൽ റഷ്യയ്ക്കു തുണയായത് ചൈനയായിരുന്നു.
ഹൂസ്റ്റണ്‍ ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിൽ പ്രവേശിച്ചിട്ട് 100 നാൾ പൂർത്തിയായി. ആക്ഷന്‍ സിനിമ പോലെ സംഭവ ബഹുലമായ നൂറു നാളുകളാണ് കടന്നു പോയതെന്ന് നിസംശയം പുറയാം. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതു മുതല്‍ താരിഫ് യുദ്ധം വരെ നീളുന്നു ട്രംപിന്റെ ഉത്തരവുകള്‍. കൂട്ടത്തില്‍ താരിഫ് യുദ്ധ പ്രഖ്യാപനം സഖ്യ രാജ്യങ്ങളെ വരെ അകറ്റുകയും ചെയ്തു.
രക്തച്ചൊരിച്ചിലുള്ള രണ്ടു യുദ്ധങ്ങൾ ഇപ്പോഴും തുടരുമ്പോഴും, ലോകശ്രദ്ധ പിടിച്ചു പറ്റുന്നത് രണ്ടു വന്‍ ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിലാണ്. ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് ആയി രണ്ടാം തവണ അധികാരം ഏറ്റെടുത്തതിനുശേഷം കരുത്തുകൂട്ടിയ ഈ പോരാട്ടത്തിൽ ആരാവും വിജയി എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. ഇരു രാജ്യങ്ങളും ആദ്യപടിയായി ഇറക്കുമതിച്ചുങ്കം കുത്തനെ ഉയര്‍ത്തുകയും കയറ്റുമതികളുടെയും സേവനങ്ങളുടെയും മേല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയുമാണ് യുദ്ധകാഹളം മുഴക്കിയത്. ഇതിന്റെ ബുദ്ധിമുട്ടുകള്‍ ബാക്കി രാഷ്ട്രങ്ങളെയും ബാധിക്കുമെന്നതിനാല്‍ ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാരും സാമ്പത്തികശാസ്ത്ര വിശാരദന്മാരും വ്യവസായ പ്രമുഖരും അത്യന്തം ഉദ്വേഗത്തോടെയാണ് അമേരിക്കയുടെയും ചൈനയുടെയും നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്. 1971ല്‍ അമേരിക്ക മുന്നിൽ നിന്നാണ് ലോക രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലേക്ക് ചൈനയെ കൈപിടിച്ച് എത്തിച്ചത്. എന്നാൽ പിന്നീട് ചൈന അമേരിക്കയുടെ ഏറ്റവും വലിയ എതിരാളിയായി വളരുക മാത്രമല്ല അവരുടെ വെല്ലുവിളി സ്വീകരിക്കാനുള്ള ശക്തിയും ആര്‍ജിച്ചു. കഴിഞ്ഞ മാസത്തെ (2025 മാർച്ച്) സംഭവപരമ്പരകള്‍ നൽകുന്ന സൂചന ഇതാണ്. 2001ല്‍ ചൈനയെ ലോക വ്യാപാര സംഘടനയില്‍ (World Trade Organisation– WTO) അംഗമാകാന്‍ നിര്‍ബന്ധിച്ചത് അമേരിക്കയാണ്. ഇതുവഴി ആ രാജ്യം ഈ സംഘടനയുടെ നിയമങ്ങള്‍ക്കും തത്വസംഹിതകള്‍ക്കും അനുസരിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയായിരുന്നു അമേരിക്കയ്ക്ക് ഉണ്ടായിരുന്നത്. 2008ല്‍ അമേരിക്കയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി ലോകത്തെ മുഴുവന്‍ ഗ്രസിക്കുമെന്ന സ്ഥിതി സംജാതമായപ്പോള്‍ രക്ഷകനായി അവതരിച്ചത് ചൈനയാണ്. അന്ന് ചൈന തങ്ങളുടെ പക്കലുള്ള ഡോളര്‍ സമ്പാദ്യം ഉപയോഗിച്ച് അമേരിക്കയുടെ ട്രഷറി പുറപ്പെടുവിച്ച കടപ്പത്രങ്ങള്‍ ( Treasury Bond) നിര്‍ലോഭം വാങ്ങിക്കൂട്ടി. ഇതിനാലാണ് അമേരിക്കയുടെ സമ്പദ്ഘടന അപ്പാടെ കൂപ്പു കുത്താതെ പിടിച്ചു നിന്നതെന്ന കാര്യവും വിസ്മരിക്കാനാകില്ല. ഈ രീതിയില്‍ പരസ്പരം സൗഹൃദത്തിലും രമ്യതയിലും കഴിഞ്ഞ രണ്ടു രാജ്യങ്ങളുടെ ഇടയില്‍ സ്പര്‍ധ ഉണ്ടാകുവാനും അത് വളര്‍ന്ന് ഒരു സമ്പൂര്‍ണ വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുവാനും ഉണ്ടായ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഓരോ ദിവസവും എന്തെല്ലാം പ്രഖ്യാപനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹത്തിനു തന്നെ മനസ്സിലാകാത്ത അവസ്ഥയാണെന്നു തോന്നിപ്പോകും. ഇന്നൊരു തീരുമാനമെടുക്കും, നാളെ തിരുത്തും. ചിലപ്പോൾ രാവിലെ എടുക്കുന്ന തീരുമാനം ഉച്ചയാകുമ്പോഴേക്കും ഭേദഗതികളോടെ അവതരിപ്പിക്കും. ചിലപ്പോൾ ഒരാഴ്ച കഴിഞ്ഞാവും തീരുമാനം തിരുത്തുക! സമീപകാലത്ത് അത്തരമൊരു തീരുമാനമെടുക്കലും തിരുത്തലും സംഭവിച്ചത് വിവിധ രാജ്യങ്ങളിന്മേലുള്ള പകരച്ചുങ്കം ഏർപ്പെടുത്തുന്നതിലാണ്, അതിൽത്തന്നെ തിരുത്തലുകളിലേറെയും ചൈനയുമായി ബന്ധപ്പെട്ടതായിരുന്നു. ലോകത്തെ രണ്ട് വൻ ശക്തികളായ ചൈനയും യുഎസും തമ്മിലുള്ള വ്യാപാരയുദ്ധം എവിടേക്കാണ് പോകുന്നതെന്നോ, എന്താണ് സംഭവിക്കാനിരിക്കുന്നതെന്നോ സാമ്പത്തിക നിരീക്ഷകര്‍ക്കു പോലും കൃത്യമായി പ്രവചിക്കാനാകാത്ത അവസ്ഥ. പകരത്തിനു പകരം തീരുവകൾ ഉയർത്തി ഇരുരാജ്യങ്ങളും വാണിജ്യയുദ്ധം തുടരുന്നതിനിടെ ചില അപ്രതീക്ഷിത തീരുമാനങ്ങളും ലോകം കണ്ടു. അതിലൊന്നായിരുന്നു ചൈന ഉൾപ്പെടെയുളള രാജ്യങ്ങളിൽനിന്നുള്ള ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് യുഎസ് പ്രഖ്യാപിച്ച ഇളവ്. ചൈനയ്ക്കു മുന്നിൽ യുഎസ് കീഴടങ്ങിയെന്നു വരെ അതിനു വ്യാഖ്യാനങ്ങളുണ്ടായി. യഥാർഥത്തിൽ അതൊരു കീഴടങ്ങലായിരുന്നോ? സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, പെൻ ഡ്രൈവുകൾ, മറ്റ് ഒട്ടേറെ ടെക് ഉൽപന്നങ്ങൾ എന്നിവയ്ക്കുള്ള ഇറക്കുമതി ചുങ്കങ്ങളിലാണ് യുഎസ് ഇളവുകൾ പ്രഖ്യാപിച്ചത്. പിന്നാലെ മൂന്നു ദിവസത്തിനു ശേഷം, ചൈനീസ് ഇലക്ട്രോണിക് ഉൽപന്നങ്ങൾക്ക് പുതിയ തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ അടുത്തടുത്ത ദിവസങ്ങളിലെ ട്രംപിന്റെ പ്രഖ്യാപനങ്ങൾ വിപണിയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി. ഓഹരി വിപണികളിൽ പോലും ഇതിന്റെ തിരിച്ചടി പ്രകടമായിരുന്നു. എന്നാൽ ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ ലോകത്തെ ഏറ്റവും വലിയ നിര്‍മാണ കേന്ദ്രമായ ചൈനയ്ക്ക് ട്രംപ് ഇത്തരമൊരു ഇളവ് നൽകിയത് എന്തിനാകും?
പകരം തീരുവയിൽ യുഎസ് പ്രസിഡന്റ് ഡോണൽഡ് ട്രംപ് കൊണ്ടുവന്ന താരിഫ് യുദ്ധം യുഎസ്–ചൈന എന്നീ രാജ്യങ്ങളുടെ വാശിയിലേക്ക് കേന്ദ്രീകരിക്കുന്ന കാഴ്ചയ്ക്കാണ് പോയ വാരം സാക്ഷ്യം വഹിച്ചത്. താരിഫ് യുദ്ധം ലോകരാജ്യങ്ങളെ പ്രത്യേകിച്ച് ഇന്ത്യയുടെ വ്യാപാരത്തെ എങ്ങനെ ബാധിക്കും എന്നതടക്കമുള്ള ഒട്ടേറെ വിശകലനങ്ങൾ പ്രീമിയം വാർത്തയാക്കി. അതേസമയം ദേശീയ രാഷ്ട്രീയത്തിലെ രണ്ടു പ്രധാന പാർട്ടികളായ കോൺഗ്രസ്സും, സിപിഎമ്മും സംഘടനാ തലത്തിൽ നടത്തിയ എഐസിസി സമ്മേളനവും പാർട്ടി കോൺഗ്രസും ഉയർത്തിയ ചർച്ചകളും പ്രീമിയം അവലോകനം ചെയ്തു. പാർട്ടിക്കുള്ളിൽ അഴിച്ചുപണികൾക്കും മാറ്റങ്ങള്‍ക്കും കാരണമാകുന്ന തീരുമാനങ്ങളുടെ ഗുണദോഷ ഫലങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങൾ ഏറെ ചർച്ചയായി. അയൽരാജ്യമായ ബംഗ്ലദേശ് ചൈനയ്ക്കൊപ്പം ചേർന്നു ഇന്ത്യയ്ക്കു സുരക്ഷാ ഭീഷണി ഉയർത്തുകയാണോ? അടുത്തിടെ ചൈനയിൽ സന്ദർശനത്തിന് എത്തിയ ബംഗ്ലദേശിലെ ഇപ്പോഴത്തെ ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾക്കു കാരണമായി. ഈ വിഷയമാണ് കഴിഞ്ഞയാഴ്ച ഗ്ലോബൽ കാൻവാസ് കോളം ചർച്ച ചെയ്തത്. ഇന്ത്യ – ബംഗ്ലദേശിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും പതിവു കോളത്തിൽ ഡോ. കെ.എൻ.രാഘവൻ വിശദീകരിച്ചു. അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അടുത്തിടെ അമേരിക്ക പുറത്തു വിട്ടിരുന്നു. ജോൺ എഫ്. കെന്നഡിയെ യഥാർഥത്തിൽ ആരാണ് കൊലപ്പെടുത്തിയത്? ഈ ചോദ്യത്തിനു ലഭ്യമായ വിവരങ്ങൾ ചേർത്തുവച്ചു പ്രീമിയം നൽകിയ വിഡിയോ സ്റ്റോറിയും പോയവാരം ശ്രദ്ധേയമായി.
ഹൂസ്റ്റണ്‍ ∙ യുഎസും ചൈനയും തമ്മിലുള്ള തീരുവ യുദ്ധം പുതിയ തലത്തിലേക്ക് മാറുമ്പോഴും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതീക്ഷയിലാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ബുദ്ധിയുള്ളവനാണെന്ന് പ്രകീര്‍ത്തിച്ച ട്രംപ് തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കായുള്ള വാതില്‍ തുറന്നു തന്നെയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂഡൽഹി∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് കൊമ്പുകോർക്കാൻ ഉറപ്പിച്ച് ചൈന. പകരംതീരുവ നയം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയിൽനിന്ന് ചൈനയെ ഒഴിവാക്കിയ ട്രംപിന്റെ നടപടിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ചൈന. ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി
ന്യൂഡൽഹി∙ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപന്നങ്ങൾക്ക് 145% തീരുവ ചുമത്തിയ ഡോണൾഡ് ട്രംപിന്റെ നടപടിയെ ഭയക്കുന്നില്ലെന്ന് ചൈന. യുഎസിന്റേത് ഏകപക്ഷീയമായ ഭീഷണിയാണെന്നും ഇതിനെ ചെറുക്കാൻ യൂറോപ്യൻ യൂണിയൻ (ഇയു) കൈകോർക്കണമെന്നും ചൈന ആവശ്യപ്പെട്ടു. സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസുമായി ബെയ്ജിങ്ങിൽ വച്ചു നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഇക്കാര്യം പറഞ്ഞത്. വ്യാപാര യുദ്ധം മറികടക്കാൻ ചൈനയുമായി സഹകരിക്കണമെന്ന് യൂറോപ്യൻ യൂണിയന് ഷി മുന്നറിയിപ്പു നൽകിയതായും ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ പറഞ്ഞു.
വാഷിങ്ടൻ/ ബെയ്ജിങ് ∙ യുഎസിലേക്കുള്ള ഇറക്കുമതിക്കു ചുമത്തിയ പകരംതീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ഇതിൽനിന്നു ചൈനയെ ഒഴിവാക്കിയ ട്രംപ് തീരുവ 125% ആക്കി ഉയർത്തുകയും ചെയ്തു. പുതുക്കിയ തീരുവ ഇന്നലെ പ്രാബല്യത്തിൽ വരാനിരിക്കെയാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.90 ദിവസത്തേക്ക് മിക്കവാറും രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്ക് 10% തീരുവയായിരിക്കും ഈടാക്കുക.
Results 1-10 of 225