Activate your premium subscription today
തിരുവനന്തപുരം ∙ സര്‍വകലാശാലാ നിയമഭേദഗതി വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി ആര്.ബിന്ദുവിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടം സഭയില്‍ നടത്തിയത് ‘വെര്‍ബല്‍ ഡയറിയ’ ആണെന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. പുതിയ അംഗത്തെ അപമാനിക്കുന്ന വാക്കുകള്‍ സഭാരേഖകളില്‍നിന്ന് മാറ്റണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. തുടര്‍ന്നു പ്രതിപക്ഷംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ വഴിയൊരുക്കുന്ന ബിൽ നിയമസഭ ഇന്നു പാസാക്കും. ഇന്നലെ പാസാക്കാനാണു നിശ്ചയിച്ചിരുന്നതെങ്കിലും ചർച്ച നീണ്ടുപോയതിനാൽ, സഭയുടെ പൊതുവായ അഭിപ്രായം കണക്കിലെടുത്ത് ഇന്നത്തേക്കു മാറ്റി. ബില്ലിലുള്ള ചർച്ച പൂർത്തിയായി. ഏതാനും ഭേദഗതികളാണ് ഇനി പരിഗണിക്കാനുള്ളത്.
കാസർകോട് ∙ കേന്ദ്രമന്ത്രിക്കു മുന്നിൽ ‘മണിമുറ്റത്താവണിപ്പന്തൽ’ പാട്ടുപാടിയാൽ പോരാ, ആവശ്യങ്ങൾ പറയാനുള്ള നട്ടെല്ല് ആശാ സമരക്കാർ കാണിക്കണമെന്ന് മന്ത്രി ആർ.ബിന്ദു. കേന്ദ്രപദ്ധതിക്കു കീഴിലുള്ള ആശാ പ്രവർത്തകരുടെ സമരപ്പന്തലിലെത്തിയ കേന്ദ്രമന്ത്രിയോട് എന്തുകൊണ്ടാണ് ആവശ്യങ്ങൾ പറയാതിരുന്നതെന്നു മന്ത്രി ചോദിച്ചു. കേന്ദ്രസർക്കാരിനോടു പറയാൻ സമരക്കാർക്ക് ഒന്നുമില്ല.
തിരുവനന്തപുരം ∙ ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന ആശാ വർക്കേഴ്സിന് എതിരെ അധിക്ഷേപ പരാമർശം നടത്തിയ മന്ത്രി ആർ.ബിന്ദുവിനെതിരെ വ്യാപക വിമർശനം. ബിന്ദുവിന്റെ ഭർത്താവും സിപിഎം പിബി അംഗവുമായ എ.വിജയരാഘവൻ കഴിഞ്ഞ ദിവസം സമരത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണു ബിന്ദുവിന്റെ അധിക്ഷേപം.
ചേർപ്പ് ∙ ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥനു വേണ്ടി മന്ത്രിക്കു നേരിട്ട് നൽകിയ സ്ഥലംമാറ്റ അപേക്ഷ റോഡരികിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ച സംഭവം ഗൗരവമായി കാണുന്നുവെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചു. രണ്ടു വർഷമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കോതമംഗലം മേഖല കാര്യാലയത്തിൽ ജോയിന്റ് റജിസ്ട്രാറായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യയാണ് അപേക്ഷ നൽകിയത്. ഈ അപേക്ഷ പിന്നീട് തിരുവുള്ളക്കാവ് - പാറക്കോവിൽ റോഡരികിൽ തള്ളിയ ഭക്ഷണമാലിന്യത്തിനുള്ളിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഇക്കാര്യം മലയാള മനോരമ റിപ്പോർട്ട് ചെയ്തു.
ചേർപ്പ് (തൃശൂർ) ∙ ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥനു വേണ്ടി മന്ത്രിക്കു നേരിട്ടുനൽകിയ സ്ഥലംമാറ്റ അപേക്ഷ റോഡരികിലെ മാലിന്യക്കൂമ്പാരത്തിൽ. തൃശൂർ–ഇരിങ്ങാലക്കുട സംസ്ഥാനപാതയ്ക്കു സമീപം തിരുവുള്ളക്കാവ്-പാറക്കോവിൽ റോഡരികിൽ തള്ളിയ മാലിന്യത്തിലാണു മന്ത്രി ആർ.ബിന്ദുവിന് നൽകിയ അപേക്ഷ കണ്ടെത്തിയത്.
കൊല്ലം∙ സിപിഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയെ ഇന്നു തിരഞ്ഞെടുക്കുമ്പോൾ 15 പുതുമുഖങ്ങളെങ്കിലും അതിൽ ഇടം പിടിക്കാൻ സാധ്യത. 88 അംഗ കമ്മിറ്റി വികസിപ്പിക്കാൻ തീരുമാനിച്ചാൽ പുതുമുഖങ്ങൾ ഇനിയും വർധിക്കാം. സംസ്ഥാനകമ്മിറ്റിയിൽ വരാൻ പോകുന്നത് വൻ അഴിച്ചുപണിയാണ് എന്നതുകൊണ്ടു തന്നെ 25 ൽ ഏറെപ്പേർ കമ്മിറ്റി അംഗത്വം പ്രതീക്ഷിച്ച് രംഗത്തുണ്ട്.
തിരുവനന്തപുരം∙ സ്വകാര്യ സര്‍വകലാശാല ബില്ലും സര്‍വകലാശാല നിയമഭേദഗതി ബില്ലും നിയമസഭയില്‍ അവതരിപ്പിച്ചു സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ബില്ലുകള്‍ അവതരിപ്പിക്കുന്നതെന്ന് മന്ത്രി ആര്.ബിന്ദു പറഞ്ഞു. ചാന്‍സലറുടെ അധികാരത്തില്‍ മാറ്റമുണ്ടാകില്ല. നക്കാപ്പിച്ച കാശിനാണ് നിയമഭേദഗതിയെന്ന ആക്ഷേപത്തില്‍ പ്രതിഷേധമുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം∙ മാർച്ച് 3ന് നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന സർവകലാശാല നിയമഭേദഗതി ബില്ലിൽ ഉന്നതവിദ്യാഭ്യാസകാര്യ മന്ത്രി ആർ.ബിന്ദുവിന് ഗുണകരമാകുന്ന പുതിയ വകുപ്പ് എഴുതിച്ചേർത്തെന്ന് ആരോപണം. കോർപറേഷൻ മേയർ, മുൻസിപ്പൽ കോർപറേഷൻ അധ്യക്ഷൻ, പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികളിൽ നിയോഗിക്കപ്പെടുന്ന സ്വകാര്യ കോളജ്
തിരുവനന്തപുരം∙ യുജിസി കരട് റെഗുലേഷനുകളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ച് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ഉന്നതവിദ്യാദ്യാസ കണ്വന്ഷന്. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം വെട്ടിച്ചുരുക്കുന്ന തരത്തിലുള്ള യുജിസി നിര്‍ദേശങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇക്കാര്യത്തിൽ പുലർത്തുന്ന ഉത്കണ്ഠ ഒരിക്കൽക്കൂടി
Results 1-10 of 340