Activate your premium subscription today
എരഞ്ഞിക്കൽ∙ കൈപ്പുറത്തു പാലത്തിന്റെ ടൂറിസം സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന ‘കൈ ഓളം 2025’ കൈപ്പുറത്തുപാലം ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. 12നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആണു ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. 19നു സമാപിക്കും. കനോലി കനാൽ ഇൻസ്പെക്ഷൻ റോഡിൽ എരഞ്ഞിക്കൽ മുതൽ എടക്കാട് വരെ വൈദ്യുതി
സംസ്ഥാന സര്‍ക്കാര്‍ 60 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലമെന്ന വിവരണത്തോടെ വിമർശിച്ചും വികസന നേട്ടമെന്ന തരത്തിലും കാസര്‍കോട് പുളിക്കല്‍ പാലത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പരിഹസിച്ച് പങ്കുവയ്ക്കുന്ന നിരവധി പോസ്റ്റകൾ അറുപത്
കോഴിക്കോട് ∙ എംടി എന്ന രണ്ടക്ഷരം ഭാഷയുടെയും ഭാഷാസ്നേഹത്തിന്റെയും എഴുത്തിന്റെയും ആഴമുള്ള മൗനത്തിന്റെയും തിളങ്ങുന്ന പര്യായമായി മലയാളി ഉള്ളിടത്തോളം നമ്മൾക്കിടയിലുണ്ടാകുമെന്ന് പൗരാവലി സംഘടിപ്പിച്ച അനുശോചന യോഗം അനുസ്മരിച്ചു. വള്ളുവനാടൻ ഭാഷയെ അതിന്റെ തനിമയോടെ എംടി പുനഃസൃഷ്ടിച്ചു. അന്യം നിന്നു പോവുന്ന ഒരു ജീവിത സംസ്കാരത്തെ അഭിമാനത്തോടെ അവതരിപ്പിച്ചു. എഴുത്തുകാരൻ തലയുയർത്തിപ്പിടിച്ച് നിൽക്കണമെന്ന് പഠിപ്പിച്ചത് എംടിയാണ്. ഒറ്റപ്പെട്ടവരുടേയും ഏകാകികളുടേയും എഴുത്തുകാരനായിരുന്നു എംടിയെന്നും യോഗത്തിൽ പ്രസംഗിച്ചവർ അനുസ്മരിച്ചു.
ഒളവണ്ണ∙ മലബാർ ബോട്ടാണിക്കൽ ഗാർഡൻ ഫെസ്റ്റിവൽ ഗുരുവായൂരപ്പൻ കോളജിനു സമീപം ഇരിങ്ങല്ലൂരിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സാധാരണ ഗ്രാമീണ മേഖലകളിലാണ് ടൂറിസം കേന്ദ്രത്തിന്റെ നിറസാന്നിധ്യമെങ്കിലും നഗരത്തോട് ചേർന്ന വിശാല പ്രദേശത്താണ് പ്രകൃതിദത്തമായ മലബാർ ബോട്ടാണിക്കൽ ഗാർഡൻ എന്നത് വിനോദ
ബത്തേരി∙ സംസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയതോടെ മൂന്ന് വര്‍ഷത്തിനകം 20 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചതായി ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നവീകരിച്ച ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന്
പെരുമ്പാവൂർ ∙ ഇടതു സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ റോഡ് വികസനത്തിന് 41.85 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമായി വിഭാവനം ചെയ്ത ടൗൺ ബൈപാസ് ഒന്നാം ഘട്ടം നിർമാണ ഉദ്ഘാടനം
കൊല്ലം ∙ ഒന്നാം പിണറായി മന്ത്രിസഭയിലെ ‘ക്യാപ്റ്റനെ’ മാത്രം നിലനിർത്തുകയും പരിചയ സമ്പന്നരായ മന്ത്രിമാരെ മാറ്റി നിർത്തുകയും ചെയ്ത ശേഷം ബന്ധുവിനെ മന്ത്രിയാക്കിയതു ശരിയായില്ലെന്നു സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം. ഇതു മാധ്യമ വിചാരണയ്ക്ക് ഇടയാക്കും എന്നറിയാമായിരുന്നിട്ടും തീരുമാനത്തിൽ നിന്നു പിന്നാക്കം പോയില്ല. കെ.െക.ശൈലജ അടക്കമുള്ളവരെ മാറ്റി നിർത്തിയതു ശരിയായില്ല. മന്ത്രി മുഹമ്മദ് റിയാസിന്റെ പദവിയെച്ചൊല്ലിയുയർന്ന വിമർശനങ്ങൾക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം ചൂണ്ടിക്കാട്ടി എതിർ വാദവും ഉയർന്നു. സമ്മേളനം ഇന്നു സമാപിക്കും.
ന്യൂഡൽഹി∙ ദേശീയപാത നിർമാണ സാമഗ്രികളുടെ എസ്ജിഎസ്ടി ഒഴിവാക്കാനുള്ള കേന്ദ്ര നിർദേശം സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് മരാമത്തു വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർകോട്–തിരുവനന്തപുരം ദേശീയപാത വികസനം അടുത്ത വർഷം ഡിസംബറിൽ പൂർത്തിയാകുമെന്നും 7 പാതകൾ 4 വരിയാക്കി വികസിപ്പിക്കുന്നതിനുള്ള പുതുക്കിയ നിർദേശം കേന്ദ്രം അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു. കേരളത്തിലെ ദേശീയപാത പദ്ധതികളെ പറ്റി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇന്നലെ ചർച്ച നടത്തിയിരുന്നു. മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുത്തു.
അത്യാധുനിക രീതിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത കേരള ടൂറിസത്തിന്റെ വെബ്സൈറ്റ് (www.keralatourism.org) ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പുറത്തിറക്കി. 20-ലധികം ഭാഷകളില്‍ കേരളത്തിന്റെ അതുല്യമായ ടൂറിസം ആകര്‍ഷണങ്ങളും ഉത്പന്നങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര ഡിജിറ്റല്‍ ഗൈഡാണിത്. നവീകരിച്ച വെബ്സൈറ്റ് കേരള
കോഴിക്കോട് ∙ ജില്ലയിലെ ഏറ്റവും നീളമുള്ള മേൽപാലം മീഞ്ചന്തയിൽ നിർമിക്കാൻ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ഫ്രാൻസിസ് റോഡിൽ നവീകരിച്ച എകെജി മേൽപാലത്തിന്റെയും വൈദ്യുത ദീപാലങ്കാരത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മീഞ്ചന്ത, വട്ടക്കിണർ, അരീക്കാട്
Results 1-10 of 728