Activate your premium subscription today
തിരുവനന്തപുരം ∙ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിക്കാനിരിക്കെ, സംസ്ഥാനത്താകെ 50 മണ്ഡലം പ്രസിഡന്റുമാരുടെ പ്രഖ്യാപനം മാറ്റിവച്ചു. മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രായക്കൂടുതൽ പ്രഖ്യാപനത്തിനു തടസ്സമായത്. 1980ന് ശേഷം ജനിച്ചവരായിരിക്കണം മണ്ഡലം പ്രസിഡന്റാകേണ്ടത് എന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ മാനദണ്ഡം. രണ്ടും മൂന്നും മാസത്തെ വ്യത്യാസം പ്രശ്നമാകില്ലെന്നു വിലയിരുത്തിയായിരുന്നു നടപടി. എന്നാൽ പ്രായത്തിൽ വിട്ടുവീഴ്ചയില്ലെന്നും പുതിയ പ്രസിഡന്റിനെ കണ്ടെത്താനുമാണു കേന്ദ്രനിർദേശം.
തിരുവനന്തപുരം∙ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കും വോട്ടെടുപ്പാകാമെന്ന് നിർദേശിച്ച് ദേശീയ നേതൃത്വം. ബുധനാഴ്ച ചേർന്ന കോർകമ്മിറ്റിയിലാണ് മണ്ഡലം , ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കു നടന്നതുപോലെ ‘അഭിപ്രായരൂപീകരണം’ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുമാകാം എന്നു നിർദേശിച്ചത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിപ്രായരൂപീകരണത്തിനായി വോട്ടെടുപ്പ് നടത്തുകയായിരുന്നു.
തിരുവനന്തപുരം∙ ഭാരവാഹികളുടെ അഞ്ചു വര്‍ഷ കാലപരിധി സംബന്ധിച്ച പുനരാലോചനയ്ക്കു ബിജെപി കോര്‍ കമ്മിറ്റിയില്‍ തീരുമാനം. അഞ്ചു വര്‍ഷമായി ഭാരവാഹിത്വത്തില്‍ തുടരുന്നവര്‍ സ്ഥാനം ഒഴിയണമെന്ന നിര്‍ദേശം നടപ്പാക്കുന്ന കാര്യത്തിലാണ് വിശദമായ ചര്‍ച്ച നടന്നത്. അഞ്ചു വര്‍ഷം ഭാരവാഹി ആയിരുന്നവര്‍ക്കു വീണ്ടും മത്സരിക്കാമെന്ന നിബന്ധന കോർ കമ്മിറ്റി പുനപരിശോധിച്ചു. ഇതു നടപ്പായാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവർക്ക് പദവി ഒഴിയേണ്ടിവരും.
തിരുവനന്തപുരം∙ വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യപ്രേരണ കേസിൽ പ്രതിയായ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എംഎൽഎയെയും ഡിസിസി പ്രസിഡന്റിനെയും ഉടൻ അറസ്റ്റ് ചെയ്യണം. പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്യാൻ പൊലീസ് തയാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു വിഭാഗം നേതൃമാറ്റം ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തെ സമീപിച്ചതോടെ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയെത്തും മുൻപ് അഭിപ്രായ ഐക്യത്തിനു നീക്കം. ഇതിനായി ദേശീയ നേതൃത്വത്തിൽനിന്നുതന്നെ ഭാരവാഹികളെത്തി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെയും ജില്ലാ പ്രസിഡന്റുമാരെയും ദേശീയ കൗൺസിൽ അംഗങ്ങളെയും കണ്ട് അഭിപ്രായം തേടും.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ബിജെപിക്കുള്ളില്‍ നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയില്‍ പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍. അകല്‍ച്ചയിലായിരുന്ന ശോഭാ സുരേന്ദ്രന് വിഭാഗവും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും കൂടുതല്‍ അടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ വയനാട് ദുരന്തം സംബന്ധിച്ച് മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന് നടത്തിയ പരാമര്‍ശം സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്കിടയാക്കിയതോടെയാണ് പുതിയ സമവാക്യങ്ങള്‍ രൂപപ്പെട്ടത്. രണ്ടു പഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ മാത്രമാണ് ഒലിച്ചുപോയത് എന്ന തരത്തില്‍ വി. മുരളീധരന് ലാഘവത്തോടെ നടത്തിയ പ്രസ്താവന തിരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിക്കു ദോഷം ചെയ്തുവെന്നാണ് കെ. സുരന്ദ്രന്റെ നിലപാട്.
തിരുവനന്തപുരം ∙ പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ ബിജെപി നടപടികൾ ആരംഭിക്കാനിരിക്കെ നിലവിലെ അധ്യക്ഷൻ കെ.സുരേന്ദ്രന് തുടരുമോ ഒഴിയുമോ എന്നതിൽ ചർച്ചകൾ സജീവം. അഞ്ചു വർഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ് കെ.സുരേന്ദ്രൻ. 3 വർഷമാണ് ഒരു ടേം. കേന്ദ്ര നേതൃത്വം സുരേന്ദ്രന് കാലാവധി നീട്ടി നൽകുകയായിരുന്നു.
തിരുവനന്തപുരം ∙ സംസ്ഥാന പ്രസിഡന്റിനെയും ദേശീയ കൗൺസിൽ അംഗങ്ങളെയും 15ന് മുൻപ് തീരുമാനിക്കാനായി സംഘടനാ തിരഞ്ഞെടുപ്പ് നടപടിയിലേക്കു ബിജെപി കടന്നതോടെ, നേതൃമാറ്റത്തിന് അവസാനശ്രമവുമായി എതിർപക്ഷം.
തൃശൂർ ∙ ക്രിസ്മസ് ദിനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേക്കുമായി തന്റെ വീട്ടിലേക്ക് ആത്മാർഥമായി വന്നതെന്നാണു ബോധ്യപ്പെട്ടതെന്നും സിപിഐ നേതാവ് വി.എസ്. സുനിൽകുമാറിന്റെ ആരോപണങ്ങളുടെ അർഥം മനസ്സിലാകുന്നില്ലെന്നും മേയർ എം.കെ. വർഗീസ്. സുനിൽകുമാർ സുരേന്ദ്രന്റെ വീട്ടിലും തിരിച്ചും സന്ദർശനം നടത്തിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.
തിരുവനന്തപുരം∙ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു കെ.സുരേന്ദ്രൻ തുടരാൻ സാധ്യത. അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം–ജില്ലാ പ്രസിഡന്റുമാർക്ക് വീണ്ടും മത്സരിക്കാമെന്നു കേന്ദ്ര നിരീക്ഷക അറിയിച്ചതോടെയാണ് സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ കളമൊരുങ്ങിയത്. അധ്യക്ഷനായി തുടരാൻ ഇവരുടെ നിലപാട് നിർണായകമാണ്.
Results 1-10 of 1303