Activate your premium subscription today
കോട്ടയം ∙ ഈ ആറു പേരിൽ ഒരാൾ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മാറിയാൽ ആ സ്ഥാനത്തേക്ക് വരുമോ ? എംപിമാരായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, എംഎൽഎമാരായ റോജി എം.ജോൺ, സണ്ണി ജോസഫ് എന്നിവർ ഉൾപ്പെടുന്ന പാനലാണ് തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലു കോൺഗ്രസ് ഹൈക്കമാൻഡിന് നൽകിയത്. ഇനി നിർണായകം എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കെപിസിസി ഭാരവാഹികളുമായി നടത്തുന്ന കൂടിക്കാഴ്ചയാണ്. ഇക്കുറി ഹൈക്കമാൻഡ് ആരെയും നിർദേശിക്കുന്നില്ല. പേര് സംസ്ഥാനത്ത് നിന്ന് തന്നെ ഉയരട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ഈ 6 പേരുകൾ മനസിൽവച്ചാണ് ദീപാദാസ് മുൻഷി കെപിസിസി ഭാരവാഹികളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണുന്നത്. പ്രതിപക്ഷനേതാവ് ഉള്‍പ്പടെ നേതാക്കളുടെ അഭിപ്രായം കണക്കിലെടുത്താവും അന്തിമതീരുമാനത്തിലേക്ക് കേന്ദ്രനേതൃത്വം നീങ്ങുക. അതേസമയം, 6 പേരും ജനപ്രതിനിധികളാണ്. പാർട്ടിയിൽ ഒരാൾക്ക് ഒരു പദവി വ്യവസ്ഥ നിലനിൽക്കുന്നുമുണ്ട്.
ബത്തേരി∙ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബത്തെ സന്ദർശിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. വിജയന്റെ മകൻ വിജേഷ് ഉൾപ്പെടെയുള്ളവരോട് സുധാകരൻ സംസാരിച്ചു. അനാഥമായ കുടുംബത്തെ സംരക്ഷിക്കുക എന്നത് കോൺഗ്രസിന്റെ ബാധ്യതയാണെന്ന് സന്ദർശനത്തിനു ശേഷം സുധാകരൻ പറഞ്ഞു. ബാധ്യത ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. കെപിസിസി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് അറിയുന്നതെന്നും സുധാകരൻ പറഞ്ഞു.
തിരുവനന്തപുരം ∙ കെ.സുധാകരനും വി.ഡി.സതീശനും ഐക്യത്തോടെ പ്രവർത്തിക്കുന്നില്ലെന്ന ഹൈക്കമാൻഡ് നിലപാടിനു പിന്നാലെ കെപിസിസിയിൽ നേതൃമാറ്റത്തിനു കളമൊരുങ്ങുന്നു. കെപിസിസി അധ്യക്ഷൻ കെ.സുധാകരനു പകരമായി 6 പേരുകളാണു തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനിൽ കനുഗോലു നിർദേശിച്ചതെന്നാണു വിവരം. കനുഗോലുവിന്റെ ടീം നടത്തിയ സര്‍വേയിലാണു പേരുകള്‍ കണ്ടെത്തിയതെന്നും ‘മനോരമ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ഇതിൽനിന്ന് ഒരാളെ ഹൈക്കമാൻഡ് തിരഞ്ഞെടുക്കുമെന്നാണു സൂചന.
തിരുവനന്തപുരം∙ സംസ്ഥാന കോൺഗ്രസ് തലപ്പത്ത് കെ.സുധാകരനും വി.ഡി.സതീശനും വേണ്ടത്ര ഐക്യത്തോടെയും ഏകോപനത്തോടെയും പ്രവർത്തിക്കുന്നില്ലെന്ന് ഹൈക്കമാൻഡ്. സുധാകരനെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുമ്പോൾ സതീശൻ പിന്തുടരുന്ന കർക്കശ രീതി ചില ഘട്ടങ്ങളിലെങ്കിലും ഗുണകരമല്ലെന്ന വിലയിരുത്തലുണ്ട്.
കൽപറ്റ∙ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വയനാട് ഡിസിസി ഓഫിസിൽ പൊലീസ് പരിശോധന. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെയും മുൻ ഡിസിസി ട്രഷറർ കെ.കെ. ഗോപിനാഥനെയും ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നതിനിടെയാണ് പൊലീസ് ഡിസിസി ഓഫിസിൽ എത്തിയത്. എൻ.ഡി. അപ്പച്ചനെയും ഡിസിസി ഓഫിസിലേക്ക് ഒപ്പം കൂട്ടിയിരുന്നു.
ബത്തേരി∙ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബത്തേരി ഡിവൈഎസ്പി കെ.കെ.അബ്ദുൽ ഷെരീഫ്. എൻ.എം.വിജയൻ എഴുതിയ കത്തുകളിൽ ചിലത് കെ.സുധാകരനാണ്.
∙ താൻ മുഖ്യമന്ത്രിസ്ഥാനാർഥി അല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. പാർട്ടി ഒട്ടേറെ സ്ഥാനങ്ങൾ നൽകി. അതിനപ്പുറമുള്ള മോഹങ്ങളില്ല. മുഖ്യമന്ത്രിക്കസേരയ്ക്കു യോഗ്യരായ പലരും പാർട്ടിയിലുണ്ട്. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ഹൈക്കമാൻഡ് തീരുമാനിക്കും. പിണറായി വിജയനെ മുഖ്യമന്ത്രിക്കസേരയിൽനിന്ന് ഇറക്കി അവിടെ ഒരു കോൺഗ്രസുകാരനെ കയറ്റിയിരുത്താനുള്ള തിരഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കുക മാത്രമാണു തന്റെ ദൗത്യമെന്നും ‘മലയാള മനോരമ’യ്ക്കു നൽകിയ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞു.
തിരുവനന്തപുരം∙ ഐക്യസന്ദേശം നൽകാനായി കെപിസിസിയിൽ നടത്താൻ എഐസിസി നിർദേശിച്ച സംയുക്ത വാർത്താസമ്മേളനം നടന്നില്ല. ഞായറാഴ്ചത്തെ രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങൾ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുടെ സാന്നിധ്യത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ചേർന്ന് ഇന്നലെ വിശദീകരിക്കാനായിരുന്നു ധാരണ.
കോട്ടയം ∙ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ മാർഗരേഖയുമായി കെപിസിസി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർക്കാണ് കെപിസിസി മാർഗരേഖ കൈമാറിയത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളിൽ സാമുഹിക സന്തുലിതാവസ്ഥ പാലിക്കണമെന്നും നേതാക്കൾക്ക് പോഷക സംഘടനകളുടെ അടക്കം ചുമതലകൾ വീതിച്ച്
തിരുവനന്തപുരം∙ മധ്യപ്രദേശ് ആസ്ഥാനമായള്ള ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പാലക്കാട് കഞ്ചിക്കോട് ബ്രൂവറി പ്ലാന്റ് അനുവദിച്ച മന്ത്രിസഭാ തീരുമാനം അഴിമതിയുടെ ഗന്ധമുള്ളതാണെന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. മന്ത്രിസഭാ തീരുമാനം നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും സുധാകരന്
Results 1-10 of 1741