Activate your premium subscription today
സംസ്ഥാന സർക്കാർ നടപ്പു സാമ്പത്തിക വർഷം (2024-25) മാത്രമെടുത്ത കടം 36,000 കോടി രൂപ കവിഞ്ഞു. ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണം, വികസനാവശ്യങ്ങൾക്ക് പണം ഉറപ്പാക്കൽ എന്നിവയ്ക്കായാണ് സംസ്ഥാന സർക്കാർ കടമെടുക്കുന്നത്.
‘‘അഞ്ചു ദിവസം ജോലി ചെയ്യുമ്പോൾ അതിൽ ഒരു ദിവസത്തെ വേതനം കിട്ടാതിരുന്നാൽ പിന്നെ എന്താണു ഞങ്ങൾ ചെയ്യേണ്ടത്? ബുധനാഴ്ചയിലെ പണിമുടക്കു കൊണ്ടു സർക്കാരിന്റെ കണ്ണുതുറന്നാൽ അതിന്റെ നേട്ടം ഈ സമൂഹത്തിനാണ്.’’ ‘സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗം ബുധനാഴ്ച പണിമുടക്കുമ്പോൾ പൊതുജനത്തിനു ബുദ്ധിമുട്ടാകില്ലേ?’ എന്ന ചോദ്യത്തിനുള്ള മറുപടിയാണിത്. ബജറ്റ് പ്രഖ്യാപനങ്ങൾക്കായി കേരളം കാതോർക്കുന്ന വേളയിലാണ് ശമ്പളത്തില്നിന്നും മറ്റ് ആനുകൂല്യങ്ങളിൽനിന്നും പിടിച്ചുവച്ചിരിക്കുന്ന 65,000 കോടി രൂപയ്ക്കായി സർക്കാർ ജീവനക്കാരും അധ്യാപകരും സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിൽ പണിമുടക്കുന്നത്. പൊതുസമൂഹത്തിന്റെ കണ്ണിൽ സർക്കാർ ജീവനക്കാർ സംസ്ഥാന വരുമാനത്തിന്റെ നല്ലൊരു പങ്കും ശമ്പളമായി വീട്ടിൽ കൊണ്ടുപോകുന്നവരാണ്. എന്നാൽ ഇതല്ല യാഥാർഥ്യമെന്ന് കണക്കുകൾ നിരത്തി വിശദീകരിക്കുകയാണ് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാൻ. സർക്കാർ ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പണിമുടക്കിലേക്കു നയിച്ച വിഷയങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ അദ്ദേഹം സംസാരിക്കുന്നു.
തിരുവനന്തപുരം∙ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു കൂടി അനുവദിച്ച് സർക്കാർ. പെൻഷൻ വിതരണത്തിനായി 1604 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് 3200 രൂപവീതം ലഭിക്കും. വെള്ളിയാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
കൊല്ലം ∙ ലോകത്തെവിടെയും പോയി ജോലി ചെയ്ത് ജീവിക്കാൻ കഴിവുള്ള ആളുകളെ സൃഷ്ടിച്ചെടുക്കുന്നതാണ് കേരളത്തിലെ വിദ്യാഭ്യാസ രീതിയെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ലോകത്തെവിടെ ചെന്നാലും അവിടെയെല്ലാം മലയാളിയുണ്ടാകും. ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലെ ചെറിയ ദ്വീപായ ഗ്രീൻലാൻഡിൽ പോലും മലയാളിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര ഗവ. എച്ച്എസ്എസ് ആൻഡ്
തിരുവനന്തപുരം ∙ ദേശീയ ഗെയിംസിന്റെ തയാറെടുപ്പിനായി പണം ആവശ്യപ്പെട്ട് അയച്ചെന്നു സ്പോർട്സ് കൗൺസിൽ പറയുന്ന ഫയൽ തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നു ധനവകുപ്പ്. ഇന്നലെ മനോരമയിൽ വാർത്ത വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ പണം ആവശ്യപ്പെട്ടുള്ള ഫയൽ ഇതുവരെ തങ്ങൾക്കു കൈമാറിയിട്ടില്ലെന്നാണു ബോധ്യപ്പെട്ടതെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
സ്വർണം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ഇ-വേ ബിൽ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകിയതിന് പിന്നാലെ വില നിയന്ത്രണത്തിലും കേന്ദ്രസർക്കാർ ഇടപെടുമോ? സ്വർണത്തിന് ഇ-വേ ബിൽ ജനുവരി ഒന്നുമുതലാണ് നിർബന്ധം.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പൊതുആവശ്യങ്ങൾക്ക് വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ് ഫണ്ടിന്റെ ഒരു ഗഡു കൂടിയാണ് അനുവദിച്ചത്. ഗ്രാമപഞ്ചായത്തുകൾക്ക് 150 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക് ഏഴു കോടിയും ലഭിക്കും. മുൻസിപ്പാലിറ്റികൾക്ക് 26 കോടിയും കോർപറേഷനുകൾക്ക് 18 കോടിയും അനുവദിച്ചു.
തിരുവനന്തപുരം∙ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. തിങ്കളാഴ്ച മുതൽ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ
തിരുവനന്തപുരം ∙ വയനാട് പുനരധിവാസത്തിനുള്ള ധനസമാഹരണ പാക്കേജും പങ്കാളിത്ത പെൻഷനു പകരമുള്ള പുതിയ പെൻഷൻ പദ്ധതിയും പുതിയ ശമ്പള, പെൻഷൻ പരിഷ്കരണവും അടക്കമുള്ള പ്രഖ്യാപനങ്ങൾ കാത്ത് അടുത്ത സംസ്ഥാന ബജറ്റ്. വരുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഇപ്പോൾ നൽകുന്ന 1600 രൂപ ക്ഷേമ പെൻഷനിൽ 100 രൂപ വർധിപ്പിക്കാനും
തിരുവനന്തപുരം∙ രാജ്യത്തിന്റെ പൊതുഫണ്ടിൽ കേരളത്തിന് അർഹമായ പരിഗണന ഉറപ്പാക്കുന്ന ശുപാർശകൾ പതിനാറാം ധനകാര്യ കമ്മിഷനിൽനിന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന കേരളത്തിന് ഇതിനുള്ള അവകാശമുണ്ടെന്നും പതിനാറാം ധനകാര്യ കമ്മിഷൻ അംഗങ്ങളുമായി
Results 1-10 of 738