Activate your premium subscription today
കേരളം ലോകോത്തര മെഡിക്കൽ ടൂറിസം കേന്ദ്രമായി വളരുകയാണ്. പൊതു-സ്വകാര്യ മേഖലകളുടെ പരസ്പര സഹകരണമാണ് അതിന്റെ പ്രധാന ശക്തി. നമ്മുടെ സംസ്ഥാനം കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ നേട്ടത്തിൽ ആസ്റ്റർ മെഡ്സിറ്റി നൽകുന്ന ആധുനിക ചികിത്സാ സൗകര്യങ്ങളും ഒരു പ്രധാന ഘടകമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ആസ്റ്റർ
തിരുവനന്തപുരം∙ കേരളത്തിലെ വ്യവസായിക രംഗത്തെ പുരോഗതി സംബന്ധിച്ച് ഇടതു സർക്കാരിന് കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രശംസ. തരൂരിന്റെ ലേഖനത്തിനു മന്ത്രി പി.രാജീവ് നന്ദി അറിയിച്ചു. കേരളത്തിലെ വ്യവസായിക മേഖലയെപ്പറ്റി ഒരു മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണു തരൂരിന്റെ നിരീക്ഷണം.
തിരുവനന്തപുരം ∙ ഏകജാലക സംവിധാനത്തിലൂടെ നടപടിക്രമങ്ങളിൽ വേഗവും വ്യവസായ, നിക്ഷേപ സൗഹൃദ സാഹചര്യവും സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി മന്ത്രി കെ.രാജൻ. ഓട്ടമോട്ടീവ് ടെക്നോളജി സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭാവിയിൽ ഗതാഗത മേഖലയിൽ സാങ്കേതിക വിദ്യയുടെ സാഹചര്യം തിരിച്ചറിഞ്ഞ്,
തിരുവനന്തപുരം ∙ 10 വർഷത്തിനുള്ളിൽ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര തുറമുഖമാകുമെന്നും ആഗോള തുറമുഖ വാണിജ്യ വ്യാപാരമേഖലയിൽ ഇന്ത്യയ്ക്കു മേൽക്കൈ നേടിക്കൊടുക്കുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. വിഴിഞ്ഞം കോൺക്ലേവ്- 2025 ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്ത്
തിരുവനന്തപുരം ∙ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര തുറമുഖമാകുമെന്നും ആഗോള തുറമുഖ വാണിജ്യ വ്യാപാരമേഖലയില്‍ ഇന്ത്യയ്ക്കു മേല്‍ക്കൈ നേടിക്കൊടുക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. വിഴിഞ്ഞം കോണ്‍ക്ലേവ്- 2025 ആഗോള നിക്ഷേപക സംഗമം ഹയാത്ത് റീജന്‍സിയില്‍ ഉദ്ഘാടനം
കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ ബഹറൈനിൽ നിന്നുള്ള മന്ത്രിതല സംഘം പങ്കെടുക്കുമെന്ന് മന്ത്രി പി. രാജീവ്. ബഹറൈൻ ധനമന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ് അൽ ഖലീഫയുമായി ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ നടത്തിയ ആദ്യഘട്ട കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ കേരളത്തിന് പ്രശംസ. 19 വർഷത്തിനു ശേഷമാണ് കേരളം ലോക സാമ്പത്തിക ഫോറം സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കേരളത്തിന്റെ വ്യവസായരംഗത്തെ മാറ്റങ്ങളെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉൾപ്പെടെയുള്ളവർ പ്രശംസിച്ചു.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായുള്ള ഇന്ത്യ പവിലിയനിൽ ഡീപ് ടെക്, ബയോ ടെക്, ഇ-ഗവേണൻസ് എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു കേരളം. കേരളത്തെ ഡീപ്ടെക് ഹബ്ബാക്കി മാറ്റണമെന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സെഷനിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രസംഗിച്ചു. ആരോഗ്യ സംരക്ഷണം, സ്പേസ് ടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഡീപ്ടെക് നവീകരണത്തിൽ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളും കേരളത്തിന്റെ സംഭാവനകളും ചർച്ച ചെയ്തു.
കൊച്ചി∙ കേരളം മൊത്തത്തിൽ ഒരു നഗരമായി മാറിക്കഴിഞ്ഞുവെന്നും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപകമായി വ്യവസായങ്ങൾ എത്തുന്നത് ഒറ്റ നഗരമെന്ന സങ്കൽപത്തിലാണെന്നും വ്യവസായ മന്ത്രി പി.രാജീവ്. കാക്കനാട് കിൻഫ്ര ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം ഒന്നാമതെത്തിയത്. ആ സാധ്യത പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വേൾഡ് എക്കണോമിക് ഫോറം പോലുള്ള പരിപാടികളിൽ പങ്കെടുക്കുന്നത് പരമാവധി നിക്ഷേപകരെ കാണുന്നതിനും അവരെ ഇവിടേക്ക് ക്ഷണിക്കുന്നതിനുമാണ്. തീരുമാനമെടുക്കാൻ അധികാരമുള്ളവർ ഒരുമിച്ച് ഇത്തരം വേദികളിലെത്തി നിക്ഷേപകരെ നേരിട്ടു കാണുന്നത് അവർക്ക് ആത്മവിശ്വാസം നൽകുമെന്നതിലാണ് ഉന്നതോദ്യോഗസ്ഥരേയും ഇത്തരം പരിപാടികളിൽ പങ്കെടുപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ 15 വർഷം ഇന്ത്യയിൽ ഏറ്റവുമധികം പണിമുടക്കുകൾ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. തമിഴ്നാടാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. പക്ഷേ, കേരളമാണ് പണിമുടക്കും സമരങ്ങളും കണ്ടുപിടിച്ചതെന്നും ഇപ്പോഴും അതിവിടെ ശക്തമാണെന്നുമുള്ള പ്രചാരണം പുറത്ത് വലിയതോതിൽ നടക്കുന്നുണ്ട്. അതല്ല യാഥാർഥ്യമെന്ന കാര്യം ആളുകളിലേക്ക് എത്തിക്കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങൾ നിക്ഷേപകരെ ആകർഷിക്കാൻ ചെയ്യുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ ഇക്കാര്യത്തിലെ ചെലവ് വളരെ ചെറുതാണ്. എന്നിട്ടും ധാരാളം പേർ ഇവിടേക്ക് വരാൻ താൽപര്യപ്പെടുന്നു. അവർക്കാവശ്യമായ ഭൂമിയും സൗകര്യങ്ങളും ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിക്ഷേപകരെ ഇവിടേക്കു കൊണ്ടുവരുന്നതിനും സമഗ്രമായ വ്യവസായ വികസനം സാധ്യമാക്കുന്നതിനും വിവിധ കോൺക്ലേവുകളും റോഡ് ഷോകളും ഉൾപ്പെടെ അൻപതോളം പരിപാടികളുടെ നിരയാണ് വരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമാണ് കേരളമെങ്കിലും രാജ്യാന്തര കോൺഫറൻസുകളും മറ്റും വരുമ്പോൾ ഇവിടെ സൗകര്യങ്ങൾ തികയാത്ത സ്ഥിതിയുണ്ട്. വിനോദസഞ്ചാര സീസൺ ആണെങ്കിൽ താമസസൗകര്യം കണ്ടെത്തൽ ബുദ്ധിമുട്ടാണ്. ഇതിനൊക്കെ പരിഹാരമായി ഇനിയും ഇത്തരം കൺവെൻഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൂടുതലായി ഒരുക്കേണ്ടതുണ്ടെന്നും കിൻഫ്ര പോലുള്ള ഏജൻസികൾ അതിനു മുൻകയ്യെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ്, കിൻഫ്ര എക്സ്പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാൻ സാബു ജോർജ്, തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ എം.ഒ. വർഗീസ്, എഫ്ഐസിസിഐ കേരള സ്റ്റേറ്റ് കൗൺസിൽ മുൻ ചെയർമാൻ ദീപക് എൽ അസ്വാനി, യുഎൽസിസിഎസ് സിഒഒ അരുണ്‍ ബാബു, കെഎസ്എസ്ഐഎ വൈസ് പ്രസിഡന്റ് പി.ജെ.ജോസ്, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, ജനറൽ മാനേജർ (പ്രൊജക്ട്സ്) ഡോ. ടി. ഉണ്ണിക്കൃഷ്ണൻ, ജനറൽ മാനേജർ (പിആൻഡ് ബിഡി) ടി.ബി. അമ്പിളി എന്നിവർ പ്രസംഗിച്ചു.
കേരളത്തിൽ പ്രവാസികൾക്കു മാത്രമായി വ്യവസായ പാർക്ക് തുടങ്ങുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. കണ്ണൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്കിലാണ് പ്രവാസികൾക്കു വ്യവസായം തുടങ്ങാൻ സ്ഥലം അനുവദിക്കുന്നത്. കേരളത്തിലേക്കു പ്രവാസികൾ അയയ്ക്കുന്ന പണം, വ്യവസായ മേഖലയിലേക്കു വഴി തിരിച്ചു വിടുകയാണ് എൻആർഐ പാർക്കിന്റെ
Results 1-10 of 390