Activate your premium subscription today
ചെങ്ങന്നൂർ ∙ കുടുംബശ്രീ ദേശീയ സരസ് മേളയ്ക്കു ചെങ്ങന്നൂരിൽ പ്രൗഢഗംഭീരമായ തുടക്കം. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണം എന്ന ആശയത്തെ യാഥാർഥ്യമാക്കിയതു കുടുംബശ്രീ ആണെന്നും സ്ത്രീകൾ പൊതുരംഗത്തേക്കു കടന്നു വന്നത് കുടുംബശ്രീയുടെ വരവോടെയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 10 സരസ് മേളകളിൽ
തിരുവനന്തപുരം ∙ പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിക്ക് അനുമതി നൽകിയത് നിയമസഭയിൽ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. സഭയ്ക്കകത്തും പുറത്തും വിഷയം ചർച്ചയാക്കാനാണു തീരുമാനം. സ്വകാര്യ കമ്പനിക്കു ബ്രൂവറി അനുവദിച്ചതിൽ വ്യാപക ക്രമക്കേടുണ്ടെന്നാരോപിച്ച്, ചോദ്യങ്ങളുമായി സർക്കാരിനെ കടന്നാക്രമിക്കുകയാണു ലക്ഷ്യം. ഡൽഹിയിലെ ഒയാസിസ് കമ്പനി മാത്രമേ ബ്രൂവറിക്ക് അപേക്ഷ നൽകിയിരുന്നുള്ളു എന്ന മന്ത്രി എം.ബി.രാജേഷിന്റെ പ്രതികരണവും പ്രതിപക്ഷം സർക്കാരിനെതിരെ തിരിക്കും.
തിരുവനന്തപുരം∙ പാലക്കാട് കഞ്ചിക്കോട്ട് എഥനോൾ പ്ലാന്റ് നിർമിക്കാൻ മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനിക്ക് അനുമതി നൽകിയ വിഷയത്തിൽ എക്സൈസ് മന്ത്രി സംസാരിക്കുന്നത് കമ്പനിയുടെ പ്രൊപ്പഗൻഡ മാനേജരെ പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷം ഇതുവരെ ചോദിച്ച ഒരു ചോദ്യത്തിനും മന്ത്രി ഉത്തരം നല്കിയിട്ടില്ല. അദ്ദേഹം ആദ്യദിവസം കമ്പനിയെ പുകഴ്ത്തിയാണ് സംസാരിച്ചത്. ഇതു പോലൊരു കമ്പനി വേറെയില്ലെന്നു പറഞ്ഞത് ആ കമ്പനിയുടെ പ്രൊപ്പഗന്ഡ മാനേജരെ പോലെയാണ് മന്ത്രി സംസാരിച്ചത്.
കൊച്ചി ∙ പാലക്കാട് മദ്യനിർമാണ യൂണിറ്റിന് അനുമതി നൽകി സ്വന്തം ജില്ലയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാൻ മന്ത്രി എം.ബി. രാജേഷ് മുന്നിട്ട് ഇറങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എം.ബി.രാജേഷ് പറയുന്നത് പച്ചക്കള്ളമാണ്. പുതിയ നയത്തിന് വിരുദ്ധമായിട്ടാണു നിലവിലെ പദ്ധതിയെന്നും സതീശൻ ആരോപിച്ചു.
തിരുവനന്തപുരം ∙ പുതിയ ഡിസ്റ്റിലറി അനുവദിക്കാൻ ടെൻഡർ വിളിക്കണമെന്നു പറയുന്ന പ്രതിപക്ഷം, ഇതുവരെ ടെൻഡർ വിളിച്ച് ഏതെങ്കിലും ഡിസ്റ്റിലറി കേരളത്തിൽ അനുവദിച്ചിട്ടുണ്ടോ എന്നുകൂടി വ്യക്തമാക്കണമെന്നു മന്ത്രി എം.ബി.രാജേഷ്. വ്യവസായ പദ്ധതികൾക്ക് അനുമതി നൽകുന്നത് അവർ സമർപ്പിക്കുന്ന പദ്ധതിരേഖയും നിയമവും പരിശോധിച്ചാണ്. ഇവിടെയും അതാണുണ്ടായത്.
തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹരിതചട്ടം പാലിക്കാൻ ഏവരും ശ്രദ്ധിക്കണമെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ്. കലോത്സവത്തിൽ ശുചിത്വം ഉറപ്പാക്കാൻ വിപുലമായ സൗകര്യങ്ങളാണ് തിരുവനന്തപുരം കോർപറേഷനും സംഘാടകരും ഒരുക്കിയിരിക്കുന്നത്. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ഒരുക്കിയ സജ്ജീകരണങ്ങളോട് സഹകരിക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കലോത്സവം കാണാനെത്തുന്ന
തിരുവനന്തപുരം∙ കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനാണ് എക്സൈസ് ശ്രമിക്കുന്നത്. പുകവലിയെക്കുറിച്ച് മന്ത്രി സജി ചെറിയാൻ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും, അദ്ദേഹം പറഞ്ഞതിനു മറുപടിയായല്ല ഇതു പറയുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം ∙ പൊതുസ്ഥലങ്ങളിൽ എന്ത് പാഴ്വസ്തു വലിച്ചെറിഞ്ഞാലും 10,000 രൂപ വരെ പിഴയും ജലാശയങ്ങളിൽ മാലിന്യം തള്ളിയാൽ ലക്ഷം രൂപ വരെ പിഴയും തടവുശിക്ഷയും നൽകുന്നത് ഉറപ്പാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സിലെ വ്യാപാരസ്ഥാപനങ്ങളിൽ എത്തി വലിച്ചെറിയൽ വിരുദ്ധ സന്ദേശം നൽകിയ മന്ത്രി, പാളയത്ത് പുതുതായി സ്ഥാപിച്ച ബിന്നുകളുടെ ഉദ്ഘാടനവും നിർവഹിച്ചു.
ആലപ്പുഴ ∙ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പി.കെ.ജയരാജിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെയുള്ള ഒൻപതംഗ സംഘത്തെ കഞ്ചാവുമായി എക്സൈസ് പിടികൂടിയതിനു പിന്നാലെയാണ് നടപടി. സ്ഥലംമാറ്റം നേരത്തേ തീരുമാനിച്ചതാണെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം.
ശിവഗിരി (വർക്കല) ∙ ശ്രീനാരായണ ഗുരുദേവന്റെ അഷ്ടദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശിവഗിരി തീർഥാടനത്തിന് ഇന്നു തുടക്കം കുറിക്കും. രാവിലെ 7.30ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും.
Results 1-10 of 442