Activate your premium subscription today
തിരുവനന്തപുരം∙ മാസപ്പടി വിവാദത്തില്‍ വീണാ വിജയനെ സംരക്ഷിക്കാന്‍ സിപിഎം ധനമന്ത്രിയെക്കൊണ്ടു കള്ളം പറയിച്ചെന്നു മാത്യു കുഴല്നാടന് എംഎല്‍എ. വീണയ്ക്ക് സര്‍വീസ് ടാക്സ് റജിസ്ട്രേഷന് ഉണ്ടായിരുന്നില്ലെന്നു മാത്യു കുഴല്നാടന് പറഞ്ഞു. ബെംഗളൂരു കമ്മിഷണറേറ്റ് ടാക്സില്‍ നിന്നു കിട്ടിയ വിവരാവകാശ രേഖ ചൂണ്ടിക്കാട്ടിയാണ് മാത്യു ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം∙ സിഎംആര്‍എല്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്നാണ് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാർ അഭിഭാഷകന് ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആ രാഷ്ട്രീയ നേതാവ് ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമുണ്ടെന്ന് മാത്യു കുഴല്നാടന് എംഎല്‍എ.
ദോഹ ∙ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മുഹബ്ബത്ത് കീ ഉത്സവ് പരിപാടിയുടെ പോസ്റ്റർ പ്രകാശനം അഡ്വ. മാത്യു കുഴൽനാടൻ എം എൽ എ നിർവഹിച്ചു.
രാജകുമാരി ∙ ഇടുക്കി ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭൂമി പോക്കുവരവ് ചെയ്ത കേസിൽ 2 റവന്യു ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. ഉടുമ്പൻചോല മുൻ ഭൂരേഖാ തഹസിൽദാരും നിലവിൽ ഉടുമ്പൻചോല തഹസിൽദാരുമായ എ.വി.ജോസ്, ചിന്നക്കനാൽ മുൻ വില്ലേജ് ഓഫിസറും നിലവിൽ പള്ളിവാസൽ വില്ലേജ് ഓഫിസറുമായ സുനിൽ കെ.പോൾ എന്നിവരെ സ്ഥലംമാറ്റി. അപ്രധാനമായ തസ്തികയിലായിരിക്കണം ഇവരുടെ പുതിയ നിയമനമെന്ന് ഉത്തരവിലുണ്ട്. ജോസിനെ ആലപ്പുഴയിലേക്കും സുനിലിനെ വയനാട്ടിലേക്കുമാണു സ്ഥലംമാറ്റിയത്.
ചേലക്കര ∙ കെ.രാധാകൃഷ്ണനെ എംപിയാക്കിയതു വഴി സംസ്ഥാന മന്ത്രിസഭയിൽ പട്ടികജാതി പ്രാതിനിധ്യം ഇല്ലാതാക്കുകയാണു മുഖ്യമന്ത്രി ചെയ്തതെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം മണ്ഡലത്തിൽ രാഷ്ട്രീയച്ചൂടേറ്റി.
ചേലക്കര∙ കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ എംഎൽഎ നിലയും വിലയുമില്ലാത്തവനാണെന്നും പറയുന്നത് ജാതി രാഷ്ട്രീയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പട്ടികജാതി മന്ത്രിയില്ലെന്ന കുഴൽനാടന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കുഴൽനാടന്റെ പ്രസ്താവന തരം താണതാണ്. കോൺഗ്രസ് മന്ത്രിസഭയിലും പട്ടികജാതി മന്ത്രി ഇല്ലാതിരുന്നിട്ടുണ്ട്. കുഴൽനാടന് നിലവാരമുണ്ടെന്നാണ് ഇതുവരെ കരുതിയത്.
പാഞ്ഞാൾ ∙കെ.രാധാകൃഷ്ണനെ എംപി ആക്കിയതു വഴി മന്ത്രിസഭയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് പ്രതിനിധി ഇല്ലാതായി എന്നും ആരും ചോദിക്കാനില്ല എന്ന ധൈര്യത്തിൽ പട്ടികജാതിക്കാരുടെ ന്യായമായ അവകാശത്തെ പിണറായി തട്ടിത്തെറിപ്പിച്ചുവെന്നും കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ എംഎൽഎ. ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കിള്ളിമംഗലം ചെറങ്കോണം ഒലിപ്പാറയിൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
മൂവാറ്റുപുഴ∙ മാത്യു കുഴൽനാടന്റെ മൂവാറ്റുപുഴയിലെ എംഎൽഎ ഓഫിസിനു മുന്നിലെ ബോർഡ് മറച്ച് രക്തസാക്ഷികൾ സിന്ദാബാദ് എന്ന ബാനർ ഉയർത്തി ഡിവൈഎഫ്ഐയുടെ മുന്നറിയിപ്പ്. അന്തരിച്ച കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎ അപമാനിച്ചു എന്നാരോപിച്ചു ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി എംഎൽഎ ഓഫിസ് മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു മുന്നോടിയായാണു ഡിവൈഎഫ്ഐ പ്രവർത്തകർ മൂവാറ്റുപുഴ അരമനപ്പടിയിലുള്ള എംഎൽഎ ഓഫിസിന്റെ ബോർഡ് മറച്ച് ‘രക്തസാക്ഷികൾ സിന്ദാബാദ്’ എന്നെഴുതിയ ബാനർ ഉയർത്തിയത്.
കൊച്ചി ∙ മുഖ്യമന്ത്രിയുടെ മകൾ വീണയിൽ നിന്നു എസ്എഫ്ഐഒ തെളിവെടുത്തതു പ്രഹസനമാണെന്നും കേന്ദ്ര ഏജൻസികളൊന്നും പിണറായിക്കെതിരെ അന്വേഷിക്കാൻ പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
തിരുവനന്തപുരം∙ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ നേതാവ് ആരാണെന്ന സ്പീക്കർ എ.എൻ. ഷംസീറിന്റെ ചോദ്യമാണ് ഇന്ന് സഭയെ പ്രക്ഷുബ്ധമാക്കിയത്. പിന്നാലെ സ്പീക്കറെ കടന്നാക്രമിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സതീശനു നേരെ ഭരണപക്ഷ എംഎൽഎമാരും മന്ത്രിമാരും മുഖ്യമന്ത്രിയും. സംഭവത്തിൽ സ്പീക്കർ ഷംസീറിന്റെ വിശദീകരണം ഇങ്ങനെ– ‘‘സ്പീക്കറിന്റെ ഡയസിനു മുന്നിൽ വന്ന് ബഹളം വച്ച പ്രതിപക്ഷാംഗങ്ങളെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരികെ വിളിച്ചപ്പോൾ മാത്യു കുഴൽനാടൻ ഒഴികെ മറ്റുള്ള അംഗങ്ങളെല്ലാം സീറ്റിലേക്കു മടങ്ങി. മാത്യു കുഴൽനാടൻ അപ്പോഴും അവിടെനിന്ന് ചെയറിനു നേരെ ബഹളം വച്ചു. ഈ സാഹചര്യത്തിലാണ് ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യം ഞാൻ ചോദിച്ചത്.’’
Results 1-10 of 260