Activate your premium subscription today
ന്യൂഡൽഹി∙ ഭീകരപ്രവർത്തനത്തിനു പിന്തുണ നൽകുന്ന പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ഇന്ത്യ അയ്ക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിനെ നിർദേശിക്കാതെ കോൺഗ്രസ്. കേന്ദ്ര സർക്കാരിനോട് കോൺഗ്രസ് നിർദേശിച്ച പേരുകൾ ജയറാം രമേശ് പുറത്തുവിട്ടു. മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ, ഗൗരവ് ഗഗോയ്, സയ്ദ് നസീർ ഹുസൈൻ, രാജ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. എന്നാൽ, കേന്ദ്രം പുറത്തുവിട്ട പട്ടികയിൽ തരൂരിന്റെ പേരുണ്ടായിരുന്നു.
ന്യൂഡൽഹി ∙ മൻമോഹൻ സിങ് വരെയുള്ളവരുടെ കാലത്തുണ്ടായ ഭരണത്തുടർച്ചയുടെ ഫലമാണ് ബ്രഹ്മോസ് മിസൈലെന്നു കോൺഗ്രസ് ഓർമിപ്പിച്ചു. മുൻ സർക്കാരുകൾ കൊണ്ടുവരുന്ന പദ്ധതികൾ തള്ളിക്കളയുകയും മായ്ച്ചുകളയുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ സർക്കാരിന്റെ രീതിയെന്നു ചൂണ്ടിക്കാട്ടിയാണ് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ബ്രഹ്മോസ് മിസൈൽ വികസനത്തിന്റെ നാൾവഴികൾ ഓർമിപ്പിച്ചത്. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെയാണ് ബ്രഹ്മോസ് കര, നാവിക, വ്യോമ സേനകളുടെ ഭാഗമായത്.
ന്യൂഡൽഹി∙ വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്. ഭരണഘടനാ വിരുദ്ധമായ ബില്ലിനെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. ഭരണഘടനയ്ക്കെതിരായ എൻഡിഎ സർക്കാരിന്റെ നയങ്ങൾക്കെതിരെ കോൺഗ്രസ് പോരാടുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം അറിയിച്ചു.
ന്യൂഡൽഹി∙ സൗരോർജ കരാറിൽ അഴിമതി ആരോപിച്ച് യുഎസ് കോടതി ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ, അദാനിക്കെതിരെ ജെപിസി (ജോയിന്റ് പാർലമെന്ററി കമ്മിറ്റി) അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. അദാനി ഗ്രൂപ്പിന്റെ പണമിടപാടുകൾ സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന്
ഛണ്ഡീഗഡ്: ഹരിയാനയിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ്. ഹരിയാന തോൽവി കോൺഗ്രസ് അംഗീകരിക്കില്ലെന്ന് ജയറാം രമേശും പവൻ ഖേരയും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ടിങ് മെഷീന്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും സംശയമുണ്ട്. ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും നേതാക്കൾ പറഞ്ഞു.
ന്യൂഡൽഹി ∙ വയനാട്ടിലെ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ടു തെറ്റായ വിവരങ്ങളാണു കേന്ദ്രമന്ത്രി അമിത് ഷാ രാജ്യസഭയിൽ നൽകിയതെന്നുകാട്ടി കോൺഗ്രസ് നേതാവ് ജയറാം രമേശ് അവകാശലംഘന നോട്ടിസ് നൽകി. വയനാട്ടിൽ ശക്തമായ മഴയുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയിരുന്നുവെന്നും സംസ്ഥാനം മുൻകരുതൽ സ്വീകരിക്കേണ്ടിയിരുന്നുവെന്നും ബുധനാഴ്ച രാജ്യസഭയിൽ ദുരന്തവുമായി ബന്ധപ്പെട്ട ശ്രദ്ധക്ഷണിക്കലിനു മറുപടിയായി അമിത് ഷാ വിമർശിച്ചിരുന്നു. ലോക്സഭയിലും ഈ ആരോപണങ്ങൾ അദ്ദേഹം ആവർത്തിച്ചു.
ന്യൂഡൽഹി∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടിസ് നല്കി കോൺഗ്രസ്. വയനാട് ഉരുൾപ്പൊട്ടലിൽ മുന്നറിയിപ്പു നൽകിയിരുന്നു എന്ന പ്രസ്താവനയ്ക്ക് എതിരെയാണു നോട്ടിസ്. ലോക്സഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചു എന്നാണു ജയറാം രമേശ്, ദ്വിഗ് വിജയ് സിങ് എന്നിവര്‍ നല്കിയ നോട്ടിസില്‍ പറയുന്നത്. മുന്നറിയിപ്പ് ഇല്ലായിരുന്നെന്നു പ്രധാന മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതും നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നതു സഭയോടുള്ള അവഹേളനമാണെന്നും നോട്ടിസില്‍ പറയുന്നു.
ന്യൂഡല്‍ഹി∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ഒന്നിച്ചു മത്സരിക്കുന്നതു സംബന്ധിച്ച് ഏക സമവാക്യം ഇല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ഹരിയാന, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരം ഒറ്റയ്ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ത്യ സഖ്യം ഒരുമിച്ച് ജനവിധി
ന്യൂഡൽഹി ∙ രാജ്യസഭയിൽ അധ്യക്ഷൻ ജഗ്ദീപ് ധൻകറും പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയും വീണ്ടും ഏറ്റുമുട്ടി. നീറ്റ് വിഷയത്തിലുള്ള പ്രതിപക്ഷബഹളത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം പോരടിച്ച ഇവർ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ചയ്ക്കിടെയാണു വീണ്ടും കൊമ്പുകോർത്തത്.
ന്യൂഡൽഹി∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് ഹാജരാക്കാൻ ഒരാഴ്ച സമയം അനുവദിക്കണമെന്ന എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ജൂൺ 3ന് ഏഴുമണിവരെ സമയം അനുവദിച്ചു. മറുപടിയില്ലെങ്കിൽ ആരോപണത്തിൽ കഴമ്പില്ലെന്ന് കണക്കാക്കും.
Results 1-10 of 98