Activate your premium subscription today
കാഞ്ഞിരോട് ∙ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ മാതാവ് തുമ്പത്ത് ചാലിൽ ഹൗസിൽ കെ.കെ.യശോദ (71) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2ന് പയ്യാമ്പലത്ത്. ഭർത്താവ്: ശ്രീധരൻ. മറ്റു മക്കൾ: മനീഷ് (സിപിഎം പാറോത്തുംചാൽ ബ്രാഞ്ച് അംഗം), ദീപേഷ് (സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം), ബിന്ദു, ദിവ്യ. മരുമക്കൾ: പ്രീയ വർഗീസ് (അസോസിയേറ്റ് പ്രഫസർ, കണ്ണൂർ യൂണിവേഴ്സിറ്റി), ശ്രീഷ (സിപിഎം പടുവിലാട്ട് കനാൽ ബ്രാഞ്ച് അംഗം), അനിഷ (മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം കാഞ്ഞിരോട് എൽസി അംഗം), പ്രേമൻ, സത്യൻ.
കണ്ണൂര്‍ ∙ സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിന് കൂത്തുപറമ്പ് വെടിവയ്പിൽ പങ്കുണ്ടായിരുന്നില്ലെന്നും ഇപ്പോഴുണ്ടാക്കുന്നത് അനാവശ്യ വിവാദമാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. കൂത്തുപറമ്പ് വെടിവയ്പ് ഗൂഢാലോചനയിൽ റാവാഡയ്ക്ക് പങ്കില്ലെന്ന് പത്മനാഭൻ കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്ന് കമ്മിഷൻ റിപ്പോർട്ട് വായിച്ചുകൊണ്ട് രാഗേഷ് പറഞ്ഞു.
കണ്ണൂർ∙ ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്ഡിപിഐയുടെ വികൃതമുഖം ഒന്നുകൂടി വെളിപ്പെട്ടുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. ആൺസുഹൃത്തുമായി സംസാരിച്ചു എന്ന കുറ്റം ചുമത്തി സമൂഹ വിചാരണ നടത്തിയും അതു സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുമാണ് യുവതിയെ അപമാനിച്ചത്. അതിനാലാണ് അവർ ആത്മഹത്യ ചെയ്തത്. ഇക്കാര്യം ആത്മഹത്യക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ പേരിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ റിമാൻഡിലാണെന്നും കെ.കെ.രാഗേഷ് പറഞ്ഞു.
തിരുവനന്തപുരം ∙ നിർണായക തിരഞ്ഞെടുപ്പുകളിലേക്കു സംസ്ഥാനം കടക്കാനിരിക്കെ, മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാന പദവിയിലേക്ക് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതിയംഗവുമായ എ.പ്രദീപ്കുമാർ എത്തുന്നു. പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിലൂടെ, മുഖ്യമന്ത്രിയുടെ ഓഫിസിനെ രാഷ്ട്രീയമായി നയിക്കുക എന്ന ദൗത്യം കൂടിയാണ് അദ്ദേഹത്തെ പാർട്ടി ഏൽപിച്ചിരിക്കുന്നത്.
പ്രകടനം നടത്താൻ നാലാളെ കിട്ടാൻ പോലും കോൺഗ്രസ് പാടുപെട്ടിരുന്ന കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് ആദ്യമായി അഞ്ച് കിലോമീറ്ററോളം ദൂരം പ്രകടനം നടത്തി; അതും ഭീഷണി, കൊലവിളി മുദ്രാവാക്യങ്ങളുമായി. മലപ്പട്ടം പഞ്ചായത്തിലോ കണ്ണൂർ ജില്ലയിലോ മാത്രം ഒതുങ്ങിപ്പോകേണ്ടിയിരുന്ന പ്രാദേശിക വിഷയം കെ. സുധാകരനും രാഹുൽ മാങ്കൂട്ടത്തിലും ഏറ്റെടുത്തു. യൂത്ത് കോൺഗ്രസ് വേണ്ടാത്ത പണിക്ക് നിൽക്കരുതെന്നും, കത്തിയുമായി വരുന്നവന് പുഷ്പചക്രം ഒരുക്കി വയ്ക്കുമെന്നും പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കൂടി ചേർന്നതോടെ ‘മലപ്പട്ടം’ സംഘർഷത്തിൻ്റെ കൊടുമുടിപ്പട്ടമായി മാറി.
ചിത്രകാരനാണ് മുൻ എംഎൽഎ പ്രദീപ് കുമാർ. അതിലേറെ ജനകീയനായ രാഷ്ട്രീയക്കാരനാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന പുതിയ പാർട്ടി നിയോഗമെത്തുമ്പോൾ കലാകാരന്റെ സൗമ്യതയും രാഷ്ട്രീയക്കാരന്റെ കാർക്കശ്യവും സെക്രട്ടേറിയറ്റിൽ മാറ്റുരയ്ക്കപ്പെടും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരിൽ രാഷ്ട്രീയ നിയമനം ലഭിച്ചവരിൽ രണ്ടുപേരും അദ്ദേഹത്തിന്റെ വിശ്വസ്തരായിരുന്നു; എം.വി.ജയരാജനും, കെ.കെ.രാഗേഷും. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ആസന്നമായ ഘട്ടത്തിൽ വിവാദങ്ങളില്ലാതെ ഓഫിസിനെ നയിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പ്രദീപിനു മുന്നിലുള്ളത്. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ‘അരക്കില്ലം’ പ്രയോഗത്തെ അതീജീവിച്ചാണ് സുപ്രധാന പദവിയിലേക്ക് പ്രദീപ് കുമാറെത്തുന്നത്. രാഷ്ട്രീയ ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പ് തോൽവി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങുമ്പോൾ അതിലൊരു ചതിയുടെ കഥയുണ്ടെന്നായിരുന്നു പാർട്ടിയിലെ തന്നെ പ്രചാരണം. മത്സരത്തിന് പ്രദീപിന് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, എം.കെ. രാഘവന്റെ ജനകീയതയോട് കിടപിടിക്കാൻ പ്രദീപ് കുമാറിന്റെ ജനകീയമുഖത്തിനു കഴിയുമെന്നായിരുന്നു പാർട്ടി വാദം. ചില രാഷ്ട്രീയ കണക്കുകൂട്ടലുകൾ പ്രദീപിനെ അനുകൂലിക്കുന്നവരുടെ മുന്നിലുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനം, പുനസംഘടനയില്‍ മന്ത്രിസഭയിലേക്കുള്ള വരവ്. ജയിച്ചാലും തോറ്റാലും അതിന്റെ പേരിൽ സ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്താം. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം തനിക്കു വോട്ടുമറിച്ചെന്ന വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർഥി കെ. പ്രകാശ്ബാബു രംഗത്തെത്തിയത് വിവാദങ്ങൾക്ക് ആക്കം കൂട്ടി.
കണ്ണൂര്‍∙ മലപ്പട്ടത്തെ സിപിഎം – കോൺഗ്രസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമത്തിൽ പോസ്റ്റുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. വ്ലാഡിമിർ മയക്കോവ്സ്കിക്ക് ബെര്‍ടോള്‍ഡ് ബ്രെഹ്ത് എഴുതിയ ചരമോപചാര ലിഖിതത്തിലെ വരികളാണ് കെ.കെ.രാഗേഷ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ‘സ്രാവുകളെ ഞാന്‍ വെട്ടിച്ച് പോന്നു. കടുവകളെ കീഴടക്കി. മൂട്ടകളാണെന്നെ ശല്യപ്പെടുത്തുന്നത്’ എന്ന വരികളാണ് രാഗേഷ് പങ്കുവച്ചിരിക്കുന്നത്.
കണ്ണൂർ∙ ധീരജിനെ കുത്തിയ കത്തിയുമായി യൂത്ത് കോൺഗ്രസുകാർ വന്നാൽ പുഷ്പ ചക്രം ഒരുക്കിവയ്ക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.െക.രാഗേഷ്. മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ്– സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് സിപിഎം നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ പുഷ്പചക്രം ഒരുക്കിവയ്ക്കുമെന്നു പറഞ്ഞതിൽ പേടിക്കേണ്ടതില്ലെന്നും സിപിഎം അതിനൊന്നും നിൽക്കില്ലെന്നും അദ്ദേഹം തിരുത്തി. ബുധനാഴ്ച വൈകിട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നടത്തിയ കാൽനട ജാഥ മലപ്പട്ടത്ത് സമാപിക്കവെയാണ് യൂത്ത് കോൺഗ്രസ്–സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഭവത്തിൽ 50 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
തല്ലുകിട്ടി ഹീറോയാകാനുള്ള നീക്കമാണ് യൂത്ത് കോൺഗ്രസ് നേതാക്കൻമാർ മലപ്പട്ടത്ത് നടത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.െക.രാഗേഷ്. മലപ്പട്ടത്തുണ്ടായ യൂത്ത് കോൺഗ്രസ്–സിപിഎം സംഘർഷവുമായി ബന്ധപ്പെട്ടു നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അതേ സമയം, സിപിഎം അക്രമത്തിലും ഗാന്ധി സ്തൂപം തകർത്തതിലും പ്രതിഷേധിച്ച് 21ന് കലക്ടറേറ്റ് പടിക്കൽ ഉപവാസ സമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.
ആയിരങ്ങളെ സാക്ഷിയാക്കി തെക്കേഗോപുര വാതിൽ തുറന്ന് തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്കു തുടക്കമായതാണ് ഇന്നത്തെ പ്രധാന വാർത്ത. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക ഉയർന്നതും ആശങ്ക പരത്തി. സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ ലഹരി കേസിൽ സംവിധായകൻ സമീർ താഹിറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതും ഇന്ന് വാർത്താ പ്രാധാന്യം നേടി.
Results 1-10 of 64