Activate your premium subscription today
15 മേയ് 1994– തെളിഞ്ഞ കാലാവസ്ഥയിൽ ന്യൂയോർക്കിൽ പൂമരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന കാലം. പ്രധാനമന്ത്രി നരസിംഹറാവുവിനെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം എയർ ഇന്ത്യ-1 ജെഎഫ്കെ വിമാനത്താവളത്തിൽ ഇറങ്ങി. ഹോട്ടലിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രിക്കൊപ്പം താനായിരിക്കും കാറിൽ യാത്ര ചെയ്യുകയെന്ന് ഇന്ത്യയുടെ അംബാസഡർ സിദ്ധാർഥ ശങ്കർ റായ്, നേരത്തേതന്നെ പറഞ്ഞിരുന്നു.
ന്യൂഡൽഹി ∙ ഭീകരവാദത്തിനെതിരെ വിദേശത്തേക്കു പ്രതിനിധി സംഘത്തെ കേന്ദ്രസർക്കാർ മുൻപും അയച്ചിട്ടുണ്ട്. 1994, 2008 വർഷങ്ങളിലും ദൗത്യസംഘങ്ങളെ ഇന്ത്യ നിയോഗിച്ചിട്ടുണ്ട്. 1994 ൽ പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹറാവു അന്നത്തെ പ്രതിപക്ഷ നേതാവ് എ.ബി. വാജ്പേയി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, സൽമാൻ ഖുർഷിദ് എന്നിവരുടെ ദൗത്യസംഘത്തെ ജനീവയിൽ യുഎൻ ഹ്യുമൻ റൈറ്റ്സ് കമ്മിഷനിലേക്ക് അയച്ചിരുന്നു. ജമ്മു കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ കാട്ടി ഇന്ത്യയെ കുറ്റപ്പെടുത്താൻ പാക്കിസ്ഥാൻ കൊണ്ടുവന്ന പ്രമേയം പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ദൗത്യം വിജയിക്കുകയും ചെയ്തു.
ഊഹാപോഹങ്ങൾക്കു നിന്നുകൊടുക്കാതെ, കാര്യങ്ങൾ വിശകലനം ചെയ്ത് വിലയിരുത്തുന്നതായിരുന്നു ഡോ.കെ.കസ്തൂരിരംഗന്റെ സ്വഭാവം. അതുകൊണ്ടാണ് ആദ്യം പരാജയപ്പെട്ട പിഎസ്എൽവി റോക്കറ്റിനെ പിന്നീട് തുടർച്ചയായ വിജയങ്ങളിലേക്കു നയിക്കാൻ അദ്ദേഹത്തിനായത്. 2 വർഷത്തിലൊരിക്കൽ ഒരു റോക്കറ്റ് വിക്ഷേപണം എന്നത് മാറി, ഒരു വർഷം 2 വിക്ഷേപണം എന്ന നിലയിലേക്കു നമ്മുടെ ശേഷി വർധിപ്പിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്.
ന്യൂഡൽഹി ∙ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു സ്മാരകം നിർമിക്കാൻ കേന്ദ്ര സർക്കാർ സ്ഥലം അനുവദിച്ചില്ലെന്ന കോൺഗ്രസിന്റെ ആരോപണം വിവാദമായിരിക്കെ, മുൻ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിനെ മുൻനിർത്തി പ്രതിരോധിക്കാൻ ബിജെപി രംഗത്ത്. പി.വി.നരസിംഹറാവുവിന്റെ സംസ്കാരം ഡൽഹിയിൽ നടത്താൻ ബന്ധുക്കളെ കോൺഗ്രസ് അനുവദിച്ചില്ലെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്യ പറഞ്ഞു. ഡോ.ബി.ആർ.അംബേദ്കറെയും സർദാർ വല്ലഭായ് പട്ടേലിനെയും കോൺഗ്രസ് അപമാനിച്ചുവെന്ന ആരോപണവും ഭാട്യ ആവർത്തിച്ചു.
ന്യൂഡൽഹി ∙ വിദേശ–സുരക്ഷാനയങ്ങളിൽ മുൻഗാമികളെ തള്ളിപ്പറയാതെ, അവരുടെ നയങ്ങളുടെ ചുവടുപിടിച്ചു മുന്നോട്ടുപോവുകയായിരുന്നു മൻമോഹൻ സിങ്. ‘കിഴക്കോട്ട് നോക്കുക’ എന്ന നരസിംഹറാവുവിന്റെ വിദേശനയം ദേവെഗൗഡ–ഗുജ്റാൾ–വാജ്പേയി കാലത്തു ശ്രദ്ധിക്കപ്പെടാതെ കിടന്നതു പൊടിതുടച്ചെടുത്തു തന്റെ നയമായി പിന്തുടർന്നതു കൂടാതെ, വാജ്പേയിയുടെ ആണവനയത്തിനു പുതിയ മാനം കൊണ്ടുവരികയും ചെയ്തു.
ഡോ. മൻമോഹൻ സിങ്ങിന് പല ജീവിതങ്ങൾ ഉണ്ടായിരുന്നതായി ചിലപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെയും വിദ്യാഭ്യാസത്തെയും പറ്റി വളരെ കുറച്ചുവിരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ബന്ധുക്കളുടെ കരുണയിലും സ്കോളർഷിപ്പുകളെ ആശ്രയിച്ചുള്ളതുമായിരുന്നു കഠിനമായ ആദ്യകാലം.
ന്യൂഡൽഹി ∙ 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി, രൂപയുടെ മൂല്യം കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്ന് ഏതാനും ദിവസം കഴിഞ്ഞതേയുള്ളൂ. വിദേശത്ത് സമ്പാദ്യമുള്ളവർക്ക് ഉയർന്ന വിനിമയമൂല്യം വഴി നേട്ടമുണ്ടാക്കാവുന്ന അവസരം. ധനമന്ത്രി മൻമോഹൻ സിങ്ങിന്റെ കാർ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ഓഫിസിനു മുൻപിൽ വന്നു നിന്നു. തിരക്കിട്ട് അകത്തേക്കു പോയ മൻമോഹൻ സിങ് തിരികെ വരുമ്പോൾ, റാവുവിന്റെ പ്രൈവറ്റ് സെക്രട്ടറി രാമു ദാമോദരന്റെ ഓഫിസിലേക്കു ചെന്ന് ഒരു കവർ ഏൽപിച്ചു. എന്നിട്ടു പറഞ്ഞു, ‘ഒരു ചെക്കാണ്. ഈ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കാൻ വേണ്ടതു ചെയ്യണം’
1991–ൽ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയം. പ്രധാനമന്ത്രിയായി പി.വി.നരസിംഹറാവുവിനെ കോൺഗ്രസ് ലോക്സഭാ കക്ഷിയോഗം തിരഞ്ഞെടുത്ത ദിവസം അദ്ദേഹം പി.സി.അലക്സാണ്ടറെ ഒരു സുപ്രധാന ദൗത്യമേൽപ്പിച്ചു. അലക്സാണ്ടർ അർധരാത്രിയോടെ ഡോ. മൻമോഹൻ സിങ്ങിന്റെ വാതിലിൽ മുട്ടിവിളിച്ചു. നല്ല ഉറക്കത്തിലായിരുന്ന അദ്ദേഹം എഴുന്നേറ്റ് വാതിൽ തുറന്നപ്പോൾ അലക്സാണ്ടർ കാര്യം വക്തമാക്കി - ‘കേന്ദ്രധനമന്ത്രി പദം എറ്റെടുക്കാൻ നരസിംഹറാവു ആവശ്യപ്പെട്ടു’. പി.സി. അലക്സാണ്ടറിന്റെ സന്ദേശം വിശ്വസിക്കാൻ സാധിക്കാതിരുന്ന മൻമോഹൻ സിങ് അദ്ദേഹത്തെ ഗൗരവമായി എടുത്തില്ല.
ഇന്ത്യയിൽ പുതുയുഗത്തിനു തുടക്കമിട്ട പരിഷ്കാരങ്ങളുടെയും ഉദാരവൽക്കരണത്തിന്റെയും ശിൽപിയാണു ഡോ.മൻമോഹൻ സിങ്. 1991ൽ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിന്റെ കീഴിൽ ധനമന്ത്രിയായിരുന്ന മൻമോഹനാണു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വാതിൽ ലോകത്തിനു തുറന്നുകൊടുത്തത്. ലൈസൻസ് രാജ് അവസാനിപ്പിക്കുകയും നികുതിയിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും വ്യാപാരത്തിലും ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തു; ഇന്നു രാജ്യം നേടുന്ന വളർച്ചയുടെ വലിയ പങ്ക് മൻമോഹനുള്ളതാണ്.
തുടർച്ചയായി രണ്ടു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ ഡോ. മൻമോഹൻ സിങ്, ആ പദവിയിലേക്ക് എത്തുംമുൻപ് പ്രവർത്തിച്ചത് ഏഴു പ്രധാനമന്ത്രിമാർക്കൊപ്പം. 1971ൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവായി മൻമോഹൻ സിങ് ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിക്കുമ്പോൾ ഇന്ദിരാ ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. തുടർന്ന് മൊറാർജി ദേശായി, ചരൺസിങ്, രാജീവ് ഗാന്ധി, വി.പി. സിങ്, ചന്ദ്രശേഖർ, പി.വി. നരസിംഹറാവു എന്നിവർക്കൊപ്പവും പ്രവർത്തിച്ചു. അവർ എടുത്ത സാമ്പത്തിക തീരുമാനങ്ങളുടെ പിന്നിലെ പ്രധാന പ്രേരക ശക്തിയായിരുന്നു മൻമോഹൻ.
Results 1-10 of 26