Activate your premium subscription today
തിരുവനന്തപുരം∙ നുണകളാൽ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യരംഗം തകർന്നു വീഴുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം നിലംപതിച്ച് ഒരാൾ മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഉപയോഗമില്ലാത്ത കെട്ടിടമാണു തകർന്നതെന്നു പറഞ്ഞ് തടിതപ്പാനായിരുന്നു അപകടമുണ്ടായപ്പോൾ സർക്കാരിന്റെ ശ്രമം.
തിരുവനന്തപുരം∙ ബ്രഹ്മോസ് സെന്റർഡി ആർഡിഒ ഏറ്റെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഇക്കാര്യത്തിലുള്ള ഉറപ്പ് കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചതായും സെന്റർ പൂട്ടുമെന്ന പ്രചാരണം തെറ്റാണെന്നും രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ മാധ്യമ പ്രവർത്തകരെ അറിയിച്ചു. തിരുവനന്തപുരത്തുള്ള
തൃശൂര്‍∙ വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്ക്കൂ എന്നും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനുള്ള എല്‍ഡിഎഫ്- യുഡിഎഫ് ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാ തിരഞ്ഞെടുപ്പു വരെയുള്ള അടുത്ത എട്ടുമാസവും ഇരു മുന്നണികളും വികസന രാഷ്ട്രീയം പറയില്ലെന്നും ഒരു സമുദായത്തിന്റെ വോട്ട് നേടിയെടുക്കാനാണ് അവരുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഭാരതമാതാവിന് എതിരെ പറയുക, ആര്‍എസ്എസിനെതിരെ പറയുക എന്നതാണ് അവരുടെ പുതിയ തന്ത്രം. ആ കുഴിയില്‍ വീഴാന്‍ ബിജെപി തയ്യാറല്ല. ബിജെപിയുടേയും എന്‍ഡിഎയുടേയും വികസിത കേരളം എന്ന കാഴ്ചപ്പാടുമാത്രമേ ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കൂ, തൃശൂരില്‍ ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
തിരുവനന്തപുരം∙ നിലമ്പൂരിലേത് കേരള ജനതയ്ക്കു മേൽ അടിച്ചേൽപിച്ച അനാവശ്യ ഉപതിരഞ്ഞെടുപ്പ് ആണെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിനെ പിന്തുണച്ച നിലമ്പൂരിലെ എല്ലാ വോട്ടർമാർക്കും നന്ദി അറിയിച്ച അദ്ദേഹം, നല്ല പ്രകടനം കാഴ്ച വയ്ക്കാൻ പ്രയത്നിച്ച നിലമ്പൂരിലെ
കോട്ടയം ∙ നിലമ്പൂരിൽ കരുത്തുകൂട്ടാനിറങ്ങി വലിയ പരാജയം ഏറ്റുവാങ്ങിയതിന്റെ ഞെട്ടലിലാണ് സംസ്ഥാന ബിജെപി നേതൃത്വം. മണ്ഡലത്തിൽ മത്സരിക്കണോ വേണ്ടയോ എന്ന് ശങ്കിച്ച ശേഷം കച്ചക്കെട്ടിയിറങ്ങിയ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ടീമിനു കണക്കുക്കൂട്ടലുകൾ പിഴച്ചു. അദ്ദേഹം അധ്യക്ഷനായ ശേഷമുള്ള ആദ്യ
മലപ്പുറം∙ രാജീവ് ചന്ദ്രശേഖറിന്റെ പോക്കറ്റിൽ എപ്പോഴും ഒരു പെൻസിലും പേനയുമുണ്ടാകും. പതിഞ്ഞു വരയ്ക്കാനും തെളിച്ചു വരയ്ക്കാനും. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ നിലപാടുകളും. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിനു ചുക്കാൻ പിടിക്കുന്ന രാജീവ് ചന്ദ്രശേഖർ തന്റെ നിലപാട് വ്യക്തമാക്കുന്നു.
നിലമ്പൂർ ∙ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധിയോട് മൂന്നു ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൽഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായി വികസിത നിലമ്പൂർ രൂപരേഖ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഇന്ന് സൂപ്പർ സൺഡേ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി, മുഖ്യമന്ത്രി പിണറായി വിജയൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാൻ തുടങ്ങിയവർ ഇന്ന് മണ്ഡലത്തിൽ പ്രചാരണം നടത്തും. ആര്യാടൻ ഷൗക്കത്തിനു വേണ്ടി 2 പ്രചാരണ യോഗങ്ങളിലാണു പ്രിയങ്ക പങ്കെടുക്കുക. പിണറായി വിജയൻ എം.സ്വരാജിന്റെ മൂന്നു പ്രചാരണ റാലികളിൽ ഇന്നു പ്രസംഗിക്കും. തൃണമൂൽ കോൺഗ്രസ് എംപി യൂസഫ് പഠാൻ സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവറിന്റെ പ്രചാരണ പരിപാടിയിലാണു പങ്കെടുക്കുക.
നിലമ്പൂർ ∙ ഉപതിരഞ്ഞെടുപ്പിൽ ഇടതു-വലതു മുന്നണികൾ മുന്നോട്ടു വെക്കുന്ന ജമാഅത്തെ ഇസ്ലാമി, മദനി രാഷ്ട്രീയം കേരളത്തിന് അപകടകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇരുമുന്നണികളും നടത്തുന്ന ഈ പ്രീണന രാഷ്ട്രീയം നിലമ്പൂരിലെ മലയോര ജനതയ്ക്ക് മുന്നിൽ തുറന്നുകാട്ടും. ഇന്ത്യൻ ഭരണഘടനയ്ക്ക് 180 ഡിഗ്രി എതിര് നിൽക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയെന്നും നിലമ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
തിരുവനന്തപുരം ∙ മലപ്പുറം കൂരിയാട്ട് ദേശീയപാത തകര്‍ന്ന ഭാഗത്ത് കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് 80 കോടി രൂപ മുടക്കി ഫ്ളൈ ഓവര്‍ (പില്ലര്‍ വയഡക്റ്റ്) നിർമിച്ച് മാലിന്യവും അവിശിഷ്ടങ്ങളും നീക്കം ചെയ്യേണ്ടതാണെന്ന് കേന്ദ്ര ഉപരിതലഗതാഗത, ഹൈവേ മന്ത്രാലയം. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷം സ്വീകരിച്ച നടപടികള്‍ കേന്ദ്ര ഗതാഗത മന്ത്രാലയം വിശദീകരിച്ചു.
Results 1-10 of 271