Activate your premium subscription today
തിരുവനന്തപുരം ∙ യുഡിഎഫിന്റെ കെട്ടുറപ്പ് നിലനിർത്താനുള്ള ഉത്തരവാദിത്തം കോൺഗ്രസിനാണെന്ന കാര്യം നേതാക്കൾ മറക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുമായുള്ള കൂടിക്കാഴ്ചയിൽ മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.കോൺഗ്രസാണ് യുഡിഎഫിനെ നയിക്കുന്നത്. അതുകൊണ്ടുതന്നെ കെട്ടുറപ്പ് നിലനിർത്താനുള്ള ബാധ്യത അവർക്കുണ്ട്. ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിൽ കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി യുഡിഎഫ് ഘടകകക്ഷികൾ. ആവശ്യങ്ങൾ കേട്ട് കോൺഗ്രസ് നേതൃത്വം. കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗവും സിഎംപിയും കൂടുതൽ സീറ്റുകൾ ചോദിച്ചപ്പോൾ മുസ്ലിം ലീഗും കേരള കോൺഗ്രസും തിരഞ്ഞെടുപ്പ് ഒരുക്കം സംബന്ധിച്ച നിർദേശങ്ങളിൽ ചർച്ചയൊതുക്കി.
കൊച്ചി ∙ മുഖ്യമന്ത്രിയും മന്ത്രിമാരും വകുപ്പു സെക്രട്ടറിമാരും അടക്കമുള്ള ഭരണകേന്ദ്രങ്ങൾ ഇനി രണ്ടു ദിവസം ഭരിക്കുക കൊച്ചി ‘തലസ്ഥാന’മാക്കി. കേരള ആഗോള നിക്ഷേപക ഉച്ചകോടിക്കു (ഇൻവെസ്റ്റ്മെന്റ് കേരള ഗ്ലോബൽ സമ്മിറ്റ്) വെള്ളിയാഴ്ച കൊച്ചിയിൽ തിരി തെളിയുന്നതോടെയാണിത്. നാളെ വൈകിട്ട് കൊച്ചിയിലെത്തുന്ന മുഖ്യമന്ത്രി ഉച്ചകോടി തീരുന്ന ശനിയാഴ്ച വൈകിട്ട് വരെ ഇവിടെ തുടരും. വെള്ളിയും ശനിയുമായി സംസ്ഥാനത്തെ ഒട്ടുമിക്ക മന്ത്രിമാരും കൊച്ചിയിലെത്തുന്നുണ്ട്.
മലപ്പുറം ∙ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വ്യവസായ നയത്തെ പ്രശംസിച്ച ശശി തരൂർ എംപിക്കു മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ. എന്തെങ്കിലും നേട്ടം കേരളത്തിന് ഇന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ കഴിഞ്ഞ കാലങ്ങളിലെ യുഡിഎഫ് സർക്കാരിന്റെ അശ്രാന്ത പരിശ്രമത്താലാണെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലിം ലീഗിനെ മുന്നിൽനിന്നു നയിക്കുന്നത് പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ ആയിരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫ് അധികാരത്തിൽ വന്നാൽ ‘കേരള സ്റ്റേറ്റ് 2’ (മന്ത്രിസഭയിലെ രണ്ടാമൻ) കുഞ്ഞാലിക്കുട്ടി തന്നെ ആയിരിക്കുമെന്നും തങ്ങൾ പറഞ്ഞു.
മലപ്പുറം ∙ മതസൗഹാര്‍ദത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശവുമായി കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി. സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
മലപ്പുറം∙ കോൺഗ്രസിലെ നേതൃതർക്കങ്ങളിൽനിന്ന് അകലം പാലിക്കുമ്പോഴും യുഡിഎഫിൽനിന്ന് അകന്നു പോയ വിഭാഗങ്ങളെ തിരികെ കൊണ്ടുവരാനുള്ള എല്ലാ നീക്കങ്ങളെയും പിന്തുണയ്ക്കാൻ മുസ്ലിം ലീഗിൽ ധാരണ. കേരള കോൺഗ്രസിനെ (എം) തിരികെ കൊണ്ടുവരാൻ യുഡിഎഫ് തീരുമാനിച്ചാൽ അതിനു നേതൃപരമായ പങ്ക് പാർട്ടി വഹിക്കും. തിരുവമ്പാടി സീറ്റ് ജോസ് കെ.മാണിക്കു നൽകുന്നതുമായി ബന്ധപ്പെട്ട ആലോചന ഇതുവരെയുണ്ടായിട്ടില്ല.
തിരുവനന്തപുരം ∙ മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി ആർജെഡിയെ തിരിച്ചെത്തിക്കാൻ യുഡിഎഫിൽ നീക്കം. ആർജെഡി മടങ്ങിയെത്തിയാൽ അതു കേരള കോൺഗ്രസിനും (എം) പ്രേരണയാകുമെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു. തദ്ദേശതിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫ് വിപുലീകരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കാനാണു ശ്രമം.
മലപ്പുറം ∙ പാണക്കാട് തങ്ങൾ കുടുംബത്തെയും മുസ്ലിം ലീഗിനെയും പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മുസ്ലിം ലീഗുമായി ഒരു കാലത്തും അകൽച്ച ഉണ്ടായിട്ടില്ല. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലം മുതൽ നല്ല ബന്ധമാണുള്ളത്. എല്ലാ മതസമൂഹങ്ങളെയും ചേർത്തു നിർത്തുന്ന സമീപനമാണ് കോൺഗ്രസും യുഡിഎഫും എന്നും സ്വീകരിക്കാറുള്ളത്. ഇന്നിന്റെ ആവശ്യം ഇതാണ്. അത് നിറവേറ്റുക മാത്രമാണ് ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് ജാമിഅ നൂരിയ്യയിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്∙ ബിജെപി ഉത്തരേന്ത്യയിൽ ചെയ്യുന്നതാണ് സിപിഎം കേരളത്തിൽ ചെയ്യുന്നതെന്നും ഭൂരിപക്ഷ വർഗീയത പരത്തുന്നത് സിപിഎമ്മിന്റെ അടിത്തറ ഇളക്കുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. സിപിഎം വർഗീയതയെ താലോലിക്കുന്നത് ശരിയല്ല. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരെ
Results 1-10 of 295