Activate your premium subscription today
മാവേലിക്കര ∙ നഴ്സിങ് കോളജിലെ റാഗിങ് വാർത്ത അറിഞ്ഞ രാത്രി ഉറങ്ങിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. സഹപാഠികളോട് ഇത്രത്തോളം ക്രൂരത കാട്ടാൻ എങ്ങനെ കഴിയുന്നു എന്ന ചിന്ത മനസ്സിനെ ഏറെ ഉലച്ചു. രാഷ്ട്രീയം വിദ്യാലയങ്ങളിൽ വേണ്ട എന്നു പലരും പറയുന്നുണ്ട്. രാഷ്ട്രീയം വിദ്യാലയങ്ങളിൽ നിന്നു മാറിയതോടെ അരാജകത്വം ഉള്ള സമൂഹമാണു വളർന്നു വരുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മാവേലിക്കര മറ്റം സെന്റ് ജോൺസ് എച്ച്എസ്എസ് ശതാബ്ദി സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ആലപ്പുഴ∙ സിനിമ രംഗത്തെ തർക്കം തുടരട്ടെയെന്നും വിവാദങ്ങൾ ഉണ്ടാകുന്നത് സിനിമ രംഗത്തെ ശക്തിപ്പെടുത്തുമെന്നും മന്ത്രി സജി ചെറിയാൻ. വർഷത്തിൽ 250 സിനിമകൾ ഇറങ്ങുന്നുണ്ട്. എല്ലാ സിനിമകളും ലാഭകാരമാകുന്നതു ശരിയല്ല. മെച്ചപ്പെട്ട സിനിമ ആണ് ഇറങ്ങേണ്ടത്. നല്ല സിനിമൾക്കു സർക്കാരിന്റെ പിന്തുണയുണ്ട്. സിനിമയിൽ കടുത്ത മത്സരമായി.
പാലാ∙ ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻ ഹെൽപ് പദ്ധതി പ്രകാരം രോഗം അതിജീവിച്ചവരുടെയും രോഗികളുടെയും സംഗമം നടത്തി. മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യപരിപാലന രംഗത്ത് ഉന്നത നിലവാരത്തിലുള്ള ചികിത്സ ഒരുക്കുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് ഏറെ ഗുണകരമാകുന്നതായി മന്ത്രി പറഞ്ഞു. സമ്പൂർണ കാൻസർ ചികിത്സാ കേന്ദ്രം കൂടി ആരംഭിക്കുന്നത് ജനങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കരുതുന്നുവെന്ന് മന്ത്രി പറഞ്ഞു.
കൊറ്റനാട് ∙ നമ്മുടെ കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ നമ്മൾ പഠിച്ചിരുന്ന കാലഘട്ടത്തിലല്ല അവർ പഠിക്കുന്നതെന്നും ഈ കാലഘട്ടത്തിന്റെ അനിവാര്യമായ അറിവുകൾ പകർന്നു നൽകുകയാണ് അധ്യാപകരും ഒപ്പം രക്ഷിതാക്കളും ചെയ്യേണ്ടതെന്നും മന്ത്രി സജി ചെറിയാൻ. ഒരു വിദ്യാർഥി പഠിച്ചിറങ്ങുമ്പോൾ അവൻ ജീവിത
കായംകുളം∙ സിപിഎം എംഎൽഎ യു.പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മകൻ കേസിൽപ്പെട്ടാൽ അമ്മയാണോ ഉത്തരവാദിയെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു. സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത്. 24 മണിക്കൂറും മകന് പിന്നാലെ നടക്കാൻ അമ്മയ്ക്കാകുമോയെന്നും ശോഭ ചോദിച്ചു. കായംകുളത്ത് ബിജെപി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം.
നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ട് ആകേണ്ടിവരുന്നത് എന്തൊരു കഷ്ടമാണ്’ എന്നായിരുന്നു പുകയില ഉപയോഗംമൂലം പാതിവഴിയിൽ ജീവിതം നഷ്ടപ്പെട്ടവരെപ്പറ്റി പ്രശസ്ത ക്രിക്കറ്റർ രാഹുൽ ദ്രാവിഡിന്റെ സങ്കടം. ‘നന്നായി കഞ്ചാവു വലിച്ചുകൊണ്ടിരിക്കുന്നതിനിടെ എക്സൈസുകാരുടെ പിടിയിലാവുന്നത് എന്തൊരു കഷ്ടമാണ്’ എന്നാണ് പക്ഷേ, സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ സങ്കടം. നേരിയ വ്യത്യാസമേയുള്ളൂ.
ആലപ്പുഴ ∙ ലഹരി ഉപയോഗത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതാണ് മന്ത്രി സജി ചെറിയാന്റെ പരാമർശമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സാംസ്കാരിക മന്ത്രിയുടെ ഭാഗത്ത് നിന്ന് വരാൻ പാടില്ലാത്ത പരാമർശമാണ് സജി ചെറിയാൻ നടത്തിയത്. ലഹരിക്കെതിരെ എല്ലാവരും യോജിച്ചു നിന്നു പോരാടുകയാണ് വേണ്ടതെന്നും വേണുഗോപാൽ പറഞ്ഞു.
തിരുവനന്തപുരം∙ കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനാണ് എക്സൈസ് ശ്രമിക്കുന്നത്. പുകവലിയെക്കുറിച്ച് മന്ത്രി സജി ചെറിയാൻ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും, അദ്ദേഹം പറഞ്ഞതിനു മറുപടിയായല്ല ഇതു പറയുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
യു.പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട സംഘം കഞ്ചാവ് കൈവശം വച്ചതിനു കേസെടുത്തതു വലിയ രാഷ്ട്രീയ വിവാദമാക്കേണ്ട വിഷയമല്ലെന്നു മന്ത്രി സജി ചെറിയാൻ. കഞ്ചാവിന്റെ അളവ് ആദ്യം പറഞ്ഞതിൽനിന്നു പിന്നീട് പലവട്ടം കുറഞ്ഞതായി കാണുന്നു. ഇതു കൂട്ടുകാർ ഒത്തുകൂടുമ്പോഴുണ്ടാകുന്ന കാര്യമായി കണ്ടാൽ മതി. പലരും പലതരം പുകവലിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ ഉമ തോമസിന് അപകടം പറ്റിയ വേദിയിലേക്കു കയറിവരാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. വേദിക്കു പൊക്കമുള്ളതിനാൽ പിന്നിലൂടെ വന്നാണ് അവിടെ ഇരുന്നത്. മുന്നിൽ വലിയ താഴ്ചയുള്ളതുകൊണ്ട് ആരും മുന്നോട്ടുപോയില്ലെന്നും പൊക്കമുള്ളതുകൊണ്ട് മുൻഭാഗത്തു ബാരിക്കേഡ് കെട്ടി സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതായിരുന്നു. ആ സുരക്ഷ ഉറപ്പുവരാത്തതിനാലാണ് അപകടം സംഭവിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു.
Results 1-10 of 488