Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാനും അഭിപ്രായം രൂപീകരിക്കാനും സർക്കാർ നടപടി. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വിശദീകരിക്കുകയും ആണവനിലയം സുരക്ഷിതമാണെന്നു ബോധ്യപ്പെടുത്തുകയും ചെയ്ത് ജനങ്ങൾക്കിടയിൽ അനുകൂല ചിന്താഗതി വളർത്താൻ കഴിയുമോയെന്നാണ് സർക്കാർ പരിശോധിക്കുക.
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആണവനിലയം സ്ഥാപിക്കുകയാണ് പോംവഴിയെന്നു കേന്ദ്ര വൈദ്യുതിമന്ത്രി മനോഹർലാൽ ഖട്ടർ. നിലയം സ്ഥാപിക്കാൻ ഏറ്റവും യോജിച്ച സ്ഥലം കാസർകോട് ചീമേനിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.കൃഷ്ണൻകുട്ടി എന്നിവരെ അദ്ദേഹം അറിയിച്ചു.
ഒക്ടോബർ 5: ഹരിയാനയുടെ നെഞ്ചിടിപ്പേറ്റുന്ന ദിനം. രാജ്യതലസ്ഥാനമായ ഡൽഹിയുമായി ചേർന്നുകിടക്കുന്ന ഹരിയാനയിൽ വോട്ടെടുപ്പ് അന്നാണ്. ഒക്ടോബർ എട്ടിന് ഫലവുമെത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള പത്തിൽ 5 സീറ്റു വീതമാണ് എൻഡിഎയ്ക്കും ഇന്ത്യാ സഖ്യത്തിനും ലഭിച്ചത്. 2019ൽ പത്തിൽ പത്തു സീറ്റിലും എൻഡിഎ ജയിച്ചിരുന്നുവെന്നും ഓർക്കണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ നഷ്ടമായ പ്രതാപം തിരികെ പിടിക്കാൻ ബിജെപി ഇതിനോടകം ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അതേസമയം, പത്തുവർഷത്തെ ആലസ്യത്തിൽനിന്ന് ഉണർന്ന കോൺഗ്രസിനും ലോക്സഭാ തിരഞ്ഞെടുപ്പുഫലം നൽകിയ ആവേശം വളരെ വലുതാണ്. ഇരുശക്തികളും തുല്യനിലയിലായിരിക്കുന്ന ഗോദയിൽ ആര് ആരെ മലർത്തിയടിക്കുമെന്നാണ് ഗുസ്തിയുടെ നാടായ ഹരിയാന ഉറ്റുനോക്കുന്നതും. കോൺഗ്രസിന്റെയും ബിജെപിയുടെയും ശക്തി– ദൗർബല്യങ്ങൾ എന്തെല്ലാമാണ്? ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്ന് ബിജെപി പഠിച്ച പാഠങ്ങൾ എന്തെല്ലാമാണ്? ലോക്സഭയിലെ മുന്നേറ്റം കോൺഗ്രസിന് എത്രമാത്രം ആത്മവിശ്വാസം പകരുന്നുണ്ട്? വിശദമായി വിലയിരുത്തുകയാണിവിടെ.
ഹരിതാഭമായ ഹരിയാന ഒരു വഴിയാണ്, ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴി. കുരുക്ഷേത്രയിലും പാനിപ്പത്തിലും യുദ്ധം ജയിച്ചവർ ഇന്ദ്രപ്രസ്ഥം ഭരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്കും പറയാനുണ്ട്, ഹരിയാനയിൽ ജയിച്ചു കയറിയവർ ഇന്ദ്രപ്രസ്ഥം വാണതിന്റെ ചരിത്രം. സമീപകാല ചരിത്രം പരിശോധിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പുകളിലും, ആകെയുള്ള പത്തിൽ പത്തു സീറ്റും നൽകി ഡൽഹിയിലെ ഭരണകർത്താക്കളുടെ കാര്യത്തിൽ അർഥശങ്കയ്ക്കിടയാകാത്ത തീരുമാനം ഹരിയാന രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2024ൽ സ്ഥിതി വ്യത്യസ്തമായിരുന്നു. ഭരണപക്ഷത്തിനൊപ്പം ശക്തമായ പ്രതിപക്ഷവും വേണമെന്ന രാജ്യത്തിന്റെ തീരുമാനത്തിന്റെ നേർചിത്രമായിരുന്നു ഹരിയാനയിലും കണ്ടത്. ആകെയുള്ള 10ൽ അഞ്ച് സീറ്റ് വീതം ബിജെപിയും കോൺഗ്രസും പങ്കിട്ടെടുക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാകുന്നത്. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മഹാരാഷ്ട്രയ്ക്കും ജാർഖണ്ഡിനുമൊപ്പം ഹരിയാനയും ഇതിനോടകം തിരഞ്ഞെടുപ്പു ചൂടിലേക്കു ‘ഗിയർ’ മാറ്റിക്കഴിഞ്ഞു. ഒക്ടോബര്‍ 5നാണ് ഹരിയാന നിയമസഭാ വോട്ടെടുപ്പ് . ഒക്ടോബർ 8ന് വോട്ടെണ്ണലും. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിൽനിന്ന് പകുതി സീറ്റുകളും
സംസ്ഥാനത്തെ രണ്ട് പ്രബലരായ ബിജെപി മുഖ്യമന്ത്രിമാരുടെ ഭാഗധേയം ഒരേ ദിവസം നിർണയിക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരാണ് കർണാലിലെ വോട്ടർമാർ. 2 മാസം മുൻപ് വരെ ഹരിയാനയിലെ മുഖ്യമന്ത്രിയായിരുന്ന മനോഹർലാൽ ഖട്ടർ കർണാൽ ലോക്സഭാ മണ്ഡലത്തിലേക്കു മത്സരിക്കുമ്പോൾ, ഇപ്പോഴത്തെ മുഖ്യമന്ത്രി നായബ് സിങ് സെയ്നിയാണ് കർണാൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി. 25നാണ് വോട്ടെടുപ്പ്. മാർച്ചിലാണ് ഹരിയാനയിൽ ബിജെപി–ജെജെപി സഖ്യം തകർന്നത്. കർണാൽ എംഎൽഎയായിരുന്ന ഖട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കിയതോടെയാണ് കുരുക്ഷേത്ര എംപിയായ സെയ്നി മുഖ്യമന്ത്രിയായത്.
ചണ്ഡിഗഡ് ∙ ഹരിയാന നിയമസഭയിൽ പുതിയ മുഖ്യമന്ത്രി നായബ് സിങ് സൈനി വിശ്വാസ വോട്ട് നേടിയതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എംഎൽഎ സ്ഥാനം രാജിവച്ചു. പാർട്ടി നൽകുന്ന പുതിയ എന്ത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചു കൊണ്ടാണ് രാജിവച്ചത്. കർണാൽ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ആയ ഖട്ടർ, ഇതേ സീറ്റിൽ ബിജെപിയുടെ
ഛണ്ഡീഗഡ്∙ ഹരിയാന മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത നായബ് സിങ് സൈനി നിയമസഭയിൽ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടോടെയാണ് വിശ്വാസപ്രമേയം പാസായത്. പത്ത് ജെജെപി എംഎൽഎമാരിൽ 5 പേർ വോട്ടെടുപ്പിനു മുൻപ് സഭയിൽ നിന്നും ഇറങ്ങിപ്പോയി. ബിജെപി–ജെജെപി സഖ്യം പിളർന്നതോടെ മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടർ ഇന്നലെ രാജിവച്ചിരുന്നു.
ചണ്ഡിഗഡ്∙ ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച മനോഹർലാൽ ഖട്ടർ
ചണ്ഡീഗഡ്∙ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി- ജെജെപി സഖ്യ മന്ത്രിസഭ രാജിവച്ചു. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയെ കണ്ട് ഖട്ടര്‍ രാജിക്കത്ത് നല്കി. സഖ്യകക്ഷികളായ ബിജെപിയും ജനനായക് ജനതാ പാര്‍ട്ടിയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
ന്യൂഡൽഹി∙ കേന്ദ്രസർക്കാരും ചില സംസ്ഥാനങ്ങളും സമാധാനപരമായി പ്രതിഷേധിക്കാനുള്ള കർഷകരുടെ അവകാശങ്ങളെ തടയുകയാണെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ ഹർജി. സിഖ് ചേംബർ ഓഫ് കൊമേഴ്സാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. പൊലീസ് നടപടിയിൽ കേസെടുക്കണമെന്നും സാമൂഹിക മാധ്യമ അക്കൗണ്ടുകൾ റദ്ദാക്കരുതെന്നും ഹർജിയിലുണ്ട്.
Results 1-10 of 36