Activate your premium subscription today
മൂന്നാർ ∙ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന സെമിനാറിൽ മൂന്നാറിലെ ഓട്ടോ, ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരെ ആക്ഷേപിച്ച സിപിഎം നേതാവ് എം.എം.മണി, വായ തുറന്നാൽ വിഡ്ഢിത്തം മാത്രം വിളിച്ചു പറയുന്നയാളാണെന്ന് സിപിഐ നേതാക്കൾ. പിണറായിയെക്കാൾ വലിയ നേതാവാണ് താനെന്നാണ് മണിയുടെ വിചാരം. മൂന്നാറുകാർ
മൂന്നാർ ∙ മൂന്നാർ മേഖലയിൽ സിപിഎം- സിപിഐ പോര് രൂക്ഷമാകുന്നു. എം.എം.മണിയെ വിമർശിച്ച സിപിഐ മണ്ഡലം സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാക്കൾ രംഗത്തെത്തി.എം.എം.മണിയെന്ന നേതാവിനെ ആക്ഷേപിക്കാൻ മണ്ഡലം സെക്രട്ടറിയായ ടി.ചന്ദ്രപാൽ വളർന്നിട്ടില്ലെന്നു സിപിഎം ഏരിയ സെക്രട്ടറി ആർ.ഈശ്വരനടക്കമുള്ളവർ
മൂന്നാർ ∙ മൂന്നാർ നിവാസികളുടെ മറ്റുള്ളവരോടുള്ള പെരുമാറ്റവും സംസാരവും മാന്യതയില്ലാത്തതാണെന്ന് പറഞ്ഞ എം.എം.മണിക്കെതിരെയും എം.എം.മണിയെ പിന്തുണച്ച കോൺഗ്രസ് നേതാവ് എ.കെ.മണിക്കെതിരെയും രൂക്ഷ വിമർശനവുമായി ഒരു വിഭാഗം ഓട്ടോ ടാക്സി ഡ്രൈവർമാർ രംഗത്ത്. ശനിയാഴ്ച മൂന്നാറിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടന്ന ‘ഇടുക്കിയുടെ വികസനം, വളർച്ച ടൂറിസത്തിലൂടെ’ എന്ന വിഷയം സംബന്ധിച്ച് നടന്ന സെമിനാറിൽ വച്ചാണ് മൂന്നാറിലെ ജനങ്ങളും കച്ചവടക്കാരും ഓട്ടോ ടാക്സി ഡ്രൈവർമാരും വിനോദ സഞ്ചാരികളോട് മാന്യമായി പെരുമാറണമെന്ന് എം.എം.മണി ആവശ്യപ്പെട്ടത്.
ഇടുക്കി ∙ കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബുവിനെ അധിക്ഷേപിച്ചുള്ള വിവാദപ്രസംഗത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് എം.എം.മണി. താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്നു മണി പറഞ്ഞു. സാബു ആത്മഹത്യ ചെയാനുള്ള യാതൊരു സാധ്യതകളുമില്ല. മരുന്നുകൾ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നും മണി ചോദിച്ചു.
കട്ടപ്പന ∙ സഹകരണ സൊസൈറ്റിക്കു മുന്നിൽ നിക്ഷേപകൻ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തിൽ വിവാദ പ്രസ്താവനയുമായി എം.എം.മണി എംഎൽഎ. കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എൽഡിഎഫിന്റെ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യവേയാണു മണിയുടെ പരാമർശം.
കോട്ടയം ∙ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽനിന്നു പാർലമെന്റിലേക്കു ജയിച്ചത് മുസ്ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന കടുത്ത ആരോപണം സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ വിജയരാഘവൻ ഉന്നയിച്ചത് സിപിഎം വയനാട് ജില്ലാസമ്മേളനത്തിന്റെ വേദിയിലാണ്. ആ പരാമർശം ഇന്ത്യാ സഖ്യത്തിന്റെ നേതാവായ രാഹുലിനെതിരെ ദേശീയതലത്തിൽ ബിജെപി ആയുധമാക്കാനിടയുണ്ടായിരിക്കെ, വിജയരാഘവനെ പിന്തുണച്ച് സിപിഎം നേതാക്കളാരും എത്തിയില്ലെന്നതും ശ്രദ്ധേയം. വിജയരാഘവന്റെ ‘വാ വിട്ട വാക്കുകൾ’ പാർട്ടിക്കും ഇടതുമുന്നണിക്കും തലവേദനയാകുന്നത് ഇതാദ്യമല്ല.
മൂന്നാർ ∙ അടിച്ചാൽ തിരിച്ചടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദേഹം കടിച്ചുപറിക്കണമെന്ന ആഹ്വാനവുമായി എം.എം.മണി എംഎൽഎ രംഗത്ത്. മൂന്നാർ ടൗണിൽ നടന്ന സിപിഎം മൂന്നാർ ഏരിയ സമ്മേളനത്തിന്റെ സമാപന യോഗത്തിലാണ് എം.എം.മണി പ്രവർത്തകരോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
നെടുങ്കണ്ടം∙ ഉടുമ്പൻചോലയുടെ മണിയാശാന് സർപ്രൈസ് പിറന്നാളാഘോഷം ഒരുക്കി നെടുങ്കണ്ടം പോളിടെക്നിക് കോളജ്. ഇന്നലെ 80–ാം പിറന്നാൾ ആഘോഷിച്ച എം.എം.മണി എംഎൽഎ നെടുങ്കണ്ടം പോളിടെക്നിക് കോളജിൽ നടന്ന നാഷനൽ സർവീസ് സ്കീമിന്റെ സംസ്ഥാന ശില്പശാലയിൽ ഉദ്ഘാടകനായി പങ്കെടുക്കവെയാണ് അപ്രതീക്ഷിത പിറന്നാൾ മധുരം കോളജ് അധികൃതർ
മൂന്നാർ∙ ആരെങ്കിലും അടിച്ചാൽ തിരിച്ചടിക്കണമെന്നും അല്ലെങ്കിൽ പ്രസ്ഥാനം കാണില്ലെന്നുമുള്ള വിവാദ പ്രസംഗവുമായി സിപിഎം നേതാവ് എം.എം.മണി. താൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ട്. അടികൊടുത്താലും ജനം കേൾക്കുമ്പോൾ തിരിച്ചടിച്ചത് നന്നായി എന്നു പറയണമെന്നും ശാന്തൻപാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എം.മണി പറഞ്ഞു.
രാജകുമാരി (ഇടുക്കി)∙ ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും ഇടുക്കിയിൽ നിന്ന് ആളുകളെ ഇറക്കിവിടാനാവില്ലെന്ന് എം.എം.മണി എംഎൽഎ. മുഴുവൻ ആളുകൾക്കും പട്ടയം നൽകാതെ സൂത്രത്തിൽ കാര്യം നടത്താമെന്ന് ഒരു ഗവൺമെന്റും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയുവിന്റെയും കെഎസ്കെടിയുവിന്റെയും സംയുക്താഭിമുഖ്യത്തിൽ വനംവകുപ്പ് ശാന്തൻപാറ സെഷൻ ഓഫിസിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെ വിമർശിച്ചത്.
Results 1-10 of 261