Activate your premium subscription today
ഏറ്റുമാനൂർ ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഡിപ്പോ ആയി ഉയർത്താൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്നു വെളിപ്പെടുത്തി മന്ത്രി കെ.ബി.ഗണേഷ്കുമാർ.ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ വാർഷിക സമ്മേളനത്തിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഡിപ്പോ ആയി ഉയർത്തണമെന്ന നാട്ടുകാരുടെ
തിരുവനന്തപുരം ∙ ‘‘ഞാൻ ഗതാഗത മന്ത്രിയാണ്, ഫോണിലെ സന്ദേശം പരിശോധിച്ച് നടപടിയെടുക്കണം’’– യാത്രക്കാർക്ക് പരാതി അറിയിക്കാൻ കെഎസ്ആർടിസി ബസിന്റെ പിന്നിൽ പതിപ്പിച്ചിരിക്കുന്ന വാട്സാപ് നമ്പരിലേക്കു പരാതിക്കൊപ്പം ഗതാഗതമന്ത്രി ഗണേഷ് കുമാർ വോയ്സ് മെസേജ് അയച്ചു. പ്രതികരണമില്ല. കൺട്രോൾ റൂമിലേക്ക് പരാതി പറയാനായി വിളിച്ചിട്ടും ആരും എടുക്കാത്തതിനാലാണ് ഫോണിലേക്ക് സന്ദേശം അയച്ചത്. ഒരു ദിവസത്തിനുശേഷവും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ജീവനക്കാരെ സ്ഥലം മാറ്റിയതെന്ന് മന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥർ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.
തിരുവനന്തപുരം ∙ യാത്രക്കാരനെന്ന നിലയില്‍ കെഎസ്ആര്‍ടിസി കണ്ട്രോള് റൂമിലേക്ക് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ വിളിച്ചപ്പോള്‍ തെറിച്ചത് 9 കണ്ടക്ടര്‍മാര്‍. കഴിഞ്ഞ ദിവസം മന്ത്രി കണ്ട്രോള് റൂമിലേക്കു വിളിച്ചപ്പോള്‍ ആദ്യം ആരും ഫോണ്‍ എടുത്തില്ല. പിന്നീട് ഫോണ്‍ എടുത്തവരാകട്ടെ കൃത്യമായി മറുപടി നല്കിയുമില്ല.
തിരുവനന്തപുരം ∙ കെഎസ് ആർടിസി 2016ന് മുൻപ് ഡീസൽ വാങ്ങിയതിൽ കുടിശികയായി 100 കോടി രൂപ നൽകാനുണ്ടെന്ന പരാതിയുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐഒസി). തുക നൽകാൻ കെഎസ്ആർടിസി മടികാണിക്കുന്നു എന്ന പരാതിയുമായി കോർപറേഷൻ അധികൃതർ മുഖ്യമന്ത്രിയെ സമീപിച്ചു. എന്നാൽ, പതിറ്റാണ്ടുകൾ മുൻപുള്ള കണക്കിൽ കെഎസ്ആർടിസിക്ക് സംശയങ്ങളുണ്ടെന്നാണ് മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഉൾപ്പെടെ നിലപാട്. മന്ത്രിയുമായി ഇടഞ്ഞതോടെയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്. ഇതെത്തുടർന്ന് ഡീസൽ വാങ്ങുന്നതിന് കെഎസ്ആർടിസി മറ്റു പൊതുമേഖലാ എണ്ണക്കമ്പനികളെ കൂടി പങ്കെടുപ്പിച്ച് കരാർ വിളിക്കാൻ തീരുമാനിച്ചു.
നിലമ്പൂർ ∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി ഗണേഷ് കുമാറിന്റെ ഫ്ലക്സ് ബോർഡിൽ നീരസം. പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി തന്റെ നീരസം പരസ്യമായി പ്രകടിപ്പിച്ചു. ഗണേഷ് കുമാറിന്റെയും സ്ഥാനാർഥിയായ സ്വരാജിന്റെയും ചിത്രങ്ങളുമായി
തൃശൂർ ∙ എസി ബസ് ബുക്ക് ചെയ്തപ്പോൾ വന്നത് നോൺ എസി. സ്വിഫ്റ്റ് എയർബസ് ബുക്ക് ചെയ്തപ്പോൾ ഫാസ്റ്റ് പാസഞ്ചറും. 2 സ്ത്രീകൾ ഉൾപ്പെടെയുള്ള കുടുംബത്തെ രണ്ടുതവണയായി പാതിരാത്രിക്കു കെഎസ്ആർടിസി കാത്തിരുത്തിയതാകട്ടെ നാലര മണിക്കൂറോളം. ചാലക്കുടി കൂടപ്പുഴ ചേനോത്തുപറമ്പിൽ ഷെയ്ഖ് സാഹിലും ഭാര്യയും സഹോദരന്റെ മകളും അടങ്ങിയ കുടുംബത്തെയാണ് വയനാട്ടിലേക്കും തിരികെയുമുള്ള യാത്രയിൽ കെഎസ്ആർടിസി വലച്ചത്. രണ്ടുതവണയും പാതിരാത്രിക്കു മണിക്കൂറോളം കാത്തുനിർത്തി.
കൊച്ചി∙ വൈറ്റില ജംക്ഷനിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന്റെ ഭാഗമായി ജംക്ഷനിൽനിന്നു കടവന്ത്ര ഭാഗത്തേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും ഗതാഗതം ഒറ്റവരിയാക്കും. ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംക്ഷനായ വൈറ്റിലയിൽ നേരിട്ടു പരിശോധനയ്ക്ക് ഉന്നത ഉദ്യോഗസ്ഥരുമായി എത്തിയതായിരുന്നു മന്ത്രി. ജംക്ഷനിൽനിന്നു തൃപ്പൂണിത്തുറ റോഡിലേക്കു താൽക്കാലിക ഡിവൈഡർ കെട്ടിയാകും ഗതാഗതം ഒറ്റവരിയാക്കുക. കുരുക്ക് ഒഴിവാക്കാനുള്ള പ്രാഥമിക നടപടിയാണു ഗതാഗതം ഒറ്റവരിയാക്കൽ.
തിരുവനന്തപുരം∙ കെഎസ്ആർടിസിയിലെ സ്ഥിരം ജീവനക്കാർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചു. കെഎസ്ആർടിസിയും എസ്ബിഐയും ചേർന്നാണ് നടപ്പാക്കുന്നത്. അപകടത്തിൽ കെഎസ്ആർടിസി സ്ഥിരം ജീവനക്കാർ മരിച്ചാലോ ജോലിക്കു പോകാനാകാത്ത വിധം സ്ഥിരം കിടപ്പുരോഗിയായാലോ ഒരു കോടി രൂപ കുടുംബത്തിന് ലഭിക്കും. അപകടത്തിൽ ഗുരുതരമായ വൈകല്യം സംഭവിച്ചാൽ 80 ലക്ഷം രൂപയും ലഭിക്കുന്നതാണ് പദ്ധതി. പദ്ധതി വിഹിതം കെഎസ്ആർടിസിയാണ് മുടക്കുന്നത്. ജീവനക്കാർ വിഹിതം നൽകേണ്ടതില്ല. 25,095 ജീവനക്കാർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം∙ ലോക തൊഴിലാളി ദിനത്തിൽ ജീവനക്കാർക്ക് സമ്മാനമെന്ന നിലയിൽ ശമ്പളം നൽകി കെഎസ്ആർടിസി. ‘മേയ്ദിന സമ്മാനം’ എന്ന തലക്കെട്ടോടെയുള്ള വാർത്താക്കുറിപ്പാണ് കെഎസ്ആർടിസി പുറത്തിറക്കിയത്. ‘ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്കു നിക്ഷേപിക്കാന്‍ ഗതാഗത വകുപ്പ്’ എന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്.
തിരുവനന്തപുരം∙ വിഖ്യാത സംവിധായകനും ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമായിരുന്ന ഷാജി. എൻ.കരുണിനു നാടിന്റെ അന്ത്യാഞ്ജലി. തലസ്ഥാനത്ത് വഴുതക്കാടുള്ള വസതിയായ ‘പിറവി’യിലും കലാഭവൻ തിയറ്ററിലുമായി നടന്ന പൊതുദർശനത്തിൽ ആയിരങ്ങൾ അന്തിമോചാരം അർപ്പിക്കാനെത്തി. മുതിർന്ന സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ എന്നിവർ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
Results 1-10 of 508