Activate your premium subscription today
മുംബൈ∙ തോമസ് കെ. തോമസിനെ എൻസിപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ദേശീയ നേതൃത്വത്തിന്റേതാണു പ്രഖ്യാപനം. സംസ്ഥാന ഭാരവാഹികളുടെ യോഗം തോമസ് കെ. തോമസിനെ അധ്യക്ഷനാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. കുട്ടനാട് എംഎൽഎയാണു തോമസ് കെ. തോമസ്. തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ ഇറങ്ങിത്തിരിച്ച പി.സി. ചാക്കോയുടെ
മുംബൈ ∙ കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് എൻസിപി സംസ്ഥാന അധ്യക്ഷനാകും. മുംബൈയിൽ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം.
കൊച്ചി ∙ എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ രാജി സ്വീകരിക്കരുതെന്നാവശ്യപ്പെട്ടു 10 ജില്ലാ പ്രസിഡന്റുമാർ ദേശീയ പ്രസിഡന്റ് ശരത് പവാറിനു കത്തയച്ചു. രാജി അംഗീകരിക്കുകയും പുതിയ പ്രസിഡന്റിനെ നിയമിക്കുകയും ചെയ്താൽ അതിനു മുൻപു 14 ജില്ലാ പ്രസിഡന്റുമാരുടെയും അഭിപ്രായം തേടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പാർട്ടിയിൽ വിഭാഗീയത സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ചില നേതാക്കളാണു പ്രശ്നങ്ങൾ വഷളാക്കി ഇവിടെവരെ എത്തിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ പ്രസിഡന്റിന്റെ രാജി സ്വീകരിച്ചാൽ പാർട്ടി തകരും. രാജിക്ക് ഇടയായ സാഹചര്യം ദേശീയ നേതൃത്വം പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പാർട്ടിയിൽ താഴേത്തട്ടിലുള്ള നേതാക്കൾക്കും പ്രവർത്തകർക്കും അംഗീകാരം ലഭിക്കുന്ന ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പുകൾ വരാനിരിക്കെയാണ് അപ്രതീക്ഷിത രാജി. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചാക്കോയുടെ നേതൃത്വത്തിൽ പാർട്ടിയിൽ നടന്നുവരികയായിരുന്നുവെന്നും കത്തിൽ പറയുന്നു.
തിരുവനന്തപുരം∙ രാജിവച്ച പി.സി.ചാക്കോയ്ക്കു പകരം പുതിയ എൻസിപി സംസ്ഥാന പ്രസിഡന്റിനെ ദേശീയ നേതൃത്വം തിരക്കിട്ട് തീരുമാനിക്കാനിടയില്ല. അധ്യക്ഷനാകാനുള്ള മത്സരത്തിൽ മുന്നിൽ തോമസ് കെ.തോമസ് എംഎൽഎയാണ്. തോമസിന്റെ പേര് ഇവിടെ ഉയർന്നിട്ടുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ ദേശീയ അധ്യക്ഷൻ ശരദ്പവാറിനെ അറിയിച്ചു. എന്നാൽ തോമസിനെ ആക്കണമെന്നു നിർദേശിച്ചിട്ടില്ല. പിൻഗാമിയെ സംബന്ധിച്ച് പി.സി.ചാക്കോയുടെ അഭിപ്രായം ശരദ്പവാർ തേടിയാൽ അദ്ദേഹം തോമസിനെ അംഗീകരിക്കാനിടയില്ല. തീരുമാനം നീണ്ടേക്കാം.
തിരുവനന്തപുരം ∙ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അതിപ്രസരമാണെന്നു കുറ്റപ്പെടുത്തി 2021ല്‍ എന്‍സിപിയിലെത്തിയ മുതിര്‍ന്ന നേതാവ് പി.സി.ചാക്കോയ്ക്ക് ഒടുവില്‍ അധ്യക്ഷസ്ഥാനം രാജിവയ്ക്കേണ്ടിവന്നതും വിഭാഗീയതില്‍ പിടിച്ചുനില്‍ക്കാനാകാതെ. മന്ത്രി എ.കെ.ശശീന്ദ്രനും മന്ത്രിസ്ഥാനം മോഹിച്ച തോമസ് കെ.തോമസും കൈകോര്ത്തതോടെയാണു ചാക്കോയ്ക്ക് അധ്യക്ഷപദവി നഷ്ടമായത്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വം തീരുമാനിച്ച ആളെ മന്ത്രിക്കസേരയില്‍ ഇരുത്താന്‍ ശേഷിയില്ലാത്ത സംസ്ഥാന അധ്യക്ഷന്‍ എന്ന നാണക്കേടും പദവി രാജിവയ്ക്കാന്‍ ചാക്കോയെ നിര്‍ബന്ധിതനാക്കി.
ഫുട്ബോൾ കളിയിൽ രണ്ടു ടീമുകൾ തമ്മിൽ മത്സരം നടക്കുമ്പോൾ റഫറി പുറത്തായാലോ ? അതുപോലെയാണ് മന്ത്രി സ്ഥാനം സംബന്ധിച്ച് എൻസിപിയിൽ നടന്ന വടംവലിയിൽ റഫറിയുടെ റോളിൽ നിന്ന സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ രാജിവച്ചു പുറത്തു പോകുന്നത്. ഏതാനും നാളുകളായി മന്ത്രിസ്ഥാനത്തിന്റെ പേരിൽ എൻസിപിയിൽ തർക്കം പുകയുകയാണ്. മന്ത്രി എ.കെ. ശശീന്ദ്രനും മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനും എംഎൽഎയുമായ തോമസ് കെ. തോമസും തമ്മിലായിരുന്നു തർക്കം. തർക്കം പരിഹരിക്കാൻ പി.സി. ചാക്കോയുടെ നേതൃത്വത്തിൽ പല ഘട്ടത്തിലും ശ്രമങ്ങൾ നടന്നിരുന്നു. ഒടുവിൽ അപ്രതീക്ഷിതമായി ചാക്കോ രാജിവച്ചു. പണ്ടേ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വിശ്വസ്തനായ പി.സി. ചാക്കോ കോൺഗ്രസിൽ നിന്ന് എൻസിപിയിലെത്തുകയായിരുന്നു. ദേശീയ നേതൃത്വത്തിന്റെ പിന്തുണയുണ്ടായിട്ടും സംസ്ഥാന തലത്തിൽ പിന്തുണ നഷ്ടപ്പെട്ടതാണ് ചാക്കോയുടെ രാജിക്കു കാരണം. പ്രവർത്തകരുടെ എണ്ണം കൊണ്ട് ചെറുതെങ്കിലും എൻസിപിയിലെ അധികാര വടംവലിക്ക് കുറവുണ്ടായിരുന്നില്ല. ഒന്നാം പിണറായി മന്ത്രിസഭയിൽ
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു, എൻസിപി അധ്യക്ഷസ്ഥാനം രാജിവച്ച് പി.സി.ചാക്കോ തുടങ്ങിയ വാർത്തകളാൽ നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. കമൽ ഹാസന് രാജ്യസഭാ സീറ്റ്, കിഫ്ബി റോഡില്‍നിന്നു ടോള്‍ പിരിക്കുമെന്നു മുഖ്യമന്ത്രി, നീതി നടപ്പാകുംവരെ പോരാടുമെന്ന് ജോളിയുടെ കുടുംബം തുടങ്ങിയവയായിരുന്നു മറ്റു ചില വാർത്തകൾ.
കോട്ടയം ∙ ‘അച്ചായൻ നേതൃത്വത്തിൽ വന്നാൽ ഞങ്ങളിറങ്ങാം’ എന്നു പറയുന്ന പ്രവർത്തകരുണ്ടെന്നും ഒരു കൈനോക്കാമെന്നും കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ്. പി.സി.ചാക്കോ രാജിവച്ച ഒഴിവിൽ എൻസിപി അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്ന വാർത്ത ശരിവച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.സി.ചാക്കോയെ മാറ്റണമെന്ന് ആവശ്യപ്പെട്ട്, മന്ത്രി എ.കെ.ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. തോമസ് കെ. തോമസിന്റെ പിന്തുണയോടെയായിരുന്നു ആ നീക്കം. ശശീന്ദ്രന്റെയും തോമസ് കെ. തോമസിന്റെയും വിശ്വസ്തരായ നേതാക്കളുടെ ചുമതലയിലായിരുന്നു ഓരോ ജില്ലയിലും ഒപ്പു ശേഖരണം.
തിരുവനന്തപുരം∙ കഴിഞ്ഞ കുറേ നാളുകളായി എന്‍സിപിയില്‍ തുടരുന്ന പ്രതിസന്ധികള്‍ക്കൊടുവില്‍ സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച് പി.സി.ചാക്കോ. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് പി.സി.ചാക്കോ രാജിക്കത്തു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് കൂടിയാണ് ചാക്കോ.
കോട്ടയം ∙ എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യത്തിൽ നിന്നും പൂർണമായും പിന്മാറി എൻസിപി. പി.സി. ചാക്കോയെ അനുകൂലിക്കുന്ന നേതാക്കള്‍ കഴിഞ്ഞദിവസം മന്ത്രി എ.കെ. ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യം അറിയിച്ചു. ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുമെന്നും സർക്കാരിനു പൂർണ പിന്തുണ നൽകുമെന്നും അറിയിച്ച് പി.സി. ചാക്കോയുടെ കത്ത് മുഖ്യമന്ത്രി പിണറായി വിജയനു പി.എം. സുരേഷ് ബാബു കൈമാറി. മുഖ്യമന്ത്രിയെ നേരിൽ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് കത്ത് നൽകാൻ നേതൃത്വം തീരുമാനിച്ചത്.
Results 1-10 of 67