Activate your premium subscription today
ചെന്നൈ∙ തമിഴ്നാട് ബിജെപിയുടെ സംസ്ഥാനാ അധ്യക്ഷനായി തിരുനെൽവേലിയിൽ നിന്നുള്ള ബിജെപി എംഎൽഎ നൈനാർ നാഗേന്ദ്രൻ പത്രിക സമർപ്പിച്ചു. നാളെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്താണ് നൈനാറിനെ സംസ്ഥാന അധ്യക്ഷനാക്കി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം. തമിഴ്നാട് നിയമസഭയിൽ ബിജെപിയുടെ നിയമസഭാ കക്ഷിനേതാവാണ് നൈനാർ നാഗേന്ദ്രൻ. അണ്ണാഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് ഒടുവിൽ പ്രിയ നേതാവ് ജയലളിതയുടെ വിയോഗത്തിന് പിന്നാലെയ പാർട്ടി വിട്ട അദ്ദേഹം 2017 ലാണ് ബിജെപിയിലേക്ക് എത്തുന്നത്. 2020 മുതൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തുടരുന്നതിനിടെയാണ് നിർണായ നീക്കത്തിലൂടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ചെന്നൈ ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയോടുള്ള അഭിപ്രായ വ്യത്യാസത്തിന്റെ കാരണം 3 പതിറ്റാണ്ടിനു ശേഷം തുറന്നു പറഞ്ഞ് നടൻ രജനീകാന്ത്. 1995 ൽ മന്ത്രികൂടിയായിരുന്ന ആർ.എം.വീരപ്പൻ നിർമിച്ച് രജനി നായകനായ സൂപ്പർ ഹിറ്റ് ചിത്രം ബാഷ തിയറ്ററുകളിൽ 100 ദിവസം പൂർത്തിയാക്കിയതിന്റെ ആഘോഷവേദിയിലെ നടന്റെ പ്രസംഗമാണ് ജയലളിതയെ ചൊടിപ്പിച്ചത്. തമിഴ്നാട്ടിൽ ബോംബ് സംസ്കാരം നിലനിൽക്കുന്നുവെന്നു രജനി പ്രസംഗിച്ചു. സംവിധായകൻ മണിരത്നത്തിന്റെ വീടിനു നേരെയുണ്ടായ ബോംബേറായിരുന്നു കാരണം.
ചെന്നൈ∙ തമിഴ് നടനും കരാട്ടെ, അമ്പെയ്ത്ത് വിദഗ്ധനുമായ ഷിഹാൻ ഹുസൈനി അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. രക്താർബുദത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചെന്നൈ ബസന്ത് നഗറിലുള്ള വസതിയിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം തുടർന്ന് ഷിഹാൻ ഹുസൈനിയുടെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർഥികൾക്കു പഠനത്തിനായി വിട്ടുനൽകും.
ഡൽഹിയിൽ ബിജെപി 27 വർഷത്തിനു ശേഷം അധികാരത്തിൽ എത്തിയതോടെ മറ്റൊരു വനിതാ മുഖ്യമന്ത്രിയെ കൂടി നിയോഗിച്ചിരിക്കുകയാണ്. രേഖ ഗുപ്ത അധികാരത്തിൽ എത്തിയതോടെ ബിജെപിക്ക് നിലവിലുള്ള ഏക വനിതാ മുഖ്യമന്ത്രി കൂടിയായി രേഖ മാറും. മമത കഴിഞ്ഞാൽ നിലവില് അധികാരത്തിൽ ഇരിക്കുന്ന രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി. യുപി മുഖ്യമന്ത്രിയായിരുന്ന സുചേതാ കൃപലാനിയിൽ തുടങ്ങിയതാണ് ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരുടെ ചരിത്രം. രേഖ ഗുപ്ത അധികാരത്തിൽ എത്തിയതോടെ ഏറ്റവും കൂടുതൽ വനിതാ മുഖ്യമന്ത്രിമാരെ സമ്മാനിച്ച ഇടമായും ഡൽഹി മാറുകയാണ്. ഇന്ത്യയിൽ അധികാരത്തിൽ ഇരുന്ന വനിത മുഖ്യമന്ത്രിമാർ ആരെല്ലാമാണ്? ഏറ്റവും കൂടുതൽ കാലം ഭരിച്ചത് ആര്? കുറഞ്ഞ കാലം കൊണ്ട് അധികാരത്തിൽ നിന്നു പുറത്തുപോയത് ആരൊക്കെ? ഗ്രാഫിക്സ് സഹായത്തോടെ വിശദമായി പരിശോധിക്കാം.
ബെംഗളൂരു ∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ.ജയലളിതയിൽനിന്നു പിടിച്ചെടുത്ത സ്വത്തുക്കൾ ഔദ്യോഗികമായി തമിഴ്നാട് സർക്കാരിനു കർണാടക കൈമാറി. ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടർന്നാണു നടപടി. സ്വർണവാൾ, സ്വർണക്കിരീടം, മയിലിന്റെ രൂപങ്ങൾ കൊത്തിയ സ്വർണ അരപ്പട്ട ഉൾപ്പെടെയുള്ള ആഡംബര വസ്തുക്കളും കൂട്ടത്തിലുണ്ട്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയിൽനിന്ന് പിടിച്ചെടുത്ത സ്വത്ത് ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്നാടിന് കൈമാറും. 27 കിലോ സ്വർണാഭരണങ്ങൾ, വജ്രങ്ങൾ, 11344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് എന്നിവ കൈമാറുന്ന 14,15 തീയതികളിൽ തമിഴ്നാട് സർക്കാരിന്റെ പ്രതിനിധികൾ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു.
ബെംഗളൂരു ∙അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്ത് ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്നാടിന് കൈമാറുന്നു. 27 കിലോ സ്വർണാഭരണങ്ങൾ, വജ്രങ്ങൾ,11344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് എന്നിവ കൈമാറുന്ന 14,15 തീയതികളിൽ തമിഴ്നാട് സർക്കാരിന്റെ പ്രതിനിധികൾ കോടതിയിൽ ഹാജരാകണമെന്നും
ജയലളിതയിൽ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കൾ അനന്തരാവകാശികൾക്കു വിട്ടു നൽകാനാവില്ലെന്ന് കർണാടക ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസിലെ തൊണ്ടിമുതലിൽ അവകാശവാദം ഉന്നയിച്ച് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും നൽകിയ ഹർജി കോടതി തള്ളി. തൊണ്ടി മുതൽ തമിഴ്നാട് സർക്കാരിനു വിട്ടു നൽകാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ ഇളക്കിമറിച്ച് തിയറ്ററുകളിലെത്തിയ ‘പുഷ്പ 2– ദ് റൂൾ’ എന്ന സിനിമ തീകൊളുത്തിയത് വൻരാഷ്ട്രീയ വിവാദത്തിനു കൂടിയാണ്. ചിത്രത്തിന്റെ പ്രിമിയർ ഷോയ്ക്കിടെ ഹൈദരാബാദിലെ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിക്കുകയും ഇവരുടെ ഒൻപതു വയസുകാരനായ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാകുകയും ചെയ്തതിന്റെ പേരിൽ, ചിത്രത്തിലെ നായകൻ അല്ലു അർജുനെതിരെ കേസെടുത്തതും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും ആന്ധ്ര, തെലങ്കാന രാഷ്ട്രീയത്തിൽ പൊട്ടിത്തെറികളുണ്ടാക്കി.
കോട്ടയം∙ സ്ഥാനം ഒഴിയുന്ന തന്റെ നേതാവിനായി സീറ്റ് ഒഴിച്ചിടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആവർത്തിക്കുകയാണ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ നടപടി. രാജിവച്ച മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തിരിച്ചുവരുമെന്ന സൂചന ബാക്കിവച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ കേജ്രിവാളിന്റെ കസേര
Results 1-10 of 79