Activate your premium subscription today
പട്ന ∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് മൂത്ത മകൻ തേജ് പ്രതാപ് യാദവ് എംഎൽഎയെ പാർട്ടിയിൽനിന്നു ആറു വർഷത്തേക്കു പുറത്താക്കി. കാമുകി അനുഷ്ക യാദവുമൊത്തുള്ള ചിത്രം തേജ് പ്രതാപ് യാദവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണു നടപടി. പന്ത്രണ്ടു വർഷമായി പ്രണയത്തിലായിരുന്നെന്നും തേജ് പ്രതാപ് പോസ്റ്റിൽ വെളിപ്പെടുത്തി. പിന്നീടു പോസ്റ്റ് ഡെലീറ്റ് ചെയ്തു തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് എഐ ചിത്രം പ്രചരിപ്പിച്ചതാണെന്നു തേജ് പ്രതാപ് വിശദീകരണം നൽകിയെങ്കിലും ഫലമുണ്ടായില്ല.
ന്യൂഡൽഹി∙ വഖഫ് ഭേദഗതി ബിൽ നടപ്പിലാക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആഗ്രഹമാണ് പൂർത്തീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് ബില്ലിൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 2013ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വഖഫ് നിയമത്തിൽ ഭേഗദതി വരുത്താതിരുന്നെങ്കിൽ ഇപ്പോൾ ഈ ഭേദഗതി ബില്ലിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നും അമിത് ഷാ പറഞ്ഞു.
പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതിക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നാലു മണിക്കൂറോളം ചോദ്യം ചെയ്തു. പട്നയിലെ ഇ.ഡി ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. മകൾ മിസാ ഭാരതി എംപിക്കൊപ്പമാണു ലാലു ചോദ്യം ചെയ്യലിനു ഹാജരായത്.
പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പത്നി റാബ്റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. പട്നയിലെ ഇ.ഡി ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. ലാലു യാദവിനോട് ബുധനാഴ്ച ഹാജരാകാൻ ഇ.ഡി സമൻസ് നൽകി.
പട്ന ∙ മഹാകുംഭമേള അർഥശൂന്യമാണെന്ന് ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ അപകടത്തിൽ 18 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. ‘‘തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചത് വളരെ അസ്വസ്ഥത ഉളവാക്കുന്ന സംഭവമാണ്.
ന്യൂഡല്‍ഹി ∙ താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കുമെന്ന് മുൻ എംപിയും ബിജെപി നേതാവുമായ രമേശ് ബിധുരി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍ക്കാജി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ രമേശ് ബിധുരിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ബിജെപി. സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്, ബിജെപി തനേതൃത്വം പ്രിയങ്കയോട് കൈകൂപ്പി മാപ്പുചോദിക്കണമെന്നും ആവശ്യപ്പെട്ടു.
പട്ന ∙ ഇന്ത്യാസഖ്യത്തിലേക്ക് മടങ്ങിയെത്താനുള്ള ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ക്ഷണം മുഖ്യമന്ത്രി നിതീഷ് കുമാർ നിരാകരിച്ചു. നിതീഷ് കുമാറിനായി വാതിലുകൾ തുറന്നു കിടക്കുകയാണെന്ന ലാലു യാദവിന്റെ പ്രസ്താവന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. ലാലുവിന്റെ ക്ഷണത്തെക്കുറിച്ചുള്ള ചോദ്യം ‘നിങ്ങൾ എന്താണു പറയുന്ന’തെന്ന മറുചോദ്യത്തോടെ നിതീഷ് ചിരിച്ചുതള്ളി. രാജ്ഭവനിൽ ബിഹാർ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനു ശേഷമാണു മാധ്യമങ്ങൾ നിതീഷിന്റെ പ്രതികരണം തേടിയത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ തന്നെയാകുമോ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണു ലാലുവിന്റെ ക്ഷണം.
പട്ന ∙ ലാലു പ്രസാദ് യാദവ് കളിയാക്കിയതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ യാത്രയുടെ പേരു മാറ്റി. നിതീഷ് കുമാറിന്റെ ‘മഹിളാ സംവാദ് യാത്ര’ പെണ്ണുങ്ങളെ വായിനോക്കാനുള്ള യാത്രയാണെന്നു ആർജെഡി അധ്യക്ഷൻ ലാലു പരിഹസിച്ചിരുന്നു. ഈ മാസം 23ന് ആരംഭിക്കുന്ന യാത്രയ്ക്ക് ‘പ്രഗതി യാത്ര’ എന്നാണു പുതിയ പേര്.
പട്ന ∙ ഇന്ത്യ സഖ്യത്തിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് പിന്തുണയുമായി ലാലു പ്രസാദ് യാദവ്. കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും മമതയെ പിന്തുണയ്ക്കുമെന്നും ലാലു പറഞ്ഞു. 2025ൽ ബിഹാറിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പട്ന ∙ കലാപം തുടരുന്ന മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകാത്തത് എന്തു കൊണ്ടാണെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ നിശിത വിമർശനമാണ് ആർജെഡി നടത്തിയത്.
Results 1-10 of 222