Activate your premium subscription today
ശ്രീനഗർ ∙ പഹൽഗാം ഭീകരാക്രമണത്തിനുശേഷം കശ്മീർ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തു സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അന്വേഷിക്കണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ‘കശ്മീർ ഒറ്റക്കെട്ടായാണു പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചത്. ആരുടെയും ആഹ്വാനമില്ലാതെയാണു ജനങ്ങൾ ഭീകരതയ്ക്കെതിരെ പ്രതികരിച്ചത്. എന്നിട്ടുമെന്തിനാണ് കശ്മീരികളെ കുറ്റക്കാരായി കാണുന്നത്?’– മുഖ്യമന്ത്രി ചോദിച്ചു. കശ്മീരിനെതിരായ പ്രചാരണം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പഹൽഗാം ∙ ഭീകരതയ്ക്കുമുൻപിൽ സർക്കാർ മുട്ടുമടക്കില്ലെന്നും ജമ്മു കശ്മീരിൽ ടൂറിസം വീണ്ടും സജീവമാകുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു. ഭീകരാക്രമണത്തെ ഒറ്റക്കെട്ടായി അപലപിച്ച ജനങ്ങളോട് നന്ദിയുണ്ടെന്നും അവർക്ക് സല്യൂട്ട് നൽകുന്നുവെന്നും പഹൽഗാമിൽ നടത്തിയ പ്രത്യേക കാബിനറ്റ് യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനഗർ∙ രാത്രിയിൽ പാക്കിസ്ഥാൻ നടത്തിയ ഡ്രോണാക്രമണശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതിനു പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ജമ്മുവിൽ. വ്യാഴാഴ്ച രാത്രി ജമ്മു, പഠാൻകോട്ട്, ഉധംപുർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കാനുള്ള പാക്കിസ്ഥാൻ സൈന്യത്തിന്റെ ശ്രമം ഇന്ത്യ നിർവീര്യമാക്കിയിരുന്നു,
ശ്രീനഗർ∙ പൂഞ്ചിൽ പാക്ക് ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു. ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നിർദേശം. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്.ഗവർണർ മനോജ് സിൻഹ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകി.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി. ചർച്ചയ്ക്കായി ഒമർ അബ്ദുല്ല ഡൽഹിയിലെത്തി. ഇന്ന് വൈകിട്ടാണ് ഇരുവരും തമ്മിൽ കാണുന്നത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തുന്നു. ചർച്ചയ്ക്കായി ഒമർ അബ്ദുല്ല നേരത്തേ ഡൽഹിയിലെത്തിയിരുന്നു. 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽഹാം ഭീകരാക്രമണത്തിനു ശേഷം ഇതാദ്യമായണ് ഇരുവരും തമ്മിൽ നേരിട്ട് കാണുന്നത്. ജമ്മുകശ്മീരിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാവും ചർച്ചയിൽ മുൻതൂക്കമെന്നാണ് സൂചന.
ശ്രീനഗർ∙ വടക്കു മുതൽ തെക്കുവരെയും കിഴക്കുമുതൽ പടിഞ്ഞാറു വരെയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും പഹൽഗാമിൽ നടന്ന ഹീനമായ ആക്രമണത്തിന്റെ വേദനയിലാണെന്ന് കശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് പാർട്ടി നേതാവുമായ ഒമർ അബ്ദുല്ല. മുഴുവൻ കശ്മീരും പഹൽഗാം ആക്രമണത്തിനെതിരെ ഒന്നിച്ചിട്ടുണ്ടെന്നും കശ്മീർ താഴ്വരയിലെ ‘ഭീകരവാദത്തിന്റെ അന്ത്യത്തിനുള്ള തുടക്ക’മായിരിക്കും ഇതെന്നും നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ ഒമർ അബ്ദുല്ല പറഞ്ഞു.
ന്യൂഡൽഹി ∙ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ഭാര്യ പായൽ അബ്ദുല്ലയും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രീം കോടതി നിർദേശം. വിവാഹ മോചനം ആവശ്യപ്പെട്ട് ഒമർ അബ്ദുല്ല നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ന്യൂഡല്‍ഹി ∙ അമിത വണ്ണവും ഭക്ഷ്യ എണ്ണ ഉപയോഗവും കുറയ്ക്കുന്നതിനുള്ള പ്രചാരണത്തിനായി നടന് മോഹന്‍ലാലിനെ അംബാസഡറാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗായിക ശ്രേയ ഘോഷാല്‍, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 10 പേരെയാണ് പ്രധാനമന്ത്രി അംബാസഡർമാരായി നാമനിർദേശം ചെയ്തത്.
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ എഎപിക്കും കോൺഗ്രസിനുമെതിരെ വിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല. ‘ഇനിയും തമ്മിലടിക്കൂ, പോരാടി പരസ്പരം അവസാനിപ്പിക്കൂ’ എന്നാണ് ഒമർ അബ്ദുല്ല എക്സിൽ കുറിച്ചത്. ഡൽഹിയിൽ ബിജെപി വൻ വിജയത്തിലേക്കെന്ന് സൂചനകൾ പുറത്തുവന്നതോടെയാണ് നാഷനൽ കോൺഫറൻസ് ഇന്ത്യാ മുന്നണിയിലെ തന്നെ പ്രധാന പാർട്ടികളായ കോൺഗ്രസിനെയും എഎപിയെയും വിമർശിച്ചു രംഗത്തെത്തിയത്.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ രജൗറി ജില്ലയിലെ ബുധാൽ ഗ്രാമത്തിൽ 45 ദിവസങ്ങൾക്കിടെ 16 പേർ ദുരൂഹ രോഗം ബാധിച്ചു മരിച്ച സംഭവത്തിൽ ആശങ്ക തുടരുന്നു. രോഗബാധിതരിൽ നാഡീവ്യവസ്ഥയെ തകർക്കുന്ന വിഷപദാർഥമായ ന്യൂറോടോക്സിൻ സാന്നിധ്യം കണ്ടെത്തി. തുടർന്ന് പാക് അതിർത്തി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ സൈന്യത്തെ വിന്യസിച്ചു.
Results 1-10 of 55