Activate your premium subscription today
കോവിഡ് കാലത്ത് തെരുവിൽ അലയുന്ന കുരങ്ങനും നായ്ക്കൾക്കും ഭക്ഷണം കൊടുക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ ആഹ്വാനം ചെയ്തപ്പോൾ അത് മനസു കൊണ്ടും പ്രവൃത്തി കൊണ്ടും ഏറ്റെടുത്തതാണ് ഓരോ മലയാളിയും. കോവിഡ് എന്ന മഹാമാരിക്കാലത്ത് മിണ്ടാപ്രാണികളോടു വരെയുള്ള സർക്കാരിന്റെ കരുതലായി അതിനെ മലയാളി കണ്ടു. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന ആരോഗ്യ പരിചരണ പ്രവർത്തനങ്ങളെ മലയാളി ആശ്വാസത്തോടെ നോക്കിക്കാണുകയും ചെയ്തു. കോവിഡ് എന്ന ‘അടിയന്തര’ സാഹചര്യത്തിന്റെ പിന്നാമ്പുറത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെഎംഎസ്സിഎൽ) വഴി കോടികളുടെ ഞെട്ടിക്കുന്ന കൊള്ള അരങ്ങേറിയിരുന്നു എന്ന വിവരം മലയാള മനോരമ 2023 തുടക്കത്തിൽ പുറത്തു കൊണ്ടു വന്നപ്പോൾ അതിനെ പൂർണമായും തള്ളുകയായിരുന്നു സർക്കാർ ചെയ്തത്. രേഖകളുടെ അടിസ്ഥാനത്തിൽ ഓരോ ദിവസവും പുറത്തു വന്ന വിവരങ്ങൾ പിന്നീട് പ്രതിപക്ഷവും മറ്റു മാധ്യമങ്ങളും ഏറ്റെടുത്തപ്പോഴും സർക്കാർ അനങ്ങിയില്ല. ലോകായുക്തയിൽ കേസ് തുടരുമ്പോഴും കാര്യമായ പ്രതികരണം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരെയും എല്ലാ അർഥത്തിലും പിന്തുണയ്ക്കുന്ന പ്രതികരണങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.
തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പിപിഇ കിറ്റിന് ക്ഷാമമുണ്ടായിരുന്നപ്പോൾ കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടിവന്നിരുന്നുവെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടെന്ന സിഎജി കണ്ടെത്തലിനു പിന്നാലെ ആയിരുന്നു ശൈലജയുടെ പ്രതികരണം.
തിരുവനന്തപുരം ∙ കോവിഡ് കാല അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെയും മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നത്. മഹാമാരിയുടെ കാലത്ത് ജനം പകച്ചു നില്‍ക്കുമ്പോഴാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പെരുംകൊള്ള നടത്തിയത്. ജനത്തിന്റെ ജീവന് രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കോവിഡ് മഹാമാരിയെ കണ്ടു. ഒരു ഭാഗത്ത് മരണസംഖ്യ മറച്ചുവച്ചു. മറുഭാഗത്ത് കോടികളുടെ അഴിമതി നടത്തി.
കോട്ടയം ∙ വനം നിയമ ഭേദഗതി കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരുന്നില്ലെന്നും വനംവകുപ്പിന്റെ പ്രവർത്തനം ജനങ്ങളെ വെറുപ്പിക്കുന്നതാണെന്നും സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അവതരിപ്പിക്കാനിരിക്കുന്ന സംഘടനാ റിപ്പോർട്ടിൽ വിമർശനം.
കൊച്ചി∙ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ കുടുംബത്തെ കെ.കെ.ശൈലജ എംഎൽഎ സന്ദർശിച്ചു. ‘മനസ്സിൽ ഏറെ ആഘാതമുണ്ടാക്കിയ ഒന്നായിരുന്നു ഉമയ്ക്കുണ്ടായ അപകടം. ഉമയുടെ പ്രിയപ്പെട്ട മക്കൾ വിഷ്ണു തോമസിനെയും വിവേക് തോമസിനെയും പി.ടി.യുടെ സഹോദരനെയും കണ്ടു. ആശുപത്രി സിഇഒ,
കൊല്ലം ∙ ഒന്നാം പിണറായി മന്ത്രിസഭയിലെ ‘ക്യാപ്റ്റനെ’ മാത്രം നിലനിർത്തുകയും പരിചയ സമ്പന്നരായ മന്ത്രിമാരെ മാറ്റി നിർത്തുകയും ചെയ്ത ശേഷം ബന്ധുവിനെ മന്ത്രിയാക്കിയതു ശരിയായില്ലെന്നു സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം. ഇതു മാധ്യമ വിചാരണയ്ക്ക് ഇടയാക്കും എന്നറിയാമായിരുന്നിട്ടും തീരുമാനത്തിൽ നിന്നു പിന്നാക്കം പോയില്ല. കെ.െക.ശൈലജ അടക്കമുള്ളവരെ മാറ്റി നിർത്തിയതു ശരിയായില്ല. മന്ത്രി മുഹമ്മദ് റിയാസിന്റെ പദവിയെച്ചൊല്ലിയുയർന്ന വിമർശനങ്ങൾക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം ചൂണ്ടിക്കാട്ടി എതിർ വാദവും ഉയർന്നു. സമ്മേളനം ഇന്നു സമാപിക്കും.
ലോക്സഭ തിരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ പൊലീസ് റിപ്പോർട്ട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. രാവിലെ ഒരു സീനിയർ സിവിൽ പൊലീസ് ഓഫിസർ വശമാണ് റിപ്പോർട്ട് കൊടുത്തു വിട്ടത്. അന്വേഷണം പുരോഗമിക്കുകയാണെന്നും 24 പേരുടെ മൊഴി എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകളുടെ ഫലം കിട്ടിയിട്ടില്ല. ഇതിനു വേണ്ടി കാത്തിരിക്കുകയാണ്.
വടകര∙ കാഫിർ സ്ക്രീൻ ഷോട്ട് കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് കൂടുതൽ സമയം അനുവദിച്ച് കോടതി. ഈ മാസം 25ന് വടകര ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിക്കും. കേസ് 29നായിരിക്കും കോടതി പരിഗണിക്കുക. വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഇന്നായിരുന്നു അന്വേഷണ പുരോഗതിയും ഫൊറൻസിക് പരിശോധനാ ഫലം സംബന്ധിച്ച നിലവിലെ സ്ഥിതിയും പൊലീസ് കോടതിയിൽ സമർപ്പിക്കേണ്ടിയിരുന്നത്.
വനിതകളുടെ ക്ഷേമം ഉറപ്പാക്കണമെങ്കിൽ വനിതാ മുഖ്യമന്ത്രിതന്നെ വേണമെന്നില്ലെന്ന് കെ.കെ.ശൈലജ എംഎൽഎ. എന്നാൽ, സാഹചര്യം വന്നാൽ വനിതയ്ക്കു മുഖ്യമന്ത്രിയാകാൻ കഴിയുമെന്നും മനോരമ ഹോർത്തൂസിൽ ‘രാഷ്ട്രീയത്തിനുമപ്പുറം’ എന്ന സംവാദത്തിൽ വ്യക്തമാക്കി. എത്രയോ നൂറ്റാണ്ടായി സ്ത്രീകളെ സമൂഹം അടിച്ചമർത്തുകയാണ്. എല്ലാ മതവിഭാഗങ്ങളിലും ആഴത്തിൽ വേരോടിയ ആശയമാണിത്; ഏറ്റക്കുറച്ചിലുകൾ മാത്രമേയുള്ളൂ. ആണിനെപ്പോലെ നന്നായി എന്ന് ഒരിക്കൽ നിയമസഭയിൽ ഒരാൾ പറഞ്ഞപ്പോൾ ‘പെണ്ണിനെന്താ കുഴപ്പം’ എന്നു ചോദിച്ച് എതിർത്തിട്ടുണ്ട്. ആ നിലപാട് തന്നെയാണ് എക്കാലവും.
കോഴിക്കോട്∙ വാക്കുകൾ പറയുമ്പോൾ രാഷ്ട്രീയ മേഖലയിലുള്ളവർ ശ്രദ്ധിക്കണമെന്നും മോശം വാക്കുകൾ പ്രയോഗിച്ചാൽ ക്ഷമ പറയണമെന്നും കെ.കെ. ശൈലജ എംഎൽഎ. മലയാള മനോരമ സംഘടിപ്പിക്കുന്ന കലാസാഹിത്യോത്സവമായ ഹോർത്തൂസിന്റെ രണ്ടാം ദിനം ‘രാഷ്ട്രീയത്തിനുമപ്പുറം’ എന്ന വിഷയത്തിലെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കെ.കെ.ശൈലജ.
Results 1-10 of 93