Activate your premium subscription today
ന്യൂഡൽഹി ∙ കേരളത്തിൽ ദേശീയപാത വികസനത്തിനുള്ള തടസ്സങ്ങൾ നീങ്ങിയെന്നും സംസ്ഥാന സർക്കാരുമായി ധാരണയിലെത്തിയെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ പറഞ്ഞു. കേരളത്തിൽ ദേശീയപാതകൾ കുറവായതിന്റെ കാരണത്തെക്കുറിച്ചുള്ള കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിനായിരുന്നു മറുപടി.
എന്നെങ്കിലുമൊരിക്കൽ ടോളുകൊടുക്കാതെ യാത്ര ചെയ്യാമെന്ന മോഹം വേണ്ട, ടോൾ ശാശ്വതമെന്ന് കേന്ദ്രം. റോഡ് പണിയുന്ന കമ്പനിയുടെ കരാർ കാലാവധി കഴിഞ്ഞാലും ദേശീയ പാതകളിലെ ടോൾ പിരിവ് നിർത്തില്ലെന്നാണു കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചത്. ഇത്രനാളായി വിവിധ ടോൾ ബൂത്തുകൾ വഴി പിരിച്ച തുകയുടെ ഓഡിറ്റിങ് നടത്തില്ലെന്നും ടോൾ ബൂത്തുകൾ കുറയ്ക്കുന്നതിനോ അടയ്ക്കുന്നതിനോ ശ്രമിക്കുന്നില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു.
അസം നിക്ഷേപക സംഗമമായ അഡ്വാന്റേജ് അസമിൽ 4.5 ലക്ഷത്തിൽ പരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. അസമിൽ 3 ലക്ഷം കോടിയുടെ റോഡ് വികസനമാണ് 2029 ൽ അവസാനിക്കുന്ന 15 വർഷത്തിനിടയിൽ നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
റോഡ് നിർമാണത്തിൽ സ്വാഭാവിക റബർ ഉപയോഗം വർധിപ്പിക്കാനുള്ള സാധ്യതകൾ തേടുമെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. റോഡ് വികസനത്തിനായി പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ പദ്ധതികളുടെ നിർമാണ ജോലികൾ ഉടൻ ആരംഭിക്കും.
കൊച്ചി ∙ ലുലു ബോൾഗാട്ടി ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ ആരംഭിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ കേരളത്തെ പുകഴ്ത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഓൺലൈനായി ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ച കേന്ദ്ര ഗതാഗതമന്ത്രി, കേരളത്തിനായി പുതിയ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. മൊത്തം 1,30,000 കോടി രൂപയുടെ വികസന പദ്ധതികളാണ് കേരളത്തിൽ നടപ്പാക്കുക. റോഡ് വികസനത്തിനുള്ള 50,000 കോടി രൂപയുടെ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതകളുടെ അതിവേഗത്തിലുള്ള നിര്‍മാണത്തിന്റെ പേരില്‍ പ്രശംസകള്‍ ഏറ്റുവാങ്ങുമ്പോഴും ഉയര്‍ന്ന ടോള്‍ നിരക്കുകളുടെ പേരില്‍ വിമര്‍ശനങ്ങളും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി ഏറ്റുവാങ്ങാറുണ്ട്. സോഷ്യല്‍മീഡിയയില്‍ അമിത ടോള്‍ നിരക്കിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങുന്നതിനിടെ ഈ
ഇന്ത്യയിലെ ട്രക്ക് ഡ്രൈവർമാരിൽ പകുതിയിലേറെപ്പേർക്കും കാഴ്ചത്തകരാർ ഉണ്ടെന്നു ഡൽഹി ഐഐടിയുടെ റിപ്പോർട്ട്
മുംബൈ ∙ മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിൽ ആയുധനിര്‍മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 8 പേർ മരിച്ചു. അപകടത്തിൽ പത്തോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. 8 പേര് മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി പറഞ്ഞു.
കേരളത്തില്‍ ദേശീയപാത വികസനം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഈ വര്‍ഷം പണി പൂര്‍ത്തിയാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ദേശീയപാത തുറന്നുകഴിഞ്ഞാല്‍ ആരംഭിക്കാനിരിക്കുന്ന ടോള്‍ ബൂത്തുകളെക്കുറിച്ചും ടോള്‍ തുകയെക്കുറിച്ചുമെല്ലാം വിവിധ കോണുകളില്‍ ഇതിനകം ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.
ന്യൂഡൽഹി∙ ദേശീയപാത 66നെയും കൊച്ചി തുറമുഖത്തെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട തുറമുഖ ഇടനാഴിയുടെ വിശദ പദ്ധതി രേഖ (ഡിപിആർ) ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ഉടൻ ടെൻഡർ ചെയ്യുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ലോക്സഭയിൽ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവരുടെ ചോദ്യങ്ങൾക്കായിരുന്നു മറുപടി. കൊച്ചി
Results 1-10 of 169