Activate your premium subscription today
പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ അടുത്ത മാസം തന്നെ വിലങ്ങാട് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ ആദ്യ തറക്കല്ലിടൽ നടത്തുമെന്ന് ഷാഫി പറമ്പിൽ എംപി. വിലങ്ങാടിന് നീതി വേണം എന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുെട നേതൃത്വത്തിൽ വിലങ്ങാട്ടെ ഉരുൾപൊട്ടൽ ദുരന്തബാധിതർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്∙ മരണ വീട്ടിൽ പോക്കറ്റടിക്കുന്നതിനെക്കാൾ തരംതാണ രീതിയിൽ കോവിഡ് കാലത്ത് സർക്കാർ പ്രവർത്തിച്ചു എന്നതിന്റെ തെളിവാണ് സിഎജി റിപ്പോർട്ടെന്ന് ഷാഫി പറമ്പിൽ എംപി. കൂടിയ വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന സിഎജി റിപ്പോർട്ട് പുറത്തുവന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി ∙ മനോരമ ന്യൂസ് ന്യൂസ്മേക്കര് 2024 തിരഞ്ഞെടുപ്പിന്റെ അന്തിമപട്ടികയായി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഷാഫി പറമ്പില് എംപി, പി.വി.അന്വര് എംഎല്എ, ഒളിംപ്യന് പി.ആര്.ശ്രീജേഷ് എന്നിവരാണു പട്ടികയിലിടം നേടിയത്. ഫൈനല് റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചു. പത്തുപേരടങ്ങിയ പ്രാഥമികപട്ടികയില്നിന്ന്
‘വർഗീയതയുടെ വിജയമാണ് പാലക്കാട്ടുണ്ടായ’തെന്ന, ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവന നടത്തുന്നതിൽനിന്ന് ചേലക്കരയിലെ വിജയം പോലും സിപിഎം നേതാക്കളെ പിന്തിരിപ്പിച്ചില്ല. പാലക്കാട്ടെ ബിജെപിയുടെ കിടപ്പു കണ്ടശേഷവും ഈ വാക്കുകൾ ആണ് പുറത്തുവന്നത്. പിണറായി സർക്കാരിനെ ന്യായീകരിക്കാനുള്ള വിജയം ചേലക്കര സിപിഎമ്മിന് നൽകിയപ്പോൾ ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തലിനെയും അപ്രസക്തനാക്കാനുള്ള ശ്രമം പാലക്കാട്ട് പരാജയപ്പെട്ടു. രണ്ടിടത്തും ജനം വ്യക്തമായിത്തന്നെ വിധിയെഴുതുകയായിരുന്നു. ചേലക്കരയിൽ ചിരിച്ച മുഖവുമായി വന്ന് യു.ആർ. പ്രദീപ് ആദ്യം പറഞ്ഞത് ‘കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ല’ എന്നായിരുന്നു. പിന്നാലെ വന്ന കെ. രാധാകൃഷ്ണനും ‘ഭരണവിരുദ്ധ വികാരം ഇല്ലല്ലോ അല്ലേ’ എന്നാണ് മാധ്യമങ്ങളോട് തിരക്കിയത്. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല എന്നാണ് വിലയിരുത്തിയത്. സിപിഎമ്മിന് പാലക്കാട്
പാലക്കാട് ∙ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയത്തേരിലേറിയത് രാഹുൽ മാങ്കൂട്ടത്തിലെങ്കിലും അഗ്നി പരീക്ഷ ഡിസ്റ്റിങ്ഷനോടെ പാസായതിന്റെ ആശ്വാസത്തിലാണ് ഷാഫി പറമ്പിൽ. ട്വിസ്റ്റും സസ്പെൻസും നിറഞ്ഞ സിനിമ പോലെയായിരുന്നു തുടക്കം മുതൽ പാലക്കാട് തിരഞ്ഞെടുപ്പെങ്കിൽ കോൺഗ്രസ് ക്യാംപിന്റെ പ്രചാരണം കഥയും തിരക്കഥയും എഴുതി
പാലക്കാട്∙ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഷാഫി പറമ്പിൽ എംപി. 12,000– 15,000 വരെ ഭൂരിപക്ഷം ലഭിക്കുമെന്ന് ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് ശക്തികേന്ദ്രത്തിൽ വോട്ട് കുറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്ഗ്രസ് നേതാക്കളുടെ മുറികളില് കള്ളപ്പണത്തിന്റെ പേരില് പൊലീസ് നടത്തിയ റെയ്ഡും ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേര്ന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പാലക്കാട്∙ കോൺഗ്രസിനു കള്ളപ്പണം വരുന്നുവെന്ന വിവരം ചോർന്നത് ഹോട്ടലിൽ ഉണ്ടായിരുന്ന 4 പേരിൽ നിന്നെന്ന് ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീം എംപി. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, വി.കെ. ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ മാത്രം അറിഞ്ഞുള്ള രഹസ്യ ഇടപാട് ഇവരിൽ ഒരാളിലൂടെ മാത്രമേ പുറത്തുപോവുകയുള്ളൂ. ഹോട്ടലിൽ
പാലക്കാട്∙ ഹോട്ടലിൽ നിന്നും ഇറങ്ങിയ താൻ കയറിയത് ഷാഫി പറമ്പിലിന്റെ വാഹനത്തിലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ വാഹനത്തിലാണ് സുഹൃത്ത് സഞ്ചരിച്ചത്. കുറച്ചു ദൂരം പോയ ശേഷം ആ വാഹനത്തിൽ നിന്നും തന്റെ വാഹനത്തിലേക്ക് കയറി. പ്രസ് ക്ലബിനു മുന്നിൽ നിന്നാണ് തന്റെ വാഹനത്തിൽ കയറിയത്.
പാലക്കാട്. കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിലെ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. നീല ബാഗുമായി കെഎസ്യു പ്രവർത്തകൻ ഫെനി നൈനാൻ പോകുന്നതും മുറിയിലേക്ക് കയറുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. 8 മിനിറ്റിലധികം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇന്നലെ രാത്രി 10.11 മുതലാണ് ദൃശ്യങ്ങളിലുള്ളത്. ഷാഫി പറമ്പിൽ, വി.കെ.ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിലേക്ക് കയറുന്നതും ഹോട്ടലിലെ വരാന്തയിൽനിന്ന് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Results 1-10 of 307