Activate your premium subscription today
ന്യൂഡൽഹി∙ രാഹുൽ ഗാന്ധി ഉത്തരവാദിത്തമില്ലാത്ത പ്രതിപക്ഷ നേതാവാണെന്നും അടിസ്ഥാനരഹിതമായ ചോദ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ 11 വർഷത്തെ ഭരണം, വരുത്തിയ നല്ല മാറ്റങ്ങൾ സുവർണ ലിപികളിൽ എഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കേന്ദ്രത്തിൽ 11 വർഷം പൂർത്തിയാക്കുന്നത് ബിജെപി ആഘോഷിക്കും. ‘സങ്കൽപ് സേ സിദ്ധി’ എന്ന പേരിൽ ജൂണിൽ രാജ്യവ്യാപകമായി പൊതുജന സമ്പർക്ക പരിപാടി സംഘടിപ്പിക്കും. പാർലമെന്റ് മണ്ഡലം അടിസ്ഥാനമാക്കി നടത്തുന്ന പദയാത്രകളിൽ കേന്ദ്രമന്ത്രിമാരും മുതിർന്ന നേതാക്കളും പങ്കെടുക്കും. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുള്ളവരെയും ആഘോഷത്തിന്റെ ഭാഗമാക്കാൻ ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ നിർദേശിച്ചു. സംസ്ഥാന– ജില്ലാ തലങ്ങളിൽ ജൂൺ 3 നു മുൻപ് ഇതിനായി കമ്മിറ്റികൾ രൂപീകരിക്കും.
ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ജനങ്ങളിലെത്തിക്കാനായി രാജ്യവ്യാപകമായി യാത്രയ്ക്കൊരുങ്ങി ബിജെപി. തിരംഗ യാത്ര എന്ന പേരിലാണ് റാലി. മേയ് 13 മുതൽ 23 വരെ 11 ദിവസത്തേക്കാണ് യാത്ര. ജനങ്ങളിൽ ഐക്യവും ദേശസ്നേഹവും വളർത്തുക, ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക എന്നിവയാണ് റാലിയുടെ ലക്ഷ്യങ്ങൾ.
തിരുവനന്തപുരം ∙ മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി നടത്തിയ ചർച്ചയിൽ തൃപ്തിയില്ലാതെ ആശാ പ്രവർത്തകർ. ഇൻസെന്റീവ് വർധിപ്പിക്കുമെന്നു കേന്ദ്രമന്ത്രി നേരത്തേ പ്രഖ്യാപിച്ചതാണെന്നും വീണാ ജോർജിന്റെ ചർച്ചയിൽ പുതിയതായി ഒന്നുമുണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന
തിരുവനന്തപുരം ∙ മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി നടത്തിയ ചർച്ചയിൽ തൃപ്തിയില്ലാതെ ആശാ പ്രവർത്തകർ. ഇൻസെന്റീവ് വർധിപ്പിക്കുമെന്നു കേന്ദ്രമന്ത്രി നേരത്തേ പ്രഖ്യാപിച്ചതാണെന്നും വീണാ ജോർജിന്റെ ചർച്ചയിൽ പുതിയതായി ഒന്നുമുണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന കേരള ആശാ വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകർ പ്രതികരിച്ചു.
എമ്പുരാൻ സിനിമയെ ചൊല്ലിയുള്ള വിവാദങ്ങൾ തന്നെയായിരുന്നു ഇന്നും വാർത്താലോകത്തെ പ്രധാനചർച്ചാ വിഷയങ്ങളിലൊന്ന്. എമ്പുരാനിലെ 24 ഭാഗങ്ങൾ വെട്ടി, എല്ലാം വെറും ബിസിനസ് ഡ്രാമയെന്ന് സുരേഷ് ഗോപി, എമ്പുരാന്റെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി തുടങ്ങിയവയായിരുന്നു സിനിമയുമായി ബന്ധപ്പെട്ട പ്രധാനവാർത്തകൾ.
ന്യൂഡൽഹി∙ പത്തു മാസമായി തടസ്സപ്പെട്ടിരുന്ന ബിജെപി ദേശീയ അധ്യക്ഷൻ തിരഞ്ഞെടുപ്പ് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സൂചന. പാർലമെന്റ് സമ്മേളനം അവസാനിച്ചാലുടൻ തിരഞ്ഞെടുപ്പ് നടപടികൾ സജീവമായി ആരംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ച് 15 ഓടെ തിരഞ്ഞെടുപ്പ് നടപടികൾ അവസാനിക്കേണ്ടതായിരുന്നു. എന്നാല് പാർലമെന്റ് സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ നടപടികൾ വൈകുകയായിരുന്നു.
ന്യൂഡൽഹി∙ ആശാ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് നഡ്ഡയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്.
ന്യൂഡൽഹി∙ ആരോഗ്യ മന്ത്രി വീണാ ജോർജ് ഡൽഹിയിൽ. രാവിലെ പത്ത് മണിക്ക് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.10നാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി വീണാ ജോർജ് കൂടിക്കാഴ്ച നടത്തിയേക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കൂടിക്കാഴ്ചയെന്നാണ് വിവരം.
ന്യൂഡൽഹി ∙ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ മാറ്റം വരുത്തണമെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ പറഞ്ഞെന്നാരോപിച്ച് പാർലമെന്റിൽ ബിജെപി പ്രതിഷേധം ഉയർത്തിയതോടെ ഇരുസഭകളിലും ബഹളം. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയും കിരൺ റിജിജുവും സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് രാജ്യസഭയിൽ കോൺഗ്രസ് ചീഫ് വിപ് ജയറാം രമേശ് അവകാശലംഘന നോട്ടിസ് നൽകി. ബഹളത്തെ തുടർന്ന് രാജ്യസഭ പിരിഞ്ഞപ്പോൾ, ലോക്സഭയിൽ ഉച്ചവരെ നടപടികൾ തടസ്സപ്പെട്ടു.
Results 1-10 of 213