Activate your premium subscription today
തൃശൂർ ∙ തൃശൂർ ഡിസിസി പ്രസിഡന്റായി ജോസഫ് ടാജറ്റിനെ നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടേതാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കി. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനാണ് ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വഹിച്ചിരുന്നത്. തുടരാനുള്ള ബുദ്ധിമുട്ട് അദ്ദേഹം അറിയിക്കുകയായിരുന്നു. ജോസഫ് ടാജറ്റിന്റെയും മുൻ എംഎൽഎ അനിൽ അക്കരയുടെയും പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.
തിരുവനന്തപുരം ∙ നിയമസഭയിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടി വരുമെന്ന് സംസ്ഥാന നേതാക്കളോടും മുൻ എംഎൽഎമാരോടും കെ.സി.വേണുഗോപാൽ. തിരുവനന്തപുരം ഡിസിസിയുടെ കോർ കമ്മിറ്റി യോഗത്തിലായിരുന്നു നേതാക്കൾക്ക് കെ.സി. വേണുഗോപാലിന്റെ മുന്നറിയിപ്പ്. സീനിയർ നേതാക്കളും കോർപ്പറേഷനിൽ മത്സരിക്കേണ്ടി വരും. അടിത്തറ കോർപ്പറേഷനാണ്.
തിരുവനന്തപുരം ∙ മദ്യശാലകള് പൂട്ടി സ്കൂളുകള് തുറക്കും എന്നാണ് എല്ഡിഎഫ് അധികാരത്തിലെത്തും മുന്പ് പറഞ്ഞതെന്നും എന്നാല് ഷാപ്പുകളുടെ എണ്ണം സര്വകാല റെക്കോര്ഡിലായെന്നും എഐസിസി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല് എംപി. മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും ഇടയിലാണ് കേരളം. ഇതു തടയാന് സര്ക്കാര് ഒന്നും ചെയ്യുന്നില്ല.
കരുവഞ്ചാൽ (കണ്ണൂർ) ∙ മനുഷ്യന് ജീവിക്കാനുള്ള അവകാശത്തിനു മേലെയല്ല വന്യജീവി സംരക്ഷണ നിയമമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. വന്യജീവി ആക്രമണങ്ങൾക്കും കൃഷിമേഖലയിലെ തകർച്ചയ്ക്കും ബഫർസോൺ വിഷയത്തിനും പരിഹാരംതേടി യുഡിഎഫ് നടത്തുന്ന മലയോര സമരജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂർ∙ മലയോര കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര പ്രചാരണ യാത്രയ്ക്കു തുടക്കം. കണ്ണൂർ ഇരിക്കൂറിലെ കരുവഞ്ചാലിൽ നിന്നാണ് യാത്ര തുടങ്ങിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി യാത്ര ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം ∙ രാഷ്ട്രീയ–സംഘടനാ തീരുമാനങ്ങളെടുക്കാനും തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായുമുള്ള സുപ്രധാന ചർച്ചകളിലേക്കു കോൺഗ്രസ് ഇന്നു കടക്കും. ഉച്ചയ്ക്ക് 2.30ന് കോൺഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി യോഗം ചേരും. എഐസിസിയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും യോഗത്തിൽ പങ്കെടുക്കും.
തിരുവനന്തപുരം∙ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ഈ മാസം 19നു കെപിസിസി ആസ്ഥാനത്ത് ചേരും. കഴിഞ്ഞ ഞായറാഴ്ച ചേരാനിരുന്ന യോഗം ചില നേതാക്കളുടെ അസൗകര്യത്തെത്തുടർന്ന് അവസാനനിമിഷം മാറ്റിവച്ചിരുന്നു. സംഘടനാകാര്യ ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി എന്നിവർ കേരളത്തിലെത്തിയിട്ടും യോഗം മാറ്റിവച്ചതിൽ ദേശീയനേതൃത്വം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കകം യോഗം ചേരണമെന്ന ഹൈക്കമാൻഡ് നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീയതി നിശ്ചയിച്ചത്.
തിരുവനന്തപുരം ∙ ഇന്നു ചേരാനിരുന്ന കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റി. പല നേതാക്കളുടെയും അസൗകര്യം കണക്കിലെടുത്താണു മാറ്റമെന്നു കെപിസിസി ഔദ്യോഗികമായി വിശദീകരിച്ചെങ്കിലും, നേതാക്കൾ തമ്മിലുള്ള അസ്വാരസ്യവും പിണക്കവും കാരണമായിട്ടുണ്ടെന്നാണു സൂചന. തദ്ദേശതിരഞ്ഞെടുപ്പ് മുന്നൊരുക്കവും പാർട്ടി പുനഃസംഘടനയും വിശദമായ ചർച്ച ചെയ്യേണ്ട നിർണായക യോഗത്തിനായി എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സംസ്ഥാനത്തു തുടരുമ്പോഴാണു മറ്റു നേതാക്കളുടെ അസൗകര്യം.
ന്യൂഡൽഹി ∙ കോൺഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാന മന്ദിരമായ കോട്ല മാർഗ് റോഡ് 9 എയിലെ ‘ഇന്ദിര ഭവൻ’ 15ന് 10ന് സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. സോണിയ പാർട്ടി അധ്യക്ഷയായിരിക്കെയാണ് 2016–ൽ മന്ദിരനിർമാണം ആരംഭിച്ചത്.
ആലപ്പുഴ ∙ ലഹരി ഉപയോഗത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതാണ് മന്ത്രി സജി ചെറിയാന്റെ പരാമർശമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സാംസ്കാരിക മന്ത്രിയുടെ ഭാഗത്ത് നിന്ന് വരാൻ പാടില്ലാത്ത പരാമർശമാണ് സജി ചെറിയാൻ നടത്തിയത്. ലഹരിക്കെതിരെ എല്ലാവരും യോജിച്ചു നിന്നു പോരാടുകയാണ് വേണ്ടതെന്നും വേണുഗോപാൽ പറഞ്ഞു.
Results 1-10 of 455