Activate your premium subscription today
കണ്ണൂർ∙ വ്യക്തിയെക്കാൾ വലുതാണു പാർട്ടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. പി.ജയരാജനെ വാഴ്ത്തുന്ന ഫ്ലെക്സ് ബോർഡുകൾ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി. ചക്കരക്കൽ ഭാഗത്തെ ആവിമെട്ട, കക്കോത്ത് എന്നിവിടങ്ങളിൽ റെഡ് യങ്സ് എന്ന പേരിൽ സിപിഎം പാർട്ടി കോൺഗ്രസിന്റെ സമാപന ദിവസമാണ് ബോർഡുകൾ സ്ഥാപിച്ചത്.
കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസ് സമാപിച്ചതിനു പിന്നാലെ കണ്ണൂരിലെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ പി.ജയരാജനെ പുകഴ്ത്തി ഫ്ലക്സ് ബോർഡുകൾ. ‘‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും ഈ സഖാവ് പിജെ’’ എന്നെഴുതിയ ഫ്ലക്സ് ബോർഡുകളാണ് ജയരാജന്റെ ചിത്രമടക്കം സ്ഥാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സമിതിയിലേക്ക് മന്ത്രി വീണാ ജോര്ജിനെ ക്ഷണിതാവാക്കിയതിനെതിരെ പരസ്യപ്രതികരണം നടത്തിയ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.പത്മകുമാറിന് എതിരെ നടപടിയുണ്ടാകുമെന്ന സൂചന നല്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പത്മകുമാറിന്റെ നടപടി സംഘടനാപരമായി തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ ∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പാനലിനെതിരെ സംസ്ഥാന കമ്മിറ്റിയിൽ ഉയർത്തിയ വിയോജിപ്പിലൂടെ പി.ജയരാജൻ പ്രകടമാക്കിയത് തന്നെ ബോധപൂർവം തഴഞ്ഞെന്ന കടുത്ത വികാരമാണ്. സംസ്ഥാന കമ്മിറ്റിയിലെ സീനിയർ അംഗങ്ങളിലൊരാളായ പി.ജയരാജനെ സെക്രട്ടേറിയറ്റിലേക്കു പരിഗണിക്കാതിരുന്നതു നീതികേടായി കരുതുന്ന അണികളുമേറെ. ജയരാജൻ പരസ്യപ്രതികരണത്തിനു മുതിർന്നില്ല. എന്നാൽ, പുതിയ സംസ്ഥാന നേതൃത്വത്തിനു സമൂഹമാധ്യമത്തിലൂടെ അഭിവാദ്യമർപ്പിക്കാൻ അദ്ദേഹം തയാറായില്ല.
കൊല്ലം∙ കണ്ണൂരിലെ കരുത്തനായ പി.ജയരാജൻ സിപിഎമ്മിന്റെ സംസ്ഥാന നേതൃനിരയിലേക്കു വരുമെന്ന പ്രതീക്ഷ പൊലിഞ്ഞു. മന്ത്രിസഭയിൽനിന്ന് കഴിഞ്ഞ തവണ പുതുതായി 3 പേർ സെക്രട്ടേറിയറ്റിൽ എത്തിയതിനു തുടർച്ചയായി എം.ബി.രാജേഷ് ഇത്തവണ വരുമെന്നു കരുതിയെങ്കിലും അതും നടപ്പായില്ല. ആനാവൂർ നാഗപ്പൻ ഒഴിവായപ്പോൾ തിരുവനന്തപുരം ജില്ലയ്ക്കു സെക്രട്ടേറിയറ്റ് പ്രാതിനിധ്യമുണ്ടാകുമെന്നു കരുതി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ രംഗത്ത് ഉണ്ടായെങ്കിലും ആരെയും പരിഗണിച്ചില്ല.
കൊല്ലം ∙ സിപിഎം സംസ്ഥാന നേതൃത്വത്തിൽ കണ്ണൂർ ലോബിയുടെ അപ്രമാദിത്തമെന്ന വിമർശനം തുടരുമ്പോഴും, കണ്ണൂരിൽ ശക്തനായ ഒരു നേതാവ് ആ തലത്തിലേക്കെത്താതെ ഇത്തവണയും ഒഴിവാക്കപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഇടംകിട്ടാതിരുന്ന പി.ജയരാജന് പ്രായപരിധി മാനദണ്ഡമനുസരിച്ച് ഇനി അതിന് അവസരമുണ്ടാവില്ല. സെക്രട്ടേറിയറ്റിൽ കണ്ണൂർ ജില്ലയിൽനിന്നുള്ളവരുടെ എണ്ണത്തിന്റെ പേരിൽ വിമർശനങ്ങളുയരാറുണ്ടെങ്കിലും ഇത്തവണയും അതു വകവയ്ക്കാതെയുള്ള പട്ടികയാണ് പുറത്തുവന്നത്. 17 അംഗ സെക്രട്ടേറിയറ്റിൽ കെ.കെ.ശൈലജ, എം.വി.ജയരാജൻ, സി.എൻ.മോഹനൻ എന്നിവർ ഇടംപിടിച്ചപ്പോൾ ഇത്തവണയും പി.ജയരാജൻ ഇടം നേടിയില്ല. നിലവിലെ പ്രായപരിധി മാനദണ്ഡങ്ങൾ കണക്കാക്കിയാൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമാകാനുള്ള ‘ബാല്യം’ ജയരാജന് ഇല്ലതാനും.
ന്യൂഡൽഹി ∙ സിപിഎം നേതാവ് പി.ജയരാജനെ 1999ൽ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 5 പ്രതികളെ വിട്ടയച്ച നടപടിക്കെതിരായ ഹർജികൾ സുപ്രീം കോടതി മാർച്ച് 3നു വാദം കേൾക്കാനായി മാറ്റി. കേസിൽ നേരത്തെ പ്രതികൾക്ക് നോട്ടിസയച്ചെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് കോടതി വീണ്ടും നോട്ടിസയച്ചു.
പറവൂർ (കൊച്ചി) ∙ മൂന്നു തലമുറയുടെ പ്രണയഭാവങ്ങൾക്കു മധുരരാഗങ്ങളാൽ പൂർണതയേകിയ പ്രിയ ഗായകൻ പി.ജയചന്ദ്രനു മലയാളത്തിന്റെ അന്ത്യാഞ്ജലി. ഇടമുറിയാതെ ഒഴുകിയെത്തിയ ആരാധകരും സ്നേഹിതരും ബന്ധുക്കളുമുൾപ്പെടെ പ്രിയപ്പെട്ടവരെ സാക്ഷിയാക്കി ചേന്ദമംഗലം പാലിയം നാലുകെട്ടിനു സമീപത്തെ ‘പിതൃസ്മൃതി’യിൽ ഗായകന്റെ ഭൗതികശരീരം അഗ്നിയിൽ ലയിച്ചു. തൃശൂർ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ മണ്ണത്ത് വീട്ടിൽനിന്നെടുത്ത മൃതദേഹം രാവിലെ 9ന് ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ചു.
കണ്ണൂർ, കാസർകോട് ∙ പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് സിപിഎം സംസ്ഥാനസമിതി അംഗം പി.ജയരാജന്റെ സാന്നിധ്യത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്തു വരവേൽപ്. പ്രതികൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ജയിൽമാറ്റം. മുദ്രാവാക്യം
കണ്ണൂർ ∙ പെരിയ ഇരട്ടക്കൊലക്കേസിലെ മുഴുവൻ പ്രതികളെയും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ സാന്നിധ്യത്തിൽ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെ അഭിവാദ്യം ചെയ്തു. ജയിൽ ഉപദേശക സമിതി അംഗം എന്ന നിലയിലാണ് ഇവിടെ എത്തിയത് എന്നാണ് ജയരാജൻ പറഞ്ഞത്.
Results 1-10 of 244