Activate your premium subscription today
കത്തിരിക്കാലത്തെ കത്തുന്ന ചൂട് പടരാൻ ഇനിയും ആഴ്ചകളുണ്ടെങ്കിലും, വിവാദച്ചൂടിൽ വിയർക്കുകയാണു തമിഴക രാഷ്ട്രീയം. അധികാരക്കളത്തിലെ മുഖ്യകഥാപാത്രങ്ങൾ അടുത്ത കരുനീക്കങ്ങൾക്ക് ആലോചനകൾ തുടരുമ്പോൾ, ചെറുവേഷങ്ങളിൽ ഒതുങ്ങിയവർ തിരിച്ചുവരവിനു പഴുതു തേടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം; തമിഴ് രാഷ്ട്രീയത്തിൽ ഇനി കാണാനിരിക്കുന്ന കാഴ്ചകൾക്ക് ഒരു പക്ഷേ, സിനിമാക്കഥകളെക്കാൾ നാടകീയതയുണ്ടാകും. രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെ ഉലയ്ക്കാനുള്ളതൊന്നും നാലു വർഷത്തിനിടെ ഉണ്ടായിട്ടില്ല. തമിഴ്നാടിനെതിരെയുള്ള കേന്ദ്ര നീക്കങ്ങൾക്കു തടയിടാനും എതിർവിഭാഗത്തിൽ നിന്നുള്ളവരുടേതടക്കം പിന്തുണ ഉറപ്പിക്കാനും സ്റ്റാലിനായി. തമിഴ്നാടിനൊരു പ്രശ്നമുണ്ടായാൽ ബിജെപി ഒഴികെയുള്ള മറ്റു പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം അദ്ദേഹത്തിനൊപ്പം നിൽക്കും. ദേശീയ വിദ്യാഭ്യാസനയത്തെച്ചൊല്ലിയുള്ള വിവാദം ഉദാഹരണം. നയം അംഗീകരിക്കാത്ത തമിഴ്നാടിനു ഫണ്ട് തരില്ലെന്നു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞതോടെ തമിഴകം ഇളകി. തമിഴ്നാടിന്റെ ദ്വിഭാഷാ നയം മാറ്റില്ലെന്നു പ്രധാനമന്ത്രിയെ വരെ അറിയിച്ചു. എന്നിട്ടും അരിശം തീരാതെ, ബജറ്റ് രേഖയിൽനിന്നടക്കം ഹിന്ദി കലർന്ന രൂപാചിഹ്നത്തെ പുറത്താക്കി. വിരട്ടലും വിലപേശലും ഇങ്ങോട്ടുവേണ്ട എന്ന ശൈലിയിൽ തിരിച്ചടിച്ചു. കേന്ദ്രഫണ്ടില്ലെങ്കിലും കാര്യങ്ങൾ നടത്തിക്കാണിക്കാമെന്നു സർക്കാർ
തിരുവനന്തപുരം ∙ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെയുള്ള നീക്കത്തിൽ തമിഴ്നാടുമായി കൈകോർക്കാൻ കേരളം. 22ന് ചെന്നൈയിൽ നടക്കുന്ന പ്രതിഷേധസംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
തിരുവനന്തപുരം∙ ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ ശക്തമായ എതിര്‍പ്പുമായി മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ സിപിഐയും രംഗത്ത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢനീക്കത്തിന്റെ തുടര്‍ച്ചയാണ് നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്രനീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് 22ന് ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. തമിഴ്നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്, ഡോ. തമിഴച്ചി തങ്ക പാണ്ഡ്യന് എന്നിവർ ബിനോയ് വിശ്വത്തെ സന്ദര്‍ശിച്ച് സ്റ്റാലിന്റെ ക്ഷണക്കത്തു കൈമാറിയിരുന്നു.
ചെന്നൈ ∙ അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ‘പ്രകടനപത്രിക’യാണ് ഡിഎംകെ സർക്കാർ ഇന്നലെ അവതരിപ്പിച്ച വാർഷിക ബജറ്റ്. ഹിന്ദിയെ മാറ്റിനിർത്തുന്ന ഭാഷാ നയത്തിൽ വിട്ടുവീഴ്ചയില്ലെന്നും കേന്ദ്ര ഫണ്ടിനു വേണ്ടി മുട്ടുമടക്കുന്ന പ്രശ്നമില്ലെന്നുമുള്ള പ്രഖ്യാപനവും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ ശ്രദ്ധേയമായി.
തിരുവനന്തപുരം∙ പാര്‍ലമെന്റ് മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് 22ന് ചെന്നൈയില്‍ നടത്തുന്ന സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനു ക്ഷണം. തമിഴ്നാട് ഐടി മന്ത്രി നേരിട്ടെത്തിയാണ് സ്റ്റാലിന്റെ കത്ത് മുഖ്യമന്ത്രിക്കു കൈമാറിയത്.
ചെന്നൈ∙ സംസ്ഥാന ബജറ്റിന്റെ ലോഗോയിൽനിന്ന് രൂപയുടെ ചിഹ്നം (₹) നീക്കി തമിഴ്നാട്. തമിഴ് അക്ഷരമായ ‘രൂ’ ആണ് പകരം വച്ചിരിക്കുന്നത്. ത്രിഭാഷാ വിവാദം ശക്തമായി ഉയർന്നിരിക്കുന്ന പശ്ചാത്തലത്തലാണ് തമിഴ്നാടിന്റെ നീക്കം. ഇതാദ്യമായാണ് ഒരു സംസ്ഥാനം ദേശീയ കറൻസി ചിഹ്നം ഒഴിവാക്കുന്നത്. അതേസമയം, ഈ മാറ്റത്തെക്കുറിച്ച് ഇതുവരെ തമിഴ്നാട് സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നാളെയാണ് ബജറ്റ് അവതരണം.
ചെന്നൈ ∙ വേഗം കുട്ടികൾക്കു ജന്മം നൽകണമെന്നു നവദമ്പതികളോടു തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഇക്കാര്യം നേരത്തേ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണു മകൻ ഉദയനിധിയും സമാന പരാമർശം നടത്തിയത്. ഒരുപാട് കുട്ടികൾ വേണ്ടെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ചെന്നൈയിൽ സമൂഹ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഭാരതം എന്ന മഹാവൃക്ഷത്തിലെ വൈവിധ്യമാർന്ന ചില്ലകളാണ് ഇവിടത്തെ ഓരോ സംസ്ഥാനവും. ഇന്ത്യയെന്ന ആശയത്തിന്റെ ആധാരശിലതന്നെ നാനാത്വത്തിലെ ഏകത്വമാണ്. രാജ്യത്തെ ഒരു സംസ്ഥാനവും മറ്റൊന്നിനെക്കാൾ മുന്നിലോ പിന്നിലോ അല്ല. സ്വാഭിമാനവും പരസ്പരബഹുമാനവുമാണ് സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറ. ബഹുസ്വരതയുടെയും െഎക്യത്തിന്റെയും ഏകശിലാരൂപത്തിൽ നിഴൽവീഴ്ത്തുന്ന ഏതുതരം ഇടപെടലും അപലപനീയമാണ്. തമിഴ്നാടിനെക്കുറിച്ചു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞദിവസം നടത്തിയ അപകീർത്തികരമായ പരാമർശം അതുകൊണ്ടുതന്നെ വൻ പ്രതിഷേധത്തിനു കാരണമായിരിക്കുന്നു.
ന്യൂഡൽഹി ∙ രാജ്യത്ത് മണ്ഡല പുനർനിർണയം നടക്കുന്നതോടെ കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കും ലോക്സഭയിലേക്കുമുള്ള സീറ്റുകളുടെ എണ്ണം വർധിക്കുമെന്നാണ് വിശ്വാസമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ദക്ഷിണേന്ത്യയിൽ നിയമസഭാ–ലോക്സഭാ സീറ്റുകളുടെ എണ്ണം കുറയുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനടക്കം പറഞ്ഞതിന് പിന്നാലെയാണ് രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.
ഒന്നുകിൽ, അടുത്ത വർഷവും ഒന്നും പ്രതീക്ഷിക്കുന്നില്ല. അല്ലെങ്കിൽ, രണ്ടും കൽപിച്ചുള്ള പുറപ്പാടിന്റെ ഭാഗമായി സംഭവിക്കുന്ന അബദ്ധമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപ് തമിഴ്നാട്ടിലെ സർക്കാരുമായുള്ള ഏറ്റുമുട്ടലിന്റെ മൂർച്ച കൂട്ടാൻ ബിജെപി താൽപര്യപ്പെട്ടതിനു മറ്റെന്തെങ്കിലും കാരണം ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്തെങ്കിലും ഇനി വരില്ലെന്നു പറയാനുമാവില്ല. ബിജെപി അത്രമേൽ മോഹിക്കുന്നതാണ് തമിഴ്നാടിനെ. തിരഞ്ഞെടുപ്പിനുള്ള അജൻഡ ഏറെ നേരത്തേ സെറ്റ് ചെയ്യാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അവസരമുണ്ടാക്കുകയെന്ന സഹായമാണ് ഇപ്പോൾ ബിജെപി ചെയ്തിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ലെന്നു തമിഴ്നാട് പറഞ്ഞതിന്റെ പേരിൽ കേന്ദ്രത്തിൽനിന്നുള്ള വിദ്യാഭ്യാസ ഫണ്ടുകൾ രണ്ടെണ്ണം തടഞ്ഞു. ത്രിഭാഷാ ഫോർമുല പാലിക്കണമെന്നതാണ് നയത്തോടു തമിഴ്നാടിനുള്ള പ്രധാന എതിർപ്പ്. തമിഴും ഇംഗ്ലിഷും മാത്രം പഠിച്ചതുകൊണ്ട് തമിഴ്മക്കൾക്ക് ഇതുവരെ ഗുണമേ ഉണ്ടായിട്ടുള്ളൂ, ഇനിയും അങ്ങനെ മതിയെന്നാണ് സ്റ്റാലിന്റെ തീർപ്പ്. മൂന്നു ഭാഷകളിലൊന്നായി ഹിന്ദിതന്നെ വേണമെന്നു നയത്തിൽ ഒരിടത്തും പറയുന്നില്ല. എങ്കിലും, ആ മൂന്നാം ഭാഷ ഹിന്ദിയാണെന്നു സ്റ്റാലിൻ തീരുമാനിച്ചു. ഹിന്ദിയെന്നു ഞങ്ങളാരും പറഞ്ഞില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുൾപ്പെടെ ആണയിട്ടു. എന്തു പ്രയോജനം? ഹിന്ദി സാമ്രാജ്യത്വത്തിനും ഹിന്ദിക്കോളനികൾ ഉണ്ടാക്കാനുമുള്ള ശ്രമമാണ് ഉത്തരേന്ത്യൻ പാർട്ടിയുടേതെന്നു സ്റ്റാലിൻ തീർത്തുപറഞ്ഞു. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിനെ തമിഴ്നാട്ടിൽ ഹിന്ദി വേണോ വേണ്ടയോ എന്നതിനുള്ള ജനഹിത പരിശോധനയാക്കാൻ ധൈര്യമുണ്ടോയെന്ന വെല്ലുവിളി ബിജെപിയോടായിരുന്നെങ്കിൽ തുടർന്നു പറഞ്ഞത് കോൺഗ്രസിനെ കൊള്ളിച്ചാണ്
Results 1-10 of 546