Activate your premium subscription today
കാഞ്ചിയാർ ∙ വന്യജീവിശല്യം നേരിടുന്ന കാഞ്ചിയാര്‍ പേഴുകണ്ടം മുനമ്പില്‍ ഉള്‍പ്പെടെ വനാതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സോളര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ പേഴുംകണ്ടം മുനമ്പ് ഭാഗം, പാലാക്കട എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഇടുക്കി ജില്ലാ സംഗമത്തിന്റെ 11–ാം സമ്മേളനം നാളെ ബർമിങ്ങാമിനു സമീപമുള്ള ബ്രിയേർലി ഹില്ലിൽ നടക്കും.
തൊടുപുഴ ∙ സംസ്ഥാനത്ത് ജലവിഭവവകുപ്പിനു കീഴിലുള്ള അണക്കെട്ടുകളിൽ വൻതോതിൽ ചെളിയും മണലും അടിഞ്ഞ് സംഭരണശേഷി കുറഞ്ഞു. തുടർച്ചയായി മഴ പെയ്താൽ ഉടൻ തന്നെ പല ഡാമുകളിൽനിന്നും വെള്ളം പുറത്തേക്കൊഴുക്കേണ്ട സ്ഥിതിയായി. അണക്കെട്ടുകളുടെ സംഭരണശേഷി കുറഞ്ഞതാണു 2018ലെ പ്രളയത്തിന് ഒരു പ്രധാന കാരണമെന്നു കണ്ടെത്തിയിട്ടും മണലോ ചെളിയോ വാരി മാറ്റിയിട്ടില്ല. സംസ്ഥാനത്തെ 12 ഡാമുകളുടെ സംഭരണശേഷി കുറഞ്ഞതായി കണ്ടെത്തിയത് കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (കെഇആർഐ) നടത്തിയ പഠനത്തിലാണ്. വർഷങ്ങൾക്കു മുൻപ് ഇക്കാര്യം കണ്ടെത്തിയെങ്കിലും നടപടിയൊന്നുമില്ല.
തിരുവനന്തപുരം ∙ വട്ടിയൂര്‍ക്കാവില്‍ നാട്ടുകാരുടെ സഹായത്തോടെ നിര്‍മിക്കുന്ന വീട്ടിലേക്കുള്ള വാട്ടര്‍ കണക്ഷന്, നടപടിക്രമങ്ങള്‍ പാലിക്കാതെ വിച്ഛേദിച്ച ജീവനക്കാരനെതിരെ നടപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്. അരുണ്‍ദാസ് എന്ന ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാനും സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജലഅതോറിറ്റി എംഡി ജീവന് ബാബുവിന് നിര്‍ദേശം നല്കി. സമൂഹമാധ്യമങ്ങളിലൂടെ വിഷയം ശ്രദ്ധയില്‍പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി.
തിരുവനന്തപുരം ∙ ഡാമുകൾക്കു സമീപം ജനവാസമേഖലകളിൽ നിർമാണനിയന്ത്രണത്തിൽ ഇളവുകൾ ഉൾപ്പെടുത്തിയാകും പുതിയ നിയന്ത്രിത മേഖല (ബഫർ സോൺ) സംബന്ധിച്ച ഉത്തരവിറക്കുകയെന്നു മന്ത്രി റോഷി അഗസ്റ്റിൻ. ഡാമുകൾക്കു ചുറ്റും ബഫർ സോൺ ഏർപ്പെടുത്തണമെന്ന കോടതി നിർദേശത്തിൽ അഭിപ്രായങ്ങൾ സമർപ്പിക്കാൻ വിളിച്ച സർവകക്ഷിയോഗത്തിലാണു മന്ത്രിയുടെ ഉറപ്പ്. 20 മീറ്റർ ബഫർ സോൺ നിശ്ചയിച്ച ഉത്തരവ് ഡാമുകളുടെ സമീപത്ത് താമസിക്കുന്നവരിൽ ആശങ്ക ഉണ്ടാക്കിയതിനാൽ പിൻവലിച്ചിരുന്നു.
തിരുവനന്തപുരം ∙ കേരളത്തിലെ ഡാമുകളുടെ സംഭരണികള്‍ക്ക് ചുറ്റും നിയന്ത്രിത മേഖല ഏര്‍പ്പെടുത്തണമെന്ന കോടതി നിര്‍ദേശത്തില്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്നതിനായി മന്ത്രി റോഷി അഗസ്റ്റിന് സര്‍വകക്ഷി യോഗം വിളിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് സെക്രട്ടേറിയറ്റില്‍ യോഗം വിളിച്ചുചേര്‍ത്തത്.
വണ്ടിപ്പെരിയാർ ∙ തൊമ്മൻകുത്തിൽ കുരിശു പൊളിച്ച സംഭവത്തിൽ ഉൾപ്പെടെ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി റോഷി അഗസ്റ്റിന്റെ വാഹനം തടഞ്ഞു കരിങ്കൊടി കാണിച്ചു. കുമളിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വണ്ടിപ്പെരിയാറ്റിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിനു
കോട്ടയം∙ പെസഹാ ദിനത്തില്‍ മുടങ്ങാതെ വിശ്വസവഴിയില്‍ യാത്ര തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്. പാലാ ചക്കാമ്പുഴയിലെ കുടുംബവീട്ടില്‍ നിന്നാണ് മലയാറ്റൂരിലേക്കുള്ള യാത്ര. 1985ല്‍ തുടങ്ങിയ യാത്ര കോവിഡ് കാലത്തു മാത്രമാണ് മുടങ്ങിയിട്ടുള്ളതെന്നും മന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മന്ത്രിയുടെ
കോട്ടയം ∙ 7 വർഷം മുമ്പൊരു രാത്രി. കൂത്താട്ടുകുളം ബസ് സ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസ് കയറി റോഷി അഗസ്റ്റിൻ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നു. പുലർച്ചെ രണ്ടരയോടെ ബസ് കൊട്ടാരക്കരയിൽ. പുറത്തിറങ്ങി ഒരു കട്ടൻ ചായ കുടിച്ചു. 10 മിനിറ്റ് കഴിഞ്ഞ് ബസ് പുറപ്പെട്ടു. കൊല്ലം – തിരുവനന്തപുരം അതിർത്തി പ്രദേശമായ തട്ടത്തുമലയിൽ എത്തിയപ്പോഴേക്കും ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു.
എറണാകുളം ജില്ലയിലെ ചെല്ലാനത്തെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കിഫ്ബി ഫണ്ടുപയോഗിച്ചാണിത്. കടലാക്രമണം രൂക്ഷമായ കേരളത്തിലെ പത്ത് ഹോട്ട്സ്പോട്ടുകളിലും കിഫ്ബി വഴി പരിഹാരപദ്ധതി നടപ്പാക്കും. കാസർകോട് അണക്കെട്ട് നിർമിക്കാനുള്ള പരിശോധന നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Results 1-10 of 252