Activate your premium subscription today
വിഴിഞ്ഞം (തിരുവനന്തപുരം) ∙ രാജ്യാതിർത്തിയിൽ അസ്വസ്ഥത നിലനിൽക്കുന്നുണ്ടെങ്കിലും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ്ങിനു പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നുറപ്പിച്ച് സർക്കാർ. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാനും നിരീക്ഷിക്കാനുമായി ഡൽഹിയിൽ നിന്നുള്ള എസ്പിജി (സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) ഇന്നലെ രാവിലെ വിഴിഞ്ഞം തുറമുഖത്ത് എത്തി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഹെലിപാഡുകൾ, കമ്മിഷനിങ് ചടങ്ങ് നടക്കുന്ന ബെർത്ത്, ഉദ്ഘാടനയോഗം നടക്കുന്ന വേദി എന്നിവ സന്ദർശിച്ചു നിർദേശങ്ങൾ നൽകി. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
ന്യൂഡൽഹി ∙ പഹൽഗാമം ഭീകരാക്രമണം തന്റെ ഹൃദയത്തിലെ അഗാധമായ വേദനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും പഹൽഗാം ഭീകരാക്രമണത്തിന് എതിരെയുള്ള പ്രതിഷേധം ഇരുമ്പുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലാണ് മോദിയുടെ പരാമർശം.
വിഴിഞ്ഞം ∙ കമ്മിഷനിങ്ങിന് ഒരുങ്ങിയ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനം. ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ ഇഷാൻ എന്നിവരുമായി കുടുംബസമേതം എത്തിയ മുഖ്യമന്ത്രി കമ്മിഷനിങ് ചടങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. കപ്പലുകളെ ബെർത്തിലേക്കു വലിച്ച് എത്തിക്കുന്ന ടഗ് ബോട്ടിൽ ബെർത്ത്
തിരുവനന്തപുരം∙ കമ്മിഷനിങ്ങിന് തയാറെടുക്കുന്ന രാജ്യാന്തര തുറമുഖത്തെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞത്തെത്തി. കുടുംബസമേതമാണ് മുഖ്യമന്ത്രി തുറമുഖത്ത് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖ കമ്മിഷനങ്ങിനായി മേയ് 2ന് വിഴിഞ്ഞത്ത് എത്തുന്നതിനു മുന്നോടിയായാണ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി എത്തിയത്. സംഘാടക സമിതി മുഖ്യ രക്ഷാധികാരി കൂടിയായ മുഖ്യമന്ത്രി, അവലോകനയോഗത്തിലും പങ്കെടുത്തു. യോഗത്തിനു ശേഷം തുറമുഖവും പുലിമുട്ടും മുഖ്യമന്ത്രി സന്ദർശിച്ചു
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നയതന്ത്ര പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കേ, ഇരു രാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടാവുന്ന പ്രതികരണങ്ങൾ തന്നെയായിരുന്നു ഇന്നത്തെയും പ്രധാന വാർത്ത. ഷിംല കരാർ ഒപ്പുവച്ച മേശയിൽ നിന്ന് പാക്കിസ്ഥാൻ പതാക നീക്കിയ ഇന്ത്യയുടെ നടപടി, പാക്കിസ്ഥാൻ
ന്യൂഡൽഹി∙ പഹൽഗാമിലെ ബൈസരൺ മേഖലയിൽ ആക്രമണം നടക്കുമ്പോൾ എന്തുകൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകാതിരുന്നതെന്ന പ്രതിപക്ഷ ചോദ്യത്തിന് മറുപടിയുമായി കേന്ദ്ര സർക്കാർ. ജൂണിൽ തുടങ്ങുന്ന അമർനാഥ് തീർഥാടന യാത്രയ്ക്ക് മുന്നോടിയായി സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി മുന്നോട്ടു പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തതിൽ വിമർശനം. ബിഹാറിലെ തിരഞ്ഞെടുപ്പു റാലിയാണോ വലുതെന്നായിരുന്നു പ്രതിപക്ഷത്തുനിന്നു ചോദ്യമുയർന്നത്. ബിഹാറിൽ മോദിയുടെ പരിപാടി നടക്കുന്നതിനാൽ ജെഡിയു നേതാക്കളും യോഗത്തിനെത്തിയില്ല. ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ടാഴ്ച മുൻപു കശ്മീരിലെത്തിയപ്പോൾ സ്ഥിതി വിലയിരുത്തിയിരുന്നില്ലേയെന്നും ചോദ്യമുയർന്നു.
പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ചിരിക്കയാണ്. പാക്കിസ്ഥാൻ ഇന്ത്യൻ മണ്ണിൽ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിക്കുംവരെ ഈ നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. കശ്മീരിൽ ഭീകരപ്രവർത്തനം അവസാനിപ്പിക്കാൻ പാക്കിസ്ഥാനെ നിർബന്ധിതരാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നിലെ ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾതന്നെയാണ് ഇന്നും ഏറെ ചർച്ച ചെയ്യപ്പെട്ടത്. നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനമെന്ന് പാക്കിസ്ഥാൻ, ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാൻ, കുടുംബം തകർന്നത് വിജയകുമാർ മൂലമെന്ന് തിരുവാതുക്കൽ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി, വ്ലോഗർ മുകേഷ് എം.നായര്ക്കെതിരെ പോക്സോ കേസ് എന്നിവയാണ് മറ്റു ചില പ്രധാന തലക്കെട്ടുകൾ. വായിക്കാം പ്രധാന വാർത്തകൾ.
പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് നിർദേശം. വിദേശകാര്യമന്ത്രാലയമാണ് നിർദേശം നൽകിയത്. പാക് പൗരന്മാർക്കുള്ള വീസ സേവനവും ഇന്ത്യ നിർത്തിവച്ചു. നിലവിൽ നൽകിയിട്ടുള്ള എല്ലാ വീസകളും ഈ മാസം 27 മുതൽ കാലാവധി കഴിഞ്ഞതായി കണക്കാക്കും. ചികിത്സാ വീസകളുടെ കാലാവധി ഈ മാസം 29 വരെ മാത്രം. വീസ കാലാവധി അവസാനിക്കും മുൻപ് രാജ്യം വിട്ടിരിക്കണമെന്നാണ് നിർദേശം.
Results 1-10 of 5858