Activate your premium subscription today
തിരുവനന്തപുരം ∙ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള തയാറെടുപ്പുകളിലേക്ക് രാഷ്ട്രീയ കക്ഷികൾ കടക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് മാറുമോ, മാറിയാലാര് എന്ന ചർച്ചയിലാണ് കോൺഗ്രസ്. പുതിയ സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള നടപടികളിലാണ് ബിജെപി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണോ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുകയെന്ന ചർച്ച സിപിഎമ്മിലുമുണ്ട്.
പത്തനംതിട്ട ∙ ചലനശേഷിയില്ലാത്തവരും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരുമായ കിടപ്പു രോഗികൾക്കുള്ള സാമൂഹിക നീതി വകുപ്പിന്റെ ആശ്വാസ കിരണം പദ്ധതിയിൽ വിവേചനമെന്ന് ആക്ഷേപം. 2018 മാർച്ചിനു ശേഷം അപേക്ഷ നൽകിയവർക്ക് ധനസഹായം നൽകാനായി ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് അപേക്ഷകൾ പരിഗണിക്കാത്തതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. 600 രൂപ മാത്രമാണ് ആശ്വാസ കിരണത്തിലെ അംഗങ്ങൾക്കു ലഭിക്കുന്നത്. ഡിസംബറിൽ ഈ തുക തന്നെ 2 വർഷത്തോളം കുടിശിക വന്നിരുന്നു.
കണ്ണൂർ ∙ തന്റെ പാഠ പുസ്തകത്തിലെ ഹീറോ മുഖ്യമന്ത്രി പിണറായി വിജയനാണെന്നു പി.പി. ദിവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്തൊക്കെ ആരോപണങ്ങൾ വരുമ്പോഴും, രാഷ്ട്രീയ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയിൽ കനമില്ലെങ്കിൽ നമ്മൾ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവാണ് പിണറായി എന്നും ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചു. പിണറായിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ദിവ്യയുടെ പോസ്റ്റ്.
വന്യജീവി ആക്രമണങ്ങൾ കേരളത്തിൽ വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനവാസ മേഖലകളിലേക്ക് പുലിയോ കടുവയോ ഇറങ്ങിയാൽ ആറംഗ സമിതി രൂപീകരിക്കുകയാണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന രീതിയിലാണ് വിഡിയോ
കോഴിക്കോട്∙ പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകുന്നതു മുഖ്യമന്ത്രി തന്നെ നേരിട്ടു നടത്തുന്ന അഴിമതിയാണെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയാണ് ഈ കമ്പനിയെ വിളിച്ചുകൊണ്ടുവന്നത്. കേരളത്തിലെയോ ഇന്ത്യയിലെയോ മറ്റൊരു മദ്യനിർമാണക്കമ്പനിയും ഇക്കാര്യം
തിരുവനന്തപുരം∙ വയനാട് മേപ്പാടിയിലെ ദുരിത ബാധിതരെ സഹായിക്കാൻ കഴിഞ്ഞ 17 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 712.98 കോടി രൂപ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ടൗൺഷിപ് നിർമാണം എത്രയും വേഗം തുടങ്ങാനാകുമെന്നാണു സർക്കാർ കരുതുന്നത്. പുനരധിവസിപ്പിക്കുന്നതുവരെ വാടക നൽകുന്നതു തുടരും. തുക ഉയർത്താൻ ആലോചിക്കുന്നില്ല.
പിണറായി വിജയൻ വികസന നായകനും പ്രതിപക്ഷം വികസന വിരുദ്ധരുമാണെന്ന് വരുത്താൻ സഭയിൽ ഭരണപക്ഷം നടത്തുന്ന ശ്രമം ചില്ലറയല്ല. അപ്പോൾ പിന്നെ മണ്ഡലത്തിലെ ഒരു വൻ വികസന ആശയത്തെ മുഖ്യമന്ത്രി പിന്തുണയ്ക്കുമെന്ന് ഉറപ്പിച്ചാണ് കുറുക്കോളി മൊയ്തീൻ ആ ‘ശ്രദ്ധ ക്ഷണിക്കലുമായി’ വന്നത്. തിരൂരിനെയും നിലമ്പൂരിനെയും ബന്ധിപ്പിക്കുന്ന മെട്രോ ലൈൻ ആയിരുന്നു കുറുക്കോളിയുടെ ആവശ്യം. തിരുവനന്തപുരം– കാസർകോട് കെ റെയിലുമായി താരതമ്യപ്പെടുത്തുമ്പോൾ എത്രയോ പരിമിതം! കെ റെയിൽ ഉപേക്ഷിക്കാൻ ഈ സർക്കാരിനെ കിട്ടില്ലെന്ന് ആവർത്തിക്കുന്ന പിണറായി ഈ നിർദേശത്തിനു മുന്നിൽ പ്രസാദിക്കുമെന്നു കുറുക്കോളി കരുതി. അങ്ങനെ ചെയ്തില്ലെന്നു മാത്രമല്ല, പിണറായി പ്രകോപിതനുമായി.
തിരുവനന്തപുരം∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളി കൊടി സുനിക്ക് ഒരുമാസത്തെ പരോൾ നൽകിയത് ജയിലിനുള്ളിലെ പെരുമാറ്റവും സ്വഭാവവും കൂടി കണക്കിലെടുത്തെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കെ.കെ.രമ ഉൾപ്പെടെയുള്ളവരുടെ ചോദ്യത്തിനാണു മറുപടി. തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായാണു തടവുകാർക്കു പരോൾ അനുവദിച്ചുവരുന്നത്. സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ പരാതിയിൽ കമ്മിഷന്റെ നിർദേശം മാനിച്ചും അമ്മയുടെ അപേക്ഷ പരിഗണിച്ചും കർശന ഉപാധികളോടെയാണു കഴിഞ്ഞ 28നു പരോൾ നൽകിയതെന്നു മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം∙ ‘എന്നെയൊന്നു തട്ടിച്ചോളൂ’ എന്നു പറഞ്ഞുനടക്കുന്ന മട്ടിലാണു കേരളത്തിലെ ചില ആളുകളുടെ നിലയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ തട്ടിപ്പുകളെക്കുറിച്ച് ഒട്ടേറെ ബോധവൽക്കരണം നടക്കുന്നുണ്ടെങ്കിലും എണ്ണം കൂടുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
തിരുവനന്തപുരം ∙ മദ്യ നിർമാണ കമ്പനിക്കെതിരായ വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാഥമിക അനുമതി പൂർണമായും സർക്കാരിന്റെ വിവേചനമാണ്. അനുമതി നൽകാൻ പഞ്ചായത്തിനെ പരിഗണിക്കേണ്ടതില്ല. വ്യവസായ സ്ഥാപനങ്ങൾക്ക് വെള്ളം നൽകുന്നത് വലിയ പാപമല്ല, വെള്ളം നൽകും. കൃഷിക്കാരുടെ താൽപര്യം പരിഗണിച്ച് പദ്ധതി നടപ്പാക്കും. വ്യവസായ നിക്ഷേപ പദ്ധതിക്ക് ടെൻഡർ ആവശ്യമില്ല. അഴിമതിയുടെ പാപഭാരം ഇങ്ങോട്ട് കെട്ടിവയ്ക്കേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Results 1-10 of 8248