Activate your premium subscription today
അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ നൽകിയ പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിെനതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയാണ് അതേ ബെഞ്ചു തന്നെ തള്ളിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സിംഗിൾ ബെഞ്ചിനു മുൻപാകെ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി.ജി.അരുൺ ഹർജി തള്ളിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ഇതിനെതിരായ പ്രത്യേകാനുമതി ഹർജി സുപ്രീം കോടതിയും തള്ളിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ സുപ്രീം കോടതി തള്ളിയ പ്രത്യേകാനുമതി ഹർജിയാണെങ്കിലും ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകാമെന്ന കാര്യം ഇവിടെ പരിഗണനയ്ക്ക് വരുന്നില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഹർജിക്കാർക്ക് മറ്റു നിയമനടപടികൾ സ്വീകരിക്കുന്നതിന് തടസമില്ലെന്നും ജസ്റ്റിസ് അരുൺ വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചി ∙ സുപ്രീം കോടതി വരെയെത്തിയ നിയമയുദ്ധത്തിനൊടുവിലും അവസാനമില്ലാതെ എം.എം.ലോറൻസിന്റെ സംസ്കാര വിവാദം. അന്തരിച്ച മുതിർന്ന സിപിഎം നേതാവിന്റേത് എന്ന് അവകാശപ്പെട്ട് അദ്ദേഹത്തിന്റെ പെൺമക്കൾ പുറത്തുവിട്ട വിഡിയോ ആണു പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. തനിക്ക് സ്വർഗത്തിൽ പോയി യേശുവിനെ കാണണമെന്നും മകൾ പറയുന്നിടത്ത് സംസ്കരിക്കണമെന്നുമാണ് വിഡിയോയിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ പിതാവിനെ ക്രൈസ്തവ മതാചാര പ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജിയും നൽകി.
30 വർഷങ്ങൾക്കിപ്പുറം സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് ആരംഭിച്ചിരിക്കുന്നു. അതേസമയം 1995ൽ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽ പഴയകാല സഖാക്കളടക്കം പലരുടെയും മനസ്സിലേക്കെത്തുന്ന തീപാറിയ ഒരു മത്സരകഥയുണ്ട്. രൂക്ഷമായ വിഭാഗീയത നിലനിന്ന കാലത്താണ് ആ മത്സരം. ഒരു പക്ഷേ വിഭാഗീയത പിൻസീറ്റിലേക്ക് മാറിയ ഇക്കാലത്ത് അത്തരമൊരു മത്സരം അത്ര എളുപ്പമല്ലെന്നതാണ് വാസ്തവം. 1995 ഫെബ്രുവരി 25 മുതൽ 28 വരെ കൊല്ലം സി. കേശവൻ ടൗൺ ഹാളിൽ നടത്തിയ സമ്മേളനത്തിന്റെ അവസാന ദിനമാണു കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രത്തിലെ നിർണായകമായ ആ തിരഞ്ഞെടുപ്പിനു കളം മുറുകിയത്. 89 അംഗ സംസ്ഥാന കമ്മിറ്റിയിൽ നാലു പേരുടെ മരണവും കെ.ആർ.ഗൗരിയമ്മ, പി.രാമകൃഷ്ണൻ, വെൺപാല ചന്ദ്രൻ എന്നിവരെ പുറത്താക്കുകയും ചെയ്തതിനെ തുടർന്നു വന്ന ഒഴിവിലടക്കമായിരുന്നു തിരഞ്ഞെടുപ്പ്. അംഗങ്ങളുടെ മരണവും പുറത്താക്കലും കഴിഞ്ഞുള്ള 82 അംഗങ്ങളുടെ കൂട്ടത്തിൽ 30 പേർ വിഎസ് പക്ഷക്കാരായിരുന്നു. അത്രയും പേരെ ഔദ്യോഗിക പാനലിൽ ഉൾപ്പെടുത്തി. 17 പേരെ കൂടി വിജയിപ്പിച്ചെടുത്താൽ സംസ്ഥാന കമ്മിറ്റി പിടിയിലാകും എന്ന പ്രതീക്ഷയിലാണ് ഔദ്യോഗിക പാനൽ ഇ.കെ.നായനാർ അവതരിപ്പിച്ചയുടൻ വിഎസ് പക്ഷക്കാർ 17 പേരുടെ പേരു നിർദേശിച്ചത്.
കൊച്ചി ∙ മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനു നൽകിയതിനെ എതിർത്ത് നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയതിനെതിരെ ആശ ലോറൻസ് സുപ്രീം കോടതിയെ സമീപിച്ചു. അപ്പീൽ അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിക്കും. മൃതദേഹം പിതാവിന്റെ ആഗ്രഹ പ്രകാരം മെഡിക്കൽ പഠനത്തിന് നൽകാനുള്ള മകൻ സജീവന്റെ തീരുമാനം ശരിവച്ച സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്നു വിലയിരുത്തിയായിരുന്നു പെൺമക്കളായ ആശയും സുജാതയും നൽകിയ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്.
കൊച്ചി∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതേ ആവശ്യത്തിൽ മറ്റൊരു മകൾ സുജാത ബോബൻ നൽകിയ ഹർജിയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുട ബെഞ്ച് തള്ളി. എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടു നല്‍കാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് പെൺമക്കൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സെപ്റ്റംബർ 21ന് അന്തരിച്ച മുതിർന്ന സിപിഎം നേതാവിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊച്ചി∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട തർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ സാധിച്ചില്ലെന്ന് മധ്യസ്ഥന്‍ കോടതിയെ അറിയിച്ചു. കുടുംബവുമായി ചര്‍ച്ച നടത്തിയെന്നും എന്നാൽ ഒത്തുതീര്‍പ്പിലെത്താൻ സാധിച്ചില്ലെന്നുമുള്ള റിപ്പോർട്ട് മധ്യസ്ഥനായി പ്രവർത്തിച്ച മുതിർന്ന അഭിഭാഷകൻ എന്‍.എൻ.സുഗുണപാലന് ഹൈക്കോടതിയില്‍ നൽകി. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു മാറ്റി.
കൊച്ചി ∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനുള്ള മധ്യസ്ഥനായി മുതിർന്ന അഭിഭാഷകൻ എന്‍.എൻ.സുഗുണപാലനെ നിയോഗിക്കാൻ തീരുമാനം. പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾക്ക് മധ്യസ്ഥനെ തീരുമാനിക്കാൻ ഹൈക്കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് എം.എം.ലോറൻസിന്റെ കുടുംബം മുതിർന്ന അഭിഭാഷകന്റെ പേര് അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇനി കേസ് വീണ്ടും പരിഗണിക്കുക.
കൊച്ചി ∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ മധ്യസ്ഥനെ നിയോഗിക്കാൻ ഹൈക്കോടതി നിര്‍ദേശം. മരിച്ചയാളോട് അൽപ്പമെങ്കിലും ആദരവ് കാണിക്കണമെന്നും ഇത്തരം തര്‍ക്കങ്ങൾ കുടുംബത്തിനുള്ളിൽ പരിഹരിക്കേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സെപ്റ്റംബർ 21ന് അന്തരിച്ച മുതിർന്ന സിപിഎം നേതാവിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊച്ചി∙ ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുനൽകുന്നതിന് എതിരെ മകൾ ആശാ ലോറൻസ് നൽകിയ ഹർജി തള്ളി. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുകൊടുക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതി അനുമതി.
കൊച്ചി∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനം അടുത്ത ബുധനാഴ്ച. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതിയാണ് വിധി ഈ മാസം 23ന് പറയുമെന്ന് വ്യക്തമാക്കിയത്. നിലവിൽ കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള മൃതദേഹം അതുവരെ അവിടെ സൂക്ഷിക്കും.
Results 1-10 of 33