Activate your premium subscription today
കണ്ണൂർ ∙ കൂത്തുപറമ്പ് വെടിവയ്പ്പിൽ റാവാഡ ചന്ദ്രശേഖറിനു യാതൊരു പങ്കുമില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. കേന്ദ്രം ശുപാർശ ചെയ്ത മൂന്നു പേരുകളുടെ അടിസ്ഥാനത്തിലാണ് റാവാഡയെ നിയമിച്ചതെന്നും ജയരാജൻ പറഞ്ഞു. റാവാഡ ചന്ദ്രശേഖറിന്റെ നിയമനത്തെ ന്യായീകരിച്ച് ജയരാജൻ പാർട്ടി മുഖപത്രത്തിൽ ലേഖനവും എഴുതിയിരുന്നു.
ചെറുവത്തൂർ (കാസർകോട്) ∙ പാർട്ടിയറിയാതെ സ്വന്തമായി ഭൂമി വാങ്ങിയ സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറിയെ പുറത്താക്കും. ചെറുവത്തൂർ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ മാധവൻ മണിയറയ്ക്ക് എതിരെയാണു നടപടി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മാധവൻ, കിനാനൂർ – കരിന്തളം പഞ്ചായത്തിൽ ഭൂമി വാങ്ങിയ കാര്യം പാർട്ടിയെ അറിയിച്ചില്ലെന്ന് ഏരിയ നേതൃത്വത്തിലുള്ളവർ തന്നെയാണു പരാതി നൽകിയത്.
കണ്ണൂർ∙ വ്യക്തിയെക്കാൾ വലുതാണു പാർട്ടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. പി.ജയരാജനെ വാഴ്ത്തുന്ന ഫ്ലെക്സ് ബോർഡുകൾ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി. ചക്കരക്കൽ ഭാഗത്തെ ആവിമെട്ട, കക്കോത്ത് എന്നിവിടങ്ങളിൽ റെഡ് യങ്സ് എന്ന പേരിൽ സിപിഎം പാർട്ടി കോൺഗ്രസിന്റെ സമാപന ദിവസമാണ് ബോർഡുകൾ സ്ഥാപിച്ചത്.
കണ്ണൂർ ∙ കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ പതിച്ച പതാകകളുമായി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം പ്രവർത്തകരുടെ ആഘോഷം. കൂത്തുപറമ്പ് - കണ്ണൂർ റോഡിൽ കായലോടിന് സമീപം പറമ്പായി കുട്ടിച്ചാത്തൻ മഠം ക്ഷേത്ര ഉത്സവാഘോഷത്തിനിടെ നടന്ന കലശഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളുടെ ചിത്രങ്ങൾ
കണ്ണൂർ∙ സിപിഎം വിട്ടു ബിജെപിയിൽ ചേർന്ന വിരോധത്തിൽ മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ (32) കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ പാർട്ടിക്കാരായ പ്രതികൾ നിരപരാധികളാണെന്ന വാദവുമായി സിപിഎം. നിരപരാധികളായ അവരെ രക്ഷിക്കാനുള്ള എല്ലാ നടപടികളും സിപിഎം സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.വി.ജയരാജൻ പറഞ്ഞു. സിപിഎം പ്രവർത്തകർക്ക് എതിരായ കേസ് വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അവരെ കുറ്റവിമുക്തരാക്കാനുള്ള നടപടി സിപിഎം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ ∙ റോഡ് തടഞ്ഞ് സമരം ചെയ്തതിന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനും കണ്ടാലറിയാവുന്ന പതിനായിരം പേർക്കുമെതിരെ കേസെടുത്ത് പൊലീസ്. കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ സിപിഎം നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധത്തിനിടെയായിരുന്നു റോഡ് തടയൽ. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വഴി തടഞ്ഞ് സമരം ചെയ്തതിന് ടൗൺ പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരും പ്രതികളാണ്.
കണ്ണൂര്‍ ∙ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് ജയരാജന് സെക്രട്ടറിയാകുന്നത്. 50അംഗ ജില്ലാ കമ്മിറ്റിയില്‍ 11 പേര് പുതുമുഖങ്ങളാണ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി. നികേഷ് കുമാര്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാര്‍ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.
കണ്ണൂർ ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജിയിലൂടെ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ കുറ്റം ചെയ്തിട്ടില്ല എന്നാണു നവീന്റെ കുടുംബം പറയുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കൊന്ന് കെട്ടിത്തൂക്കിയെന്നാണു ഹർജിക്കാരിയുടെ വാദം. അതിനർഥം,
കണ്ണൂർ∙ മുൻ എഡിഎം നവീൻ ബാബുവിനെതിരായ കൈകൂലി ആരോപണം പൂർണമായും തള്ളാതെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയെ പിന്തുണച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പാർട്ടി നിലപാടെന്ന് എം.വി. ജയരാജൻ പറഞ്ഞു.
ചെറുപുഴ (കണ്ണൂർ) ∙ ഹമാസ് ഭീകരവാദ പ്രസ്ഥാനമാണെന്നും എന്നാൽ, അവരെ ഇല്ലാതാക്കാനെന്ന പേരിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ‘ഇത്തരം ആക്രമണങ്ങളിൽ ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളുമാണു മരിക്കുന്നത്. ഇതിനെയാണു പാർട്ടി
Results 1-10 of 146