Activate your premium subscription today
കൊച്ചി ∙ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനാൽ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ. മതവിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ ശേഷം ജാമ്യം നൽകിയപ്പോൾ നിർദേശിച്ച വ്യവസ്ഥകൾ പി.സി.ജോർജ് ലംഘിച്ചു എന്നാണ് സർക്കാർ ഹര്‍ജിയിൽ പറഞ്ഞിരിക്കുന്നത്. തുടർന്ന് മറുപടി നൽകാൻ കോടതി പി.സി.ജോർജിന് നോട്ടീസയച്ചു.
തൊടുപുഴ ∙ ഇന്ത്യ എന്നത് ബ്രിട്ടിഷുകാർ നൽകിയ പേരാണെന്നും അതു തിരുത്തി ഭാരതാംബ എന്നാക്കണമെന്നും ബിജെപി നേതാവ് പി.സി.ജോർജ്. എച്ച്ആർഡിഎസ് ഇന്ത്യ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ 50–ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നശിപ്പിച്ചതിൽ ഒന്നാം പ്രതി ജവാഹർലാൽ നെഹ്റുവാണെന്നും കമ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും അടിയന്തരാവസ്ഥയെ എതിർക്കാൻ ധൈര്യം കാണിച്ചില്ലെന്നും ജോർജ് വിമർശിച്ചു.
കൊച്ചി ∙ സംസ്ഥാനത്ത് ഉന്നതരുടെ ജാമ്യാപേക്ഷകൾ മെഡിക്കൽ ടൂറിസത്തിനുള്ള വഴിയായി മാറുന്നെന്ന പരാമർശവുമായി ഹൈക്കോടതി. ജയിലിൽ ചികിത്സാ സൗകര്യമില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ആർക്കും ജാമ്യം അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പാലാ ∙ പാലായിൽ നടന്ന യോഗത്തിൽ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി.സി.ജോർജിനെതിരെ കേസ് എടുക്കുന്നതു സംബന്ധിച്ചു നിയമവശങ്ങൾ പരിശോധിക്കുമെന്നു പൊലീസ്. യൂത്ത് ലീഗ് ഈരാറ്റുപേട്ട നഗരസഭാ കമ്മിറ്റിയുടെ പരാതിയിലാണു പൊലീസ് നീക്കം.
പാലാ ∙ പി.സി. ജോർജിന്റെ പ്രസംഗം വീണ്ടും വിവാദക്കുരുക്കില്‍. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഈരാറ്റുപേട്ട നഗരസഭാ കമ്മിറ്റി പാലാ പൊലീസിൽ പരാതി നൽകി. ഈരാറ്റുപേട്ടയിൽ കണ്ടെത്തിയ വൻ സ്ഫോടക ശേഖരം കേരളം മുഴുവന്‍ നശിപ്പിക്കാൻ ശേഷിയുള്ളതാണെന്നും മീനച്ചിൽ താലൂക്കിൽ നിന്ന് 400ലേറെ പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി ഒരുവിഭാഗം തട്ടി കൊണ്ടുപോയെന്നും പി.സി.ജോർജ് പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.
കോട്ടയം ∙ ഭാരതത്തെ നശിപ്പിക്കുന്ന രാജ്യദ്രോഹ ശക്തികൾക്കെതിരായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വിദ്വേഷ പരാമർശത്തിൽ ജാമ്യം ലഭിച്ച ബിജെപി നേതാവ് പി.സി. ജോർജ്. ‘‘ഭാരതത്തെ നശിപ്പിക്കാൻ രാജ്യദ്രോഹ നടപടികളുമായി ആര് ഇറങ്ങിയാലും ആ ഭീകരവാദികൾക്കെതിരെ ഞാൻ തുടങ്ങിവച്ചിട്ടുള്ള നടപടികളുമായി തന്റേടത്തോടെ മുന്നോട്ടുപോകും. ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല.’’ – പി.സി. ജോർജ് പറഞ്ഞു.
ഈരാറ്റുപേട്ട ∙ മതവിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി.ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. ഇന്നലെ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്കു മാറ്റുകയായിരുന്നു. റിമാൻഡിലായ ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഈരാറ്റുപേട്ട ∙ മതവിദ്വേഷ പരാമർശ കേസിൽ റിമാൻഡിൽ കഴിയുന്ന ബിജെപി നേതാവ് പി.സി.ജോർജിന്റെ ജാമ്യാപേക്ഷയിൽ മുൻസിഫ് കോടതി ഇന്നു വിധി പറയും. തിങ്കളാഴ്ചയാണു ജോർജ് കോടതിയിൽ കീഴടങ്ങിയത്. ചൊവ്വാഴ്ച ജാമ്യാപേക്ഷ നൽകി. ഇന്നലെ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്കു മാറ്റുകയായിരുന്നു. റിമാൻഡിലായ ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ചാനൽ ചർച്ചയ്ക്കിടെ മത വിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പി.സി. ജോർജ് സമർപ്പിച്ച ജാമ്യ ഹർജി വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യ ഹർജി നൽകിയത്. ആരോഗ്യ പ്രശ്നങ്ങളും പ്രായവും ചൂണ്ടിക്കാട്ടിയാണ് പി.സി. ജോർജിന്റെ അഭിഭാഷകൻ വാദം ഉയർത്തിയത്.
ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതിന് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെ കോടതി 14 ദിവസത്തേയ്ക്ക് റിമാര്‍ഡ് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നലെയാണ് ഇന്നലെ ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി പിസി ജോര്‍ജ്
Results 1-10 of 277