Activate your premium subscription today
ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കറെ ഇനിയും തിരഞ്ഞെടുത്തിട്ടില്ലെന്ന് സഭാനേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയത് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെയാണ്. രാജ്യസഭക്കാരനു ലോക്സഭയിലെന്തു കാര്യം? പാർലമെന്റംഗം തന്റേതല്ലാത്ത സഭയിൽ കയറുന്നത് ശാസന മുതൽ ജയിൽശിക്ഷവരെ കിട്ടാവുന്ന കുറ്റമാണ്! കത്തെഴുത്തും കടന്നുകയറ്റമാകുമെന്നൊരു ചട്ടമില്ലെന്ന് ആശ്വസിക്കാം. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പേനയിലെ മഷി തീർന്നുപോയതുകൊണ്ടാണോ ഖർഗെ കത്തെഴുതിയത്? കോൺഗ്രസ് അധ്യക്ഷനെന്ന
ന്യൂഡൽഹി ∙ ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി. പദവി ഒഴിച്ചിട്ടിരിക്കുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഖർഗെ ചൂണ്ടിക്കാട്ടി. ലോക്സഭയിൽ സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനയുടെ 93–ാം വകുപ്പ് പറയുന്നത്. പുതിയ ലോക്സഭ രൂപീകരിക്കുമ്പോൾ രണ്ടാമത്തെയോ മൂന്നാമത്തെയോ സമ്മേളനത്തിൽ ഡപ്യൂട്ടി സ്പീക്കറെ നിയമിക്കുന്നതാണ് പതിവ്. മുഖ്യ പ്രതിപക്ഷ പാർട്ടിയിൽ നിന്ന് തിരഞ്ഞെടുക്കുന്നതാണ് കീഴ്വഴക്കം.
ബെംഗളൂരു ∙ ശത്രുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തൽക്കാലം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഓപ്പറേഷൻ സിന്ദൂറിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പൊതു പ്രസംഗങ്ങളെ കുറിച്ച്
ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിനിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്നെന്നു സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാന് സൂചന നൽകിയതിന് പിന്നാലെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടൻ വിളിച്ചുചേർക്കണമെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഇന്ത്യയുടെ പ്രതിരോധ സന്നാഹത്തിന്റെ സമഗ്രമായ പരിശോധന സ്വതന്ത്ര വിദഗ്ധ സമിതി വഴി നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും ഖർഗെ പറഞ്ഞു.
ബെംഗളൂരു ∙ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരം കേന്ദ്രസർക്കാർ ജനങ്ങളെ അറിയിച്ചിരുന്നെങ്കിൽ പഹൽഗാമിൽ കൊല്ലപ്പെട്ട 26 പേരുടെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അഭിപ്രായപ്പെട്ടു. പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് പൊലീസ്, ബിഎസ്എഫ്, സൈന്യം എന്നിവർ സുരക്ഷ നൽകിയില്ല.
തിരുവനന്തപുരം∙ തന്നെ നോമിനേറ്റ് ചെയ്തത് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണെന്നും ഏതെങ്കിലും വിഭാഗത്തിന്റെ പ്രതിനിധിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ സണ്ണി ജോസഫ് എംഎല്‍എ. കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടിയാണ്. മതേതര ശബ്ദമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. അതിന്റെ വക്താവാണ് താനെന്നും സണ്ണി ജോസഫ് പറഞ്ഞു.
റാഞ്ചി ∙ പഹൽഗാം ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജമ്മു കശ്മീരിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന്, സംഭവമുണ്ടാകുന്നതിന് 3 ദിവസം മുൻപ് പ്രധാനമന്ത്രിക്ക് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നെന്ന് ഖർഗെ ആരോപിച്ചു.
തിരുവനന്തപുരം ∙ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഊഷ്മളമായി കണ്ടുപിരിഞ്ഞിട്ടും പകരക്കാരനെ പ്രഖ്യാപിക്കാൻ അമാന്തിച്ചതു സ്ഥിതിഗതികൾ വഷളാക്കിയെന്ന വിലയിരുത്തലിലാണ് കേരളത്തിലെ പ്രമുഖ നേതാക്കൾ.
തിരുവനന്തപുരം ∙ കോണ്‍ഗ്രസില്‍ നേതൃമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയെ കണ്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലും പുറത്തും നടക്കുന്ന ചര്‍ച്ചകളില്‍ പരാതി അറിയിക്കാനാണ് സുധാകരന് ആന്റണിയെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്.
ജയ്പുർ ∙ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗിരിജാ വ്യാസ് (79) അന്തരിച്ചു. മാർച്ച് 31ന് വീട്ടിൽ പൂജ നടത്തുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ച് 90 ശതമാനത്തോളം പൊള്ളലേറ്റ ഗിരിജാ വ്യാസിനെ ഉദയ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചാണ് മരണം. സംസ്കാരം ഉദയ്പുരിലെ വീട്ടിൽ നടക്കും.
Results 1-10 of 557