Activate your premium subscription today
വടകര ∙ ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിനു സമീപം വാഴകൃഷി വെട്ടിനശിപ്പിച്ച നിലയിൽ. ഒരേക്കറോളം സ്ഥലത്തെ വാഴകളാണ് നശിപ്പിക്കപ്പെട്ടത്. ചാലംകുനിയിൽ സി.സി രവി, വള്ളുപറമ്പത്ത് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇവിടെ കൃഷി നടത്തിവന്നത്.
തിരുവനന്തപുരം ∙ ആര്‍എംപി യുഡിഎഫുമായി സഹകരിക്കുന്ന മാതൃകയില്‍ പി.വി.അന്‍വറും യുഡിഎഫിനൊപ്പം സഹകരിക്കും. ഔദ്യോഗിക പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാകും. ഘടകകക്ഷികളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ചര്‍ച്ച നടത്തുന്നത്. ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ അടുത്തുതന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് നേതൃത്വം ആലോചിക്കുന്നത്.
22 ദിവസത്തെ സഭാ സമ്മേളനം തീരുന്ന ദിനത്തിലും ഒരു നാടകീയത കാത്തു വച്ചിരുന്നു. ഈ സമ്മേളനത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ സ്വകാര്യ സർവകലാശാലാ ബിൽ പാസാകുമെന്നതിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. വ്യവസ്ഥകളിൽ വിയോജിപ്പുണ്ടെങ്കിലും ആശയം തങ്ങളുടേതായിപ്പോയെന്ന തിരിച്ചറിവ് പ്രതിപക്ഷത്തെയും പൊതിഞ്ഞു. ഏകകണ്ഠമായി പാസാക്കി പുതു ചരിത്രം കുറിക്കാമെന്ന സർക്കാരിന്റെയും മന്ത്രി ആർ.ബിന്ദുവിന്റെയും പ്രതീക്ഷ, പക്ഷേ കെ.കെ.രമ എന്ന ഒറ്റയാൾ പട്ടാളം തകർത്തു. ‘പ്രതികൂലിക്കുന്നവർ’ എന്ന ചോദ്യം സ്പീക്കറിൽ നിന്ന് ഉണ്ടായപ്പോൾ 140 അംഗസഭയിൽ നിന്ന് ആ കൈ മാത്രം ഉയർന്നു.
തിരുവനന്തപുരം ∙ ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികള്‍ക്ക് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതൽ നല്‍കിയത് 1000 ദിവസത്തെ പരോള്‍. ആറു പ്രതികള്‍ക്ക് 500 ദിവസത്തിലധികം പരോള്‍ അനുവദിച്ചുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ
വടകര∙ കെ.കെ.രമയുടെ കൈ പിടിച്ച് അഭിനന്ദ് വിവാഹ മണ്ഡപത്തിലേക്കു കടന്നുവന്നപ്പോൾ നിറഞ്ഞമനസ്സോടെ അതിഥികൾ ഒപ്പം നിന്നു. കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെയും കെ.കെ.രമ എംഎൽഎയുടെയും മകൻ ആർ.സി.അഭിനന്ദും റിയ ഹരീന്ദ്രനും തമ്മിലുള്ള വിവാഹത്തിനു രാഷ്ട്രീയ, പൊതുരംഗത്തെ പ്രമുഖരാണു സാക്ഷ്യം വഹിച്ചത്.
കണ്ണൂർ∙ ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചു. 30 ദിവസത്തേക്കാണ് പരോൾ. അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് പരോൾ. മനുഷ്യാവകാശ കമ്മിഷനാണ് അമ്മ അപേക്ഷ നൽകിയത്. മനുഷ്യാവകാശ കമ്മിഷന്റെ നിർദേശപ്രകാരമാണ് ജയിൽ ഡിജിപി പരോൾ അനുവദിച്ചത്.
കോഴിക്കോട്∙ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് കെ.കെ. രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പാലക്കാടിന്റെ വിജയം വടകരയുടെ കൂടെ വിജയമാണെന്നും രമ അവകാശപ്പെടുന്നു. പോരാട്ട വീറിന്റെ വിജയമാണ്. ഇവിടെ നവമാധ്യമങ്ങളിലായിരുന്നു വർഗീയ കാർഡ് ഇറക്കിയതെങ്കിൽ
തിരുവനന്തപുരം ∙ നിയമസഭയിൽ ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയനു സമീപമെത്തിയ ആർഎംപി നേതാവ് കെ.കെ.രമ തന്റെ മണ്ഡലത്തിലെ പ്രശ്നം ശ്രദ്ധയിൽപെടുത്തി.
തിരുവനന്തപുരം ∙ സമീപകാലത്ത് ഏറ്റവും കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ നിയമസഭയിൽ ചർച്ചയുമില്ല, ചർച്ച നിഷേധിച്ച സ്പീക്കർക്കെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധവുമില്ല. ആർഎംപി നേതാവ് കെ.കെ.രമ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അവതരണാനുമതി നിഷേധിച്ചത്.
കോഴിക്കോട് ∙ പി.വി. അൻവറിന്റെ വാർത്താ സമ്മേളനത്തിനു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ആർഎംപി നേതാവ് കെ.കെ. രമ എംഎൽഎ. ‘ഇന്നോവ..മാഷാ അള്ളാ !!..’ എന്നാണ് രമ ഫെയ്സ്ബുക്കിൽ കുറിച്ചത്. സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരെ അൻവർ വാർത്താ സമ്മേളനം നടത്തിയതിനു പിന്നാലെയാണ് രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
Results 1-10 of 231