Activate your premium subscription today
ന്യൂഡൽഹി ∙ സംഘടനാപരിഷ്കാരം ലക്ഷ്യമിടുന്ന കോൺഗ്രസ്, ഒന്നരപതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) അധ്യക്ഷരുടെ ദേശീയ സമ്മേളനം വിളിക്കുന്നു. ഡിസിസികളുടെ ശാക്തീകരണത്തിനുള്ള നടപടികളിലേക്കു കടന്നിട്ടില്ലെങ്കിലും ആദ്യപടിയെന്ന നിലയിൽ 788 ഡിസിസി അധ്യക്ഷരുടെ സമ്പൂർണ യോഗം വിളിക്കാനാണു തീരുമാനം.
തുടർച്ചയായി രണ്ടു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ ഡോ. മൻമോഹൻ സിങ്, ആ പദവിയിലേക്ക് എത്തുംമുൻപ് പ്രവർത്തിച്ചത് ഏഴു പ്രധാനമന്ത്രിമാർക്കൊപ്പം. 1971ൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവായി മൻമോഹൻ സിങ് ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിക്കുമ്പോൾ ഇന്ദിരാ ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. തുടർന്ന് മൊറാർജി ദേശായി, ചരൺസിങ്, രാജീവ് ഗാന്ധി, വി.പി. സിങ്, ചന്ദ്രശേഖർ, പി.വി. നരസിംഹറാവു എന്നിവർക്കൊപ്പവും പ്രവർത്തിച്ചു. അവർ എടുത്ത സാമ്പത്തിക തീരുമാനങ്ങളുടെ പിന്നിലെ പ്രധാന പ്രേരക ശക്തിയായിരുന്നു മൻമോഹൻ.
ന്യൂഡൽഹി ∙ ഇന്ത്യയെക്കുറിച്ചു രാജീവ് ഗാന്ധി കണ്ട സ്വപ്നങ്ങൾ തന്റേതു കൂടിയാണെന്നും അവ ലക്ഷ്യത്തിലെത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സൗഹാർദത്തിന്റെയും സൗമനസ്യത്തിന്റെയും പ്രതീകമാണു തന്റെ പിതാവെന്ന് രാജീവ് ഗാന്ധിയുടെ 80–ാം ജന്മവാർഷിക ദിനത്തിൽ രാഹുൽ അനുസ്മരിച്ചു. സ്നേഹവായ്പുകളുടേതാണ് രാജീവ് സ്മരണയെന്നും ശാസ്ത്രസാങ്കേതിക രംഗത്തെ രാജ്യത്തിനു വിപ്ലവകരമായ മുന്നേറ്റത്തിന് അദ്ദേഹം നേതൃത്വം നൽകിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ന്യൂഡൽഹി ∙ അധികാരത്തുടർച്ച തേടിയിറങ്ങിയ കോൺഗ്രസിന്റെ 1989–ലെ പരാജയം പരോക്ഷമായെങ്കിലും ആഹ്ലാദം നൽകിയതു രാജീവ് ഗാന്ധിയുടെ കുടുംബത്തിനായിരുന്നു; അവർക്കു വീടിന്റെ നാഥനെ തിരികെ കിട്ടി. പരാജയത്തിൽ നിന്നു കോൺഗ്രസിനെ തിരികെ അധികാരത്തിലേക്കു കൊണ്ടുവരാനുള്ള രാജീവിന്റെ പരിശ്രമത്തിനിടയിൽ അദ്ദേഹം കൊല്ലപ്പെട്ടെങ്കിലും ആ കാലയളവിനുള്ളിൽ സോണിയ ഗാന്ധിയും മക്കളും ആസ്വദിച്ചത് ജീവിതത്തിലെ ഒരിക്കലും മറക്കാത്ത 3 പിറന്നാളുകൾ.
അബുദാബി ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇൻകാസ് അബുദാബി അനുസ്മരണം സംഘടിപ്പിച്ചു. കെപിസിസി അംഗം എ. കെ. എ. നസീർ അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് അബുദാബി സീനിയർ വൈസ്പ്രസിഡന്റ്, എ. എം. അൻസാർ അധ്യക്ഷത വഹിച്ചു. നിബു സാം ഫിലിപ്, എൻ. പി. മുഹമ്മദാലി തുടങ്ങിയവർ
കുവൈത്ത് സിറ്റി∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33 -ാം രക്തസാക്ഷിത്വ ദിനമായ ഇന്നലെ ഒ.ഐ.സി.സി നാഷനൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒ.ഐ.സി.സി ഓഫിസിൽ വെച്ച് അനുസ്മരണ സമ്മേളനം നടത്തി. ഒ.ഐ.സി.സി ദേശീയ കമ്മറ്റി ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള
വൈക്കം ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി.ഉണ്ണി, കെപിസിസി അംഗം മോഹൻ ഡി.ബാബു ഉദ്ഘാടനം ചെയ്തു. പി.എൻ.ബാബു, എ.സനീഷ് കുമാർ, ജയ് ജോൺ പേരയിൽ,
മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 33–ാം വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു ഒ.ഐ.സി.സി (യുഎസ്എ) ദേശീയ കമ്മിറ്റി.
ന്യൂഡൽഹി ∙ കോൺഗ്രസ് പാർട്ടിയുടെ ഘടനയിൽ മാനേജർ എന്നൊരു പദവിയില്ല. എന്നാൽ, ഗാന്ധി–നെഹ്റു കുടുംബം എക്കാലവും വൈകാരിക ബന്ധം പുലർത്തുന്ന അമേഠിയിലും റായ്ബറേലിയിലും പാർട്ടിക്കും കുടുംബത്തിനും ഒരു മാനേജരുണ്ട്. രണ്ടിടത്തും ഗാന്ധി– നെഹ്റു കുടുംബം കഴിഞ്ഞാൽ പാർട്ടിയുടെ എല്ലാം മാനേജറാണ്. നാട്ടുകാരുടെ ആവശ്യങ്ങൾ ദൈനംദിനാടിസ്ഥാനത്തിൽ നോക്കി നടത്തുകയാണു ചുമതല; ഒപ്പം, നേതാവിനും നാട്ടുകാർക്കുമിടയിലെ പാലമായി പ്രവർത്തിക്കും.
ചെന്നൈ ∙ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ജയിൽവാസത്തിനും നിയമപോരാട്ടത്തിനുമൊടുവിൽ, രാജീവ് ഗാന്ധി വധക്കേസിലെ 3 പ്രതികളെ സ്വദേശമായ ശ്രീലങ്കയിലേക്കു തിരിച്ചയച്ചു. മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരാണു മടങ്ങിയത്. ലങ്കയിലേക്കു മടങ്ങാൻ ഏറെ ആഗ്രഹിച്ച മറ്റൊരു പ്രതിയായ ശാന്തൻ കഴിഞ്ഞ ഫെബ്രുവരിയിൽ കരൾ രോഗത്തെ
Results 1-10 of 90