Activate your premium subscription today
ന്യൂഡൽഹി ∙ കേരള ഹൗസ് അതിക്രമ കേസിൽ വി. ശിവദാസൻ എംപി ഉൾപ്പെടെ പത്തു പ്രതികളെ വെറുതെ വിട്ടു. ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് വിധി. എസ്എഫ്ഐ ദേശീയ ഉപാധ്യക്ഷൻ നിതീഷ് നാരായണനും വെറുതെ വിട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതി ചേർത്ത പത്തു പേരും അതിക്രമം നടത്തിയതെന്ന് തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.
കോട്ടയം ∙ വിശ്വാസിയായ ഒരാൾക്ക് നീതിയുടെ കൂടെയല്ലാതെ എവിടെ നിൽക്കാൻ സാധിക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഓർത്തഡോക്സ് സഭ കോട്ടയം മെത്രാസന ദിനാചരണവും നസ്രാണിസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ∙ ഒരിക്കൽ രമേശിന്റെ വിരലുകളിൽ നിന്നു ജീവൻ തുടിക്കുന്ന ചിത്രങ്ങൾ പിറന്നിരുന്നു. ആ വിരലുകൾ മാത്രമല്ല, ശരീരവും 13 വർഷമായി ചലനമറ്റു കിടപ്പാണ്. ഓർമകൾ പോലും രമേശിനെ വിട്ടുപോയി.
തൃശൂർ ∙ ചില വിഷയങ്ങളിൽ വിയോജിപ്പുകളുണ്ടായപ്പോഴും തനിക്കും ഉമ്മൻ ചാണ്ടിക്കും പ്രധാനം പാർട്ടിയായിരുന്നുവെന്നു രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. ഡിസിസി സംഘടിപ്പിച്ച കെ.പി. വിശ്വനാഥൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പാർട്ടികളിലും വിയോജിപ്പുകളും വിമതസ്വരങ്ങളും ഉണ്ടാകും. ജനാധിപത്യം ഉള്ളതിനാൽ കോൺഗ്രസിൽ അതൽപം കൂടുതലാണ്. എ.കെ. ആന്റണിയും കെ. കരുണാകരനും തമ്മിലും താനും ഉമ്മൻ ചാണ്ടിയും തമ്മിലും ധാരാളം വിഷയങ്ങളിൽ വിയോജിപ്പ് പുലർത്തിയിരുന്നെങ്കിലും അതൊന്നും പാർട്ടിയെ തകർക്കുന്ന തരത്തിലേക്ക് എത്താതെ ശ്രദ്ധിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി ∙ പരസ്നേഹത്തിന്റെ ആൾരൂപമായ ഉമ്മൻ ചാണ്ടിയെപ്പോലെ സമൂഹത്തിനു നന്മ ചെയ്യുന്നവരാകാൻ സാധിക്കണമെന്നു നിയുക്ത കർദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 81–ാം ജന്മദിനം സാന്ത്വനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ‘സാന്ത്വനം’ ഉദ്ഘാടനം
പുതുപ്പള്ളി ∙ ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചു. മഹിളാ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടുമൊപ്പമെത്തിയ രമ്യ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലും പ്രാർഥന നടത്തി. കബറിടത്തിനു മുന്നിലെത്തി വികാരാധീനയായ രമ്യ കബറിടത്തിലും ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിലും പുഷ്പങ്ങൾ സമർപ്പിച്ചു.
തിരുവനന്തപുരം / പാലക്കാട് ∙ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരും തയാറാക്കുന്ന ശമ്പള ബില്ലുകൾ മേലധികാരികൾ കൗണ്ടർ സൈൻ ചെയ്യണമെന്ന ധനകാര്യ വകുപ്പിന്റെ പുതിയ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഭരണ–പ്രതിപക്ഷ അധ്യാപക സംഘടനകൾ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സംഘടനകൾ. മാനേജ്മെന്റുകളും എതിർപ്പിലാണ്.
ഫിലഡൽഫിയ ∙ കേരളം സാമ്പത്തിക പ്രതിസന്ധിയിലാകുന്നത് അന്ധമായ രാഷ്ട്രീയം മൂലമെന്ന് ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. ഫിലഡൽഫിയയിൽ 'ഉമ്മൻ ചാണ്ടി സുഹൃദ് വേദി' സംഘടിപ്പിച്ച, സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേരിക്കൻ പ്രവാസികളെ സന്ദർശിക്കാനെത്തിയ ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കു സെപ്റ്റംബർ 27 ന് വൈകിട്ട് 6.30ന് ഫിലഡൽഫിയയിൽ മയൂര ഇന്ത്യൻ റസ്റ്ററന്റിൽ വച്ച് (9321 Krews town road, Philadelphia) സ്വീകരണം നൽകും.
പുതുപ്പള്ളി ∙ പുതുപ്പള്ളിയിൽ നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേരു നൽകുമെന്നു മന്ത്രി എം.ബി.രാജേഷ്. നവീകരിച്ച കമ്യൂണിറ്റി ഹാളിന് ഇഎംഎസ് സ്മാരക ഹാൾ എന്നു പേരിട്ടതു സംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പുതുപ്പള്ളി പഞ്ചായത്തിലെ നവീകരിച്ച കമ്യൂണിറ്റി ഹാളിന്റെയും പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിർമിച്ച വഴിയിടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങ് കോൺഗ്രസ് ബഹിഷ്കരിച്ചു.
Results 1-10 of 1464