Activate your premium subscription today
ഗുരുവായൂർ ∙ തൃശൂർ പാർലമെന്റ് സീറ്റിൽ ടി.എൻ.പ്രതാപൻ മത്സരിച്ചെങ്കിൽ ജയം ഉറപ്പായിരുന്നുവെന്ന് രമേശ് ചെന്നിത്തല. പ്രതാപൻ കഠിനാധ്വാനിയായ കോൺഗ്രസുകാരനാണ്. ജയിക്കാൻ ബുദ്ധിമുട്ടുള്ള മണ്ഡലങ്ങൾ പിടിച്ചെടുത്ത ചരിത്രമുള്ള പ്രതാപന് ഇനിയും ഒരങ്കത്തിനു ബാല്യമുണ്ട്. ഗുരുവായൂരിൽ ടി.എൻ.പ്രതാപന് വി.ബാലറാം പുരസ്കാരം സമ്മാനിക്കുകയായിരുന്നു ചെന്നിത്തല. പോസ്റ്റർ അച്ചടിച്ച്, ചുമരെഴുത്തു തുടങ്ങിയതിനു ശേഷമാണ്, തൃശൂർ പാർലമെന്റ് സീറ്റ് ഒഴിഞ്ഞു കൊടുക്കാമോ എന്ന് കോൺഗ്രസ് നേതൃത്വം ചോദിച്ചതെന്നും 47 സെക്കൻഡിനുള്ളിൽ കെ.മുരളീധരനു വേണ്ടി താൻ പിന്മാറിയെന്നും ടി.എൻ.പ്രതാപൻ പറഞ്ഞു.
കോഴിക്കോട്∙ ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാകില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മുസ്ലിം ലീഗും എൻഎസ്എസ് ജനറൽ സെക്രട്ടറിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിനെ സംബന്ധിച്ചായിരുന്നു കെ.മുരളീധരന്റെ പരോക്ഷ പ്രതികരണം.
കോഴിക്കോട്∙ കോൺഗ്രസ് സഖ്യത്തിനു ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കിട്ടിയിട്ടുണ്ടെന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. 2016ലെ തിരഞ്ഞെടുപ്പിൽ തനിക്കും പിന്തുണ കിട്ടിയതായി മുരളീധരൻ പറഞ്ഞു. കുമ്മനം രാജശേഖരൻ എതിർ സ്ഥാനാർഥിയായി മത്സരിച്ചപ്പോഴാണ് പിന്തുണ കിട്ടിയത്. 2019ൽ വെൽഫെയർ പാർട്ടിയെടുത്ത തീരുമാനം ദേശീയതലത്തിൽ ഇന്ത്യാസഖ്യത്തെ പിന്തുണയ്ക്കാനാണ്. സ്വാഭാവികമായും അതിന്റെ ഗുണം സിപിഎമ്മിനും കിട്ടിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം∙ കോൺഗ്രസിൽ തലമുറ മാറ്റമല്ല വേണ്ടത്, മറിച്ച് പാർട്ടിക്കു വേണ്ടി അധ്വാനിക്കുകയും മർദനവും കേസും നേരിട്ടവർക്ക് അംഗീകാരം നൽകുകയാണ് വേണ്ടതെന്ന് മുതിർന്ന നേതാവ് കെ.മുരളീധരൻ. കെ.കരുണാകരൻ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച കരുണാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ∙ നേമം സഹകരണ ബാങ്കിലെ കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ ഇ.ഡി അന്വേഷണം വൈകരുതെന്ന് കെ.മുരളീധരൻ. നേമം സർവീസ് കോ ഓപറേറ്റീവ് ബാങ്കിലെ നിക്ഷേപകരുടെ കൂട്ടായ്മ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുവന്നൂർ, കണ്ടല സഹകരണ ബാങ്കുകളെ വെല്ലുന്ന തട്ടിപ്പാണ് നേമത്തു
കോഴിക്കോട്∙ പെൻഷൻ കാശിൽ കയ്യിട്ടുവാരുന്നവർ പെറുക്കികളാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഒരു ബിഎംഡബ്ല്യു കാറിനു വേണ്ട പെട്രോളിനുള്ള കാശിന്റെ പകുതി പോലുമില്ല 1600 രൂപ. എന്നിട്ടും എന്തിനാണ് അതില്‍ കയ്യിട്ടുവാരുന്നത് ?. അത് അവര്‍ക്ക് കൊടുക്കുന്നവര്‍ അതിലേറെ കഷ്ടമാണെന്നും മുരളീധരന് പറഞ്ഞു. മാസം ഒരു ലക്ഷം രൂപ വരുമാനമുള്ള വിദ്വാന്മാര് വെറും 1600 രൂപ വാങ്ങുകയെന്നത് മനപൂര്‍വമുള്ള ദ്രോഹമാണെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ശ്രീകൃഷ്ണപുരം ∙ കടൽ, ആന, മോഹൻലാൽ, കെ.മുരളീധരൻ; ഈ നാലും എത്ര കണ്ടാലും മലയാളിക്കു മടുക്കില്ലെന്നും മറക്കില്ലെന്നും സന്ദീപ് വാരിയർ. സന്ദീപുമായി വേദി പങ്കിടാനായതിൽ ഇരട്ടിമധുരമെന്നു കെ.മുരളീധരൻ. സന്ദീപ് വാരിയർ ബിജെപി വിട്ടു കോൺഗ്രസിലെത്തിയപ്പോൾ, ‘എല്ലാക്കാലത്തും സ്നേഹത്തിന്റെ കടയ്ക്കൊപ്പം ഉണ്ടാകണമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാൽ വീണ്ടും വെറുപ്പിന്റെ കടയിലേക്കു തിരിച്ചുപോകരുത്’ എന്നും കെ.മുരളീധരൻ പ്രതികരിച്ചിരുന്നു.
പാലക്കാട് ∙ പരസ്യ വിമർശനങ്ങൾക്കൊടുവിൽ സന്ദീപ് വാരിയരുമായി വേദി പങ്കിട്ട് കെ.മുരളീധരൻ. ശ്രീകൃഷ്ണപുരത്തെ സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്. പരിപാടിയിൽ കെ.മുരളീധരന് പങ്കെടുക്കുന്നത് അറിഞ്ഞ് സന്ദീപ് കാണാനെത്തുകയായിരുന്നു.
സന്ദീപ് വാരിയര്‍ ഗാന്ധി വധത്തെ ന്യായീകരിച്ച നേതാവാണെന്നും അദ്ദേഹം രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടുണ്ടെന്നും കെ. മുരളീധരൻ. ‘‘ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി നേതാവാണ്. അദ്ദേഹത്തെ പാർട്ടിയിൽ എടുക്കാൻ തീരുമാനിച്ച സ്ഥിതിക്ക് അത് അംഗീകരിക്കുന്നു. കൂടുതലൊന്നും പറയാനില്ല. സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍ വരുന്നത് അറിഞ്ഞത് ടിവിയിലൂടെയാണ്. ഞാന്‍ അറിയപ്പെടുന്ന ഒരു കോണ്‍ഗ്രസ് നേതാവല്ല, സാധാരണ പ്രവർത്തകനാണ്’’ – മുരളീധരൻ പറഞ്ഞു.
പാലക്കാട്∙ ചേലക്കരയിലും പാലക്കാടും നിർബന്ധമായും പോകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതു കൊണ്ടാണ് പ്രചാരണത്തിന് എത്തിയതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തന്നെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി അയച്ച കത്ത് നേരത്തെ തന്നെ വാട്സാപ്പിൽ കിട്ടിയിരുന്നു. പ്രഖ്യാപനം വന്നപ്പോൾ ഡിലീറ്റ് ചെയ്തു. ഡിലീറ്റ് ചെയ്യാത്തവരുടെ കൈയ്യിൽനിന്നായിരിക്കും കത്ത് ചോർന്നത്. സ്ഥാനാർഥിയാകാൻ താൽപര്യമുണ്ടോയെന്നു ചോദിക്കാമായിരുന്നു. നേതാക്കൾ ചോദിച്ചില്ലെന്നു കരുതി മുഖം വീർപ്പിച്ചു മാറിനിൽക്കുന്നതു ശരിയല്ല. തന്റെ തട്ടകം തിരുവനന്തപുരമായിരിക്കും. വട്ടിയൂർക്കാവുമായുള്ളത് കുടുംബ ബന്ധമാണെന്നും മുരളീധരൻ മനോരമ ഓൺലൈനോടു പറഞ്ഞു.
Results 1-10 of 465