Activate your premium subscription today
തിരുവനന്തപുരം∙ ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എന്‍.എം.വിജയന്റെ കുടുംബത്തെ സംരക്ഷിക്കും എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് എതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അവസരം നോക്കി നടക്കുന്ന ചോരക്കൊതിയനായ കുറുക്കന്റെ സ്വഭാവം സിപിഎം സംസ്ഥാന സെക്രട്ടറി കാട്ടരുതെന്ന് കെ.സുധാകരൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
മലപ്പുറം ∙ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പി.വി.അൻവർ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിൽ മാപ്പപേക്ഷ എഴുതി തയാറായി നിൽക്കുകയാണ് അൻവർ. ഇടതുമുന്നണി നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് തയാറാണ്. മണ്ഡലത്തിൽ സ്വതന്ത്രൻ വരുമോയെന്നൊക്കെ അപ്പോൾ നോക്കാമെന്നും ഗോവിന്ദൻ പറഞ്ഞു.
ബത്തേരി ∙ പി.വി.അൻവറുമായി പാർട്ടിക്കു യാതൊരു ബന്ധവുമില്ലെന്നു നേരത്തേതന്നെ വ്യക്തമാക്കിയതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബത്തേരിയിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘അൻവറുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചതാണ്. അദ്ദേഹം ഡിഎംകെയിൽ പോകുമോ തൃണമൂൽ കോൺഗ്രസിൽ പോകുമോ തുടങ്ങി കുറേ ചോദ്യങ്ങളുണ്ട്.
തിരുവനന്തപുരം∙ റോഡ് കയ്യേറി സ്റ്റേജ് കെട്ടിയതിനെതിരെയുള്ള കോടതിയലക്ഷ്യക്കേസിൽ കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന ഹൈക്കോടതി നിർദേശം അനുസരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോടതി നിർദേശത്തെ നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
കൊച്ചി ∙ പൊതുവഴി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കളോട് നേരിട്ടു ഹാജരാകാൻ ഹൈക്കോടതി നിർദേശം. തിരുവനന്തപുരം വഞ്ചിയൂർ, സെക്രട്ടറിയേറ്റ്, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിൽ റോഡ് തടസ്സപ്പെടുത്തിയും നടപ്പാതയിൽ സ്റ്റേജ് കെട്ടിയതുമുൾപ്പെടെയുള്ള വിഷയങ്ങളിലെടുത്ത കോടതിയലക്ഷ്യ കേസുകളിലാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടെ നിർദേശം. ഫെബ്രുവരി 10ന് ഹൈക്കോടതിയിൽ നേരിട്ടു ഹാജരാകണം.
കോഴിക്കോട്∙ വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെയും മകന്റെയും ആത്മഹത്യ, കൊലപാതകം തന്നെയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അതിദാരുണമായ സംഭവമാണു നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
തിരുവനന്തപുരം ∙ പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാർട്ടി ചർച്ചയാക്കിയ ‘നീലപ്പെട്ടി’യെ തള്ളിപ്പറഞ്ഞ സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസിനെ സിപിഎം പരസ്യമായി താക്കീത് ചെയ്തു. പാർട്ടി യോജിച്ചുനിൽക്കേണ്ട ഘട്ടത്തിൽ ഭിന്നതയുണ്ടെന്ന പ്രതീതിക്ക് കൃഷ്ണദാസിന്റെ പ്രസ്താവനകൾ വഴി വച്ചതായി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി. യോഗത്തിൽ ഉണ്ടായിരുന്ന കൃഷ്ണദാസ് പാർട്ടി തീരുമാനം അംഗീകരിച്ചെങ്കിലും വിശദീകരണത്തിനു ശ്രമിച്ചു. പാർട്ടി തീരുമാനം ഉൾക്കൊണ്ടും തിരുത്തിയും കൃഷ്ണദാസ് മുന്നോട്ടുപോകുമെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ യോഗത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു.
തിരുവനന്തപുരം ∙ വനം നിയമഭേദഗതിയിൽ ജനവിരുദ്ധമായ അമിതാധികാര പ്രയോഗത്തിന് കാരണമാകുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. മലയോര മേഖലയിൽ ഇതിന്റെ പേരിൽ പ്രക്ഷോഭത്തിന്റെ കേളികൊട്ട് ഉയരുന്നത് ശ്രദ്ധിക്കണം. തെറ്റായ നിലപാട് ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
തിരുവനന്തപുരം∙ പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ നീലട്രോളി ബാഗ് വിഷയത്തില്‍ സിപിഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സമിതി തീരുമാനം. കൃഷ്ണദാസിന്റെ പ്രസ്താവന പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രതീതി ഉണ്ടാക്കി. കൃഷ്ണദാസിന്റെ നിലപാട് പാര്‍ട്ടി നിലപാടിന് വിരുദ്ധമായിരുന്നുവെന്നും സംസ്ഥാന സമിതി വിലയിരുത്തി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ആണ് നടപടിയുടെ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
കോട്ടയം∙ പാർട്ടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയ സംഭവമല്ല പെരിയ കൊലക്കേസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഗൂഢാലോചനയിലൂടെ കൊലപാതകം നടത്തി എന്നല്ല സിബിഐ കണ്ടെത്തൽ. ശിക്ഷിക്കപ്പെട്ട മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമന്റെ പേരിലുള്ള കുറ്റം അന്വേഷണത്തെ തടസ്സപ്പെടുത്തി എന്നാണ്
Results 1-10 of 988