Activate your premium subscription today
കോട്ടയം ∙ എംഎൽഎ സ്ഥാനം രാജിവയ്ക്കും മുൻപ് യുഡിഎഫിലെ കക്ഷി നേതാക്കളുമായി ഫോണിൽ സംസാരിച്ച് പി.വി. അൻവർ. ഇന്ന് രാവിലെയാണ് മുസ്ലിം ലീഗിന്റെ നേതാക്കളുമായി അൻവർ ആശയവിനിമയം നടത്തിയത്. സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിനെയും അൻവർ ഫോണിൽ വിളിച്ചു.
തിരുവനന്തപുരം ∙ പി.വി.അൻവർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ താൻ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ല. പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അൻവർ ഇന്ന് പത്രസമ്മേളനത്തിൽ അവതരിപ്പിച്ചത്.
പി.വി. അന്‍വറിന്റെ അടുത്ത നീക്കം എന്തായിരിക്കും? രാഷ്ട്രീയം ചർച്ച ചെയ്യാൻ ഇഷ്ടപ്പെടുന്ന മലയാളികൾ ബാർബർ ഷോപ്പിലാണെങ്കിലും ബാർ ഹോട്ടലിലാണെങ്കിലും അടുത്തകാലത്ത് ചർച്ച ചെയ്യുന്നത് ഇങ്ങനെയൊരു ചോദ്യമാണ്. ചർച്ചകളിൽ പല നിർദേശം ഉയരും. പക്ഷേ, പിറ്റേന്ന് അന്‍വർ അടുത്ത കരു നീക്കും. അതുവരെയുള്ള ചർച്ചകളിൽ ആരും കാണാത്തതാകും ആ നീക്കം. ചേരാൻ സാധ്യതയുള്ള ഒരു ഡസൻ പാർട്ടികളുടെ പേരുമായി ബന്ധപ്പെട്ട് കേരളത്തിൽ ചർച്ച നടക്കുമ്പോൾ അൻവർ ഡൽഹിയിൽ തൃണമൂലുമായി ചർച്ച നടത്തുകയായിരുന്നു. തൃണമൂലിൽ ചേർന്നാലുള്ള ഗുണവും ദോഷവും കേരളത്തിലുള്ളവർ ചർച്ച ചെയ്യുമ്പോൾ അതാ വരുന്നു, സമാജ്വാദി പാർട്ടിയുമായി അൻവർ നടത്തിയ ചർച്ചകളുടെ വിവരങ്ങൾ! കേരളത്തിലെ വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് തൃണമൂൽ കോൺഗ്രസിൽ ചേരുന്നതെന്നാണ് കഴിഞ്ഞ ദിവസം അൻവർ വെളിപ്പെടുത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ജനങ്ങളുടെ മനസ്സ് കീഴടക്കിയ നേതാവല്ല. ബംഗാളിൽ രൂക്ഷമായ വന്യജീവി ആക്രമണം ഇല്ലെന്നുതന്നെ പറയാം. പ്രധാനമായും കാട്ടാനയുടെ ആക്രമണത്തിൽ അടുത്തിടെ പല സംഭവങ്ങളിലായി 11 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നു മാത്രം. ശല്യം കൂടിയപ്പോൾ കാട്ടാനകൾക്ക് റേഡിയോ കോളർ ഇടാൻ മമത ബാനര്‍ജി നിർദേശം നൽകി. വന്യജീവി പ്രശ്നത്തേക്കാൾ സിപിഎം വെല്ലുവിളി നേരിടാൻ മമതയുടെ സഹായം തേടിയാണ് അൻവർ പോകുന്നതെന്ന് രാഷ്ട്രീയം പറയുന്നവർ ചിന്തിച്ചാൽ തെറ്റു പറയാൻ പറ്റുമോ.
ബത്തേരി∙ പി.വി.അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പി.വി.അൻവർ തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചപ്പോൾ, നിയമസഭയിൽ മുഖ്യമന്ത്രിയോടാണ് മറുപടി പറഞ്ഞത്. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കാൻ സാധിക്കില്ല. പ്രതിപക്ഷത്തെ ഏതെങ്കിലും ഒരു എംഎൽഎ ഇത്തരത്തിലൊരു ആരോപണവുമായി വന്നാൽ താൻ അത് കീറി കൊട്ടയിൽ എറിഞ്ഞേനെ.
തിരുവനന്തപുരം ∙ പി.വി.അൻവറിന്റെ രാജിയിലൂടെ നിലമ്പൂരിലെ ജനങ്ങൾക്ക് ഏതാണ്ട് ഒന്നര വർഷം നിയമസഭയിൽ പ്രതിനിധി ഇല്ലാതാകുന്ന സാഹചര്യം ഉണ്ടായെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. ജനക്ഷേമ പദ്ധതികൾക്ക് ഉപയോഗിക്കേണ്ട പണം ഉപതിരഞ്ഞെടുപ്പ് പോലെ പാഴ്ച്ചെലവിന് ഉപയോഗിക്കേണ്ടിവരും. ആഭ്യന്തര വകുപ്പിലെ അധോലോക സംഘത്തിനെതിരെയാണ്
ബത്തേരി ∙ പി.വി.അൻവറുമായി പാർട്ടിക്കു യാതൊരു ബന്ധവുമില്ലെന്നു നേരത്തേതന്നെ വ്യക്തമാക്കിയതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബത്തേരിയിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘അൻവറുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചതാണ്. അദ്ദേഹം ഡിഎംകെയിൽ പോകുമോ തൃണമൂൽ കോൺഗ്രസിൽ പോകുമോ തുടങ്ങി കുറേ ചോദ്യങ്ങളുണ്ട്.
തിരുവനന്തപുരം∙ അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ രാജി പ്രഖ്യാപിച്ച പി.വി.അൻവർ മലയോര മേഖലയിലെ ജനങ്ങൾക്കായി തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായിനിന്നു പ്രവർത്തിക്കുമെന്നു പ്രഖ്യാപിച്ചു. കേരളം നേരിടുന്ന പ്രധാന പ്രശ്നമാണ് വന്യജീവി ആക്രമണം. ഇക്കാര്യത്തിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കാമെന്നു തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഉറപ്പുനൽകി. മമതയാണു രാജി വയ്ക്കാൻ നിർദേശിച്ചത്. ശനിയാഴ്ച സ്പീക്കർ എ.എൻ.ഷംസീറിനു രാജിക്കത്ത് ഇമെയിൽ അയച്ചിരുന്നു.
തിരുവനന്തപുരം ∙ നിലമ്പൂർ എംഎൽഎ പി.വി.അൻവർ നിയമസഭാംഗത്വം രാജിവച്ചു. രാവിലെ സ്പീക്കർ എ.എൻ.ഷംസീറിനെ കണ്ടാണു രാജിക്കത്തു കൈമാറിയത്. തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായതിനു പിന്നാലെയാണ്, അയോഗ്യത ഒഴിവാക്കാനായി അൻവർ രാജിവച്ചത്. ശനിയാഴ്ചതന്നെ രാജിക്കത്ത് ഇമെയിൽ അയച്ചിരുന്നെന്നും നേരിട്ടു നൽകേണ്ടതിനാലാണു ഇന്നു സ്പീക്കറെ കണ്ട് കത്തു കൈമാറിയതെന്നും അൻവർ വ്യക്തമാക്കി.
കോട്ടയം∙ പി.വി.അൻവറിനു തൃണമൂൽ കോൺഗ്രസ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി വിവരം. ഇക്കാര്യം തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ഓഫിസ് കേരളത്തിലെ നേതാക്കളെ അറിയിച്ചു. അൻവർ മുന്നോട്ടുവച്ച ഉപാധിയാണോ രാജ്യസഭാ സീറ്റ് എന്ന ചോദ്യത്തോടു പ്രതികരിക്കാൻ നേതാക്കൾ തയാറായില്ല.
മലപ്പുറം ∙ തൃണമൂൽ കോൺഗ്രസിൽ ചേർന്ന പി.വി.അൻവർ, നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്നു സൂചന. ഇക്കാര്യമുൾപ്പെടെ പറയാനായി തിങ്കളാഴ്ച രാവിലെ 9.30ന് തിരുവനന്തപുരത്ത് അൻവർ വാര്‍ത്താസമ്മേളനം വിളിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണു പുതിയ നീക്കം.
Results 1-10 of 441