Activate your premium subscription today
തിരുവനന്തപുരം∙ ഡല്‍ഹിയില്‍ ബിജെപിക്കും സിപിഎമ്മിനും ഇടയില്‍ പാലം പണിയുന്ന കെ.വി. തോമസിന്റെ യാത്രാബത്ത 5 ലക്ഷം രൂപയില്‍നിന്ന് 11.31 ലക്ഷമാക്കി ഉയര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പാവപ്പെട്ട ആശാ വര്‍ക്കര്‍മാരുടെ 7000 രൂപയുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞത് ക്രൂരമായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരെ അഭിസംബോധന ചെയ്യുകയിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും ലക്ഷങ്ങള്‍ ശമ്പള വര്‍ധന നടത്തിയതിനു പിന്നാലെ സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിനും ലക്ഷങ്ങള്‍ നല്കാന് സര്‍ക്കാര്‍. കേരള ഹൗസിലെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസിന്റെ വാര്‍ഷിക യാത്രാബത്ത അഞ്ചുലക്ഷത്തില്‍നിന്നു 11.31 ലക്ഷമാക്കാനുള്ള ശുപാര്‍ശ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയില്‍ വച്ചു.
തിരുവനന്തപുരം∙ പിഎസ്സിയിലെ രാഷ്ട്രീയ നിയമനക്കാര്‍ക്ക് ലക്ഷങ്ങള്‍ ശമ്പളം വാരിക്കോരി നല്‍കുന്നതിനും ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് യാത്രാബത്തയായി ലക്ഷങ്ങള്‍ നല്‍കുന്നതിനും നിരാശയോടെ സാക്ഷികളായി സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാ വര്‍ക്കര്‍മാരുടെ മഹാസംഗമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നൂറു കണക്കിന് സ്ത്രീകളാണ് 11 ദിവസമായി തുടരുന്ന രാപ്പകല്‍ സമരത്തിന്റെ ഭാഗമാകുന്നത്. ആശാ വര്‍ക്കര്‍മാരെ ആക്ഷേപിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നു സമരക്കാര്‍ പറയുന്നു.
ന്യൂഡൽഹി/കണ്ണൂർ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായ പാക്കേജ് ഉടനുണ്ടാകുമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്. സമയബന്ധിതമായി തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കെ.വി.തോമസ് അറിയിച്ചു. കൂടുതൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് അറിയിച്ചു.
ന്യൂഡൽഹി∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ. ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിനാണ് മറുപടി.
തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് ഓണറേറിയമായും മറ്റ് ഇനങ്ങളിലും പ്രതിഫലമായി നൽകിയത് 19.38 ലക്ഷം രൂപ. അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാർക്കുള്ള ശമ്പളവും മറ്റ് അലവൻസുകളുമായി 29.75 ലക്ഷംരൂപ നൽകി. 57,41,897 രൂപയാണ് പ്രത്യേക പ്രതിനിധിയുടെ ഓഫിസിനായി ഇതുവരെ
കൊച്ചി∙ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി. തോമസിന്റെ ഭാര്യ ഷേർളി തോമസ് (77) അന്തരിച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് ചൊവാഴ്ച രാത്രിയോടെ മരണം. വടുതല പൂവങ്കേരി വീട്ടിൽ പരേതനായ കേരള പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ബർണാർഡിന്റെയും ജഡ്രൂടിന്റെയും മകളാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി വരെ തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളിയിൽ സംസ്കാരം നടത്തും
കൊച്ചി ∙ പ്രിയങ്ക ഗാന്ധിയെ വയനാട്ടിലേക്ക് സ്വാഗതം ചെയ്ത് മുൻ മന്ത്രിയും കോൺഗ്രസ് മുൻ നേതാവുമായ കെ.വി.തോമസ്. രാഹുൽ ഗാന്ധി ഒഴിഞ്ഞ സീറ്റിൽ പ്രിയങ്ക മത്സരിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണെന്ന് കെ.വി.തോമസ് പറഞ്ഞു. എന്നാൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഎം, സിപിഐ തുടങ്ങിയ ഇടതുപാര്‍ട്ടികളുമായി ആശയവിനിമയം
കോട്ടയം∙ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ സമരത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾക്കു താമസത്തിനായി ചെലവായത് 1.37 ലക്ഷം രൂപ. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു സംസ്ഥാനത്തിന്റെ കേന്ദ്രവിരുദ്ധ സമരം. പ്രതിനിധികളുടെ താമസത്തിനായി 1,37,650 രൂപ ചെലവായതായി വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ഓഫിസ് മറുപടി നൽകി.
കോണ്‍ഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരിലും സംസ്ഥാന സര്‍ക്കാരിലും മന്ത്രിയായിരുന്നിട്ടുണ്ട് കെ.വി.തോമസ്. കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രിയായിരുന്നപ്പോള്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം പാസാക്കാൻ നേതൃത്വം നല്കിയ മന്ത്രിയെന്ന ക്രെഡിറ്റും അദ്ദേഹത്തിനുണ്ട്. ടൂറിസം രംഗത്തും അദ്ദേഹം മികവു പ്രകടിപ്പിച്ചു.
Results 1-10 of 169