Activate your premium subscription today
കോഴിക്കോട്∙ കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ തലയിൽ കെട്ടിവയ്ക്കാൻ നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം അഴിച്ചുവിട്ട നേതാക്കളുടെ പേരിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവൻ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. വ്യാജ വാർത്ത സൃഷ്ടിച്ച് നാട്ടിൽ കലാപാന്തരീക്ഷം സൃഷ്ടിച്ചുവെന്നു ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്, എം.വിജിൻ എംഎൽഎ തുടങ്ങിയവർക്കെതിരെയാണു പരാതി.
പഴയങ്ങാടി∙ മാടായിപ്പാറയുടെ പ്രവേശന കവാടത്തിൽ മരാമത്ത് വകുപ്പിന്റെ അധീനതയിലുളള സ്ഥലത്ത് ആധുനിക റെസ്റ്റ് ഹൗസ് നിർമിക്കും. എം. വിജിൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് സംസ്ഥാന ബജറ്റിൽ ഇതിനായി 4 കോടി രൂപ അനുവദിച്ചു. പതിറ്റാണ്ടുകൾ പഴക്കമുളള, സായിപ്പ് നിർമിച്ച ടൂറിസ്റ്റ് ബംഗ്ലാവ് പൂർണമായും സംരക്ഷിച്ച്
കണ്ണൂർ∙ നവകേരള സദസ്സിനിടെ മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ സഞ്ചരിച്ച ബസിന് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച കേസിൽ റിമാൻഡിലായി ജാമ്യം കിട്ടിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കു സ്വീകരണം നൽകി സിപിഎം. നവകേരള സദസ്സുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പഴയങ്ങാടിയിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകരായ
തിരുവനന്തപുരം∙ കണ്ണൂർ ടൗണ്‍ എസ്ഐ ഷമീലിനെതിരെ കല്യാശേരി എംഎൽഎ എം. വിജിന് നൽകിയ പരാതി ശരിവച്ച് അന്വേഷണ റിപ്പോർട്ട്. ഷമീലിനു തെറ്റുപറ്റി എന്നാണ് എസിപിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രോട്ടോക്കോൾ പാലിക്കാതെയാണ് കണ്ണൂര്‍ ടൗൺ എസ്ഐ ഷമീൽ പെരുമാറിയതെന്നും സ്ഥിതി വഷളാക്കിയത് എസ്ഐയുടെ പെരുമാറ്റമാണെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.
കണ്ണൂർ∙ എം.വിജിൻ എംഎൽഎയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത് എംഎൽഎയാണെന്ന കാര്യം അറിയാതെയാണെന്നും നഴ്സിങ് അസോസിയേഷൻ നേതാവാണെന്നു കരുതിയാണു സംസാരിച്ചതെന്നും ടൗൺ എസ്ഐ പി.പി.ഷമീലിന്റെ മൊഴി. എംഎൽഎയോടു പേരു ചോദിച്ച വനിതാ ഉദ്യോഗസ്ഥയും എംഎൽഎയാണെന്നു മനസ്സിലായില്ലെന്നും എസ്ഐ പറഞ്ഞിട്ടാണു പേര് ചോദിച്ചതെന്നും മൊഴി നൽകിയിട്ടുണ്ട്.
കണ്ണൂർ∙ കേരള ഗവ.നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) വ്യാഴാഴ്ച നടത്തിയ കലക്ടറേറ്റ് ധർണയ്ക്കിടെ ടൗൺ എസ്ഐ പി.പി.ഷമീൽ തന്നെ അപമാനിച്ചെന്ന കല്യാശേരി എംഎൽഎ എം.വിജിന്റെ പരാതിക്കു പിന്നാലെ വിശദീകരണവുമായി എസ്ഐ. എംഎൽഎ ആണെന്നു മനസ്സിലായില്ലെന്നും നഴ്സിങ് അസോസിയേഷൻ ഭാരവാഹിയാണെന്നു കരുതിയാണു പ്രതികരിച്ചതെന്നും എസ്ഐ ഷമീൽ പറഞ്ഞു. മൈക്ക് പിടിച്ചുവാങ്ങിയതു കലക്ടറേറ്റ് വളപ്പിൽ വിലക്കുള്ളതിനാലാണെന്നും എസ്ഐ വിശദീകരിച്ചു.
കണ്ണൂർ∙ കണ്ണൂർ എസ്ഐ അപമാനിച്ചെന്ന കല്യാശേരി എംഎൽഎ എം. വിജിന്റെ പരാതിയിൽ എംഎൽഎ, നഴ്സുമാർ, പിങ്ക് പൊലീസ്, സ്പെഷൽ ബ്രാഞ്ച് ടീം എന്നിവരുടെ മൊഴിയെടുക്കും. തുടർന്നു കമ്മിഷണർക്കു റിപ്പോർട്ട് സമർപ്പിക്കും. എസ്ഐ പി.പി.ഷമീലിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. അതേസമയം, കലക്ടറേറ്റ് വളപ്പിൽ നഴ്സുമാർ കയറിയതിൽ പൊലീസിനു വീഴ്ചയുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തൽ.
കണ്ണൂർ∙കേരള ഗവ.നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) വ്യാഴാഴ്ച നടത്തിയ കലക്ടറേറ്റ് ധർണയ്ക്കിടെ ടൗൺ എസ്ഐ പി.പി.ഷമീൽ തന്നെ അപമാനിച്ചെന്ന എം.വിജിൻ എംഎൽഎയുടെ പരാതിയിൽ സിറ്റി എസിപി ടി.കെ.രത്നകുമാർ അന്വേഷണം തുടങ്ങി. സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറാണ് എസിപിയെ അന്വേഷണത്തിനു നിയോഗിച്ചത്. സംഭവത്തിൽ ഡിജിപി കമ്മിഷണറോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. ധർണ ഉദ്ഘാടനം ചെയ്യാനെത്തിയ എം.വിജിൻ എംഎൽഎയും ടൗൺ എസ്ഐ പി.പി.ഷമീലും തമ്മിൽ വാക്കേറ്റമുണ്ടായതു വിവാദമായിരുന്നു. കെജിഎൻഎ ഭാരവാഹികൾക്കെതിരെയും കണ്ടാലറിയുന്ന മറ്റു 100 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എംഎൽഎക്കെതിരെ കേസ് എടുത്തിട്ടില്ല.
കണ്ണൂർ∙ ഗവ.നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) നടത്തിയ കലക്ടറേറ്റ് മാർച്ചിനിടെ പൊലീസും എം.വിജിൻ എംഎൽഎയും തമ്മില്‍ വാക്കേറ്റമുണ്ടായ സംഭവത്തില്‍ പൊലീസിനു ഗുരുതര വീഴ്ച പറ്റിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. പൊലീസ് വിജിനോടു വളരെ മോശമായാണു പെരുമാറിയത്.
കണ്ണൂർ ∙ ഗവ.നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) നടത്തിയ കലക്ടറേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ എം.വിജിൻ എംഎൽഎയെ ഒഴിവാക്കി പൊലീസ് കേസെടുത്തു. കെജിഎൻഎ ഭാരവാഹികൾക്കെതിരെയും കണ്ടാലറിയുന്ന 100 പേർക്കെതിരെയുമാണ് കേസെടുത്തത്. കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി സമരക്കാർ സംഘം ചേർന്നെന്നും പൊതുയോഗം നടത്തിയെന്നും കലക്ടറേറ്റ് വളപ്പിൽ അതിക്രമിച്ചു കയറിയെന്നുമാണ് എഫ്ഐആറിൽ എഴുതിയിട്ടുള്ളത്.
Results 1-10