Activate your premium subscription today
കൊച്ചി ∙ മുനമ്പം വിഷയത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജു കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയതു സംഘടനാപരമായ വീഴ്ചയായെന്നു ബിജെപി നേതാക്കൾക്കിടയിൽ അഭിപ്രായം. വഖഫ് ഭേദഗതി നിയമം പാസാക്കിയതു മുനമ്പം വിഷയത്തിൽ സമരക്കാർക്ക് അനുകൂലമാകുമെന്ന പ്രതീതി ഉണ്ടായിരുന്നെന്നും അതു നഷ്ടപ്പെടാൻ വാർത്താസമ്മേളനം ഇടയാക്കിയെന്നുമാണു കുറ്റപ്പെടുത്തൽ.
തിരുവനന്തപുരം ∙ വഖഫ് ബില്ലുമായി ബന്ധിപ്പിച്ച് മുനമ്പം വിഷയത്തില്‍ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ബിജെപി നടത്തിയ ശ്രമം കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ സന്ദർശനത്തോടെ പാളിയതിൽ ബിജെപിയിൽ അതൃപ്തി. ബില്ലിനു മുന്‍കാല പ്രാബല്യം കിട്ടുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രി സംശയം പ്രകടിപ്പിച്ചതും ഭൂമി തിരിച്ചുകിട്ടാന്‍ നീണ്ട നിയമപോരാട്ടം വേണ്ടിവരുമെന്ന പ്രസ്താവനയുമാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ.
കൊച്ചി ∙ മുനമ്പം വിഷയത്തിന് പരിഹാരമുണ്ടാകാത്തതിൽ നിരാശയും ആശങ്കയുമുണ്ടെന്ന് സിറോ മലബാർ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്റെ സന്ദർശനത്തിനു ശേഷമാണ് സീറോ മലബാർ സഭയുടെ പ്രതികരണം.
കൊച്ചി ∙ വഖഫ് ഭേദഗതി ബിൽ പാസാക്കുന്നതോടെ മുനമ്പത്തെ താമസക്കാർക്ക് അവരുടെ ഭൂമി തിരികെലഭിക്കുമെന്ന് പാർലമെന്റിൽ പറഞ്ഞ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു മുനമ്പത്ത് എത്തിയപ്പോൾ നിലപാട് മാറ്റി. നീതി ലഭിക്കുംവരെ മുനമ്പത്തുകാർ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും പുതിയ നിയമപ്രകാരമുള്ള പുനഃസംഘടന നടക്കുന്നതോടെ സമരക്കാർക്കു സുപ്രീംകോടതിയിലടക്കം നീതി തേടി പോകാനുള്ള സാഹചര്യമുണ്ടാകുമെന്നുമാണ് റിജിജു ഇന്നലെ പറഞ്ഞത്.
കെച്ചി ∙ കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവിന്റെ സന്ദര്‍ശന സമയത്ത് പ്രശ്നപരിഹാരത്തിനുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അതുണ്ടാകാത്തതിൽ നിരാശയുണ്ടെന്നും മുനമ്പം സമരസമിതി. കേന്ദ്രമന്ത്രിയില്‍നിന്ന് അനുകൂല പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. അതുണ്ടാകാത്തതിൽ നിരാശയുണ്ട്. വഖഫ് ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. അതിന് കുറച്ചു സമയം ആവശ്യമായി വരുമെന്നും മന്ത്രി അറിയിച്ചതായി മുനമ്പം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ആന്റണി സേവ്യർ പറഞ്ഞു.
കൊച്ചി ∙ മുനമ്പം ജനതയുടെ പ്രശ്നങ്ങൾക്കുള്ള ഏക ഉത്തരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. മുനമ്പം പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും വഖഫ് ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിച്ചു കഴിഞ്ഞാൽ മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളടക്കം സംസ്ഥാന സർക്കാരിന് അയച്ചു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം സമരപ്പന്തലിൽ ബിജെപി സംഘടിപ്പിച്ച ‘നന്ദി മോദി– ബഹുജനക്കൂട്ടായ്മ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി∙ ചർച്ച് ആക്ട് നടപ്പാക്കുക കേന്ദ്രസർക്കാരിന്റെ മുൻപാകെയുള്ള കാര്യമല്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു. ഇത്തരമെരു കാര്യം എഡിഎ സർക്കാരിന്റെ മുൻപാകെ വന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുനമ്പത്ത് ബിജെപി സംഘടിപ്പികുന്ന ‘നന്ദി മോദി– ബഹുജന കൂട്ടായ്മ’യിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയതായിരുന്നു കേന്ദ്രമന്ത്രി. മുനമ്പത്തെ ജനങ്ങൾ നീതി അർഹിക്കുന്നുണ്ട്.
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ബുധനാഴ്ച മുനമ്പത്ത് വരില്ല. ഇതോടെ എൻഡിഎ മുനമ്പത്തു സംഘടിപ്പിക്കുന്ന അഭിനന്ദൻസഭ മാറ്റിവച്ചു. പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനായിരുന്നു വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ച മന്ത്രിയെ ബിജെപി മുനമ്പത്തേക്ക് എത്തിക്കാൻ തയ്യാറെടുപ്പുകൾ നടത്തിയത്. എന്നാല്‍, ഈ ആഴ്ച തന്നെ റിജിജു മുനമ്പത്ത് എത്തുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.
ന്യൂഡൽഹി ∙ കോൺഗ്രസ് ഭരണകാലത്ത് ന്യൂനപക്ഷകാര്യ മന്ത്രാലയം പൂർണമായും ‘മുസ്‍ലിംകാര്യ മന്ത്രാലയം’ ആയിരുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിലെ ഭരണനേട്ടങ്ങൾ വിവരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് പ്രതിപക്ഷം പാർലമെന്റിൽ സംഘർഷം സൃഷ്ടിക്കുന്നതെന്നു പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. നരേന്ദ്ര മോദി സർക്കാരിന്റെ വികസിതഭാരതം എന്ന കാഴ്ചപ്പാടാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. ഫെഡറൽ സമ്പ്രദായം നിലവിലുള്ള രാജ്യത്ത് ഈ ലക്ഷ്യം നേടുന്നതിന് സംസ്ഥാന സർക്കാരുകളുടെ പിന്തുണയും അത്യാവശ്യമാണ്. ബജറ്റിലെ പല പദ്ധതികളും നടപ്പാക്കേണ്ടതു സംസ്ഥാനങ്ങളാണ്. ഓരോ സംസ്ഥാനവും വർധിത താൽപര്യത്തോടെ ഇതു നടപ്പാക്കിയാലേ രാജ്യം പുരോഗതിയിലേക്ക് എത്തുകയുള്ളൂ. അതിനാൽ പ്രതിപക്ഷ നേതാക്കളുടെ സഹകരണമുണ്ടാകണമെന്നും ‘ദ് വീക്ക്’ മാഗസിനു നൽകിയ അഭിമുഖത്തിൽ റിജിജു പറഞ്ഞു.
Results 1-10 of 45