Activate your premium subscription today
ചണ്ഡീഗഡ്∙ കർഷകസമരത്തെ തുടർന്ന് ഒരു വർഷത്തോളമായി അടഞ്ഞുകിടന്ന ശംഭു, ഖനൗരി അതിർത്തികൾ തുറക്കുന്നു. അതിർത്തിയിൽ കർഷകർ നിർമിച്ച താൽക്കാലിക പന്തലുകളും സ്റ്റേജുകളും പഞ്ചാബ് പൊലീസ് പൊളിച്ചുനീക്കി. സമരം ചെയ്ത കർഷകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രിയാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. ശിവരാജ് സിങ് ചൗഹാന് എയർ ഇന്ത്യ വിമാനത്തിൽ ലഭിച്ചത് പൊളിഞ്ഞ സീറ്റ്. ചുറ്റും നോക്കിയപ്പോൾ മറ്റു പല സീറ്റുകളും അതേ ദുരവസ്ഥയിൽ. സമൂഹമാധ്യമങ്ങളിൽ മന്ത്രി ‘യാത്രാ വിവരണം’ അവതരിപ്പിച്ചതോടെ നടപടി സ്വീകരിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രി കെ.റാംമോഹൻ നായിഡു കമ്പനിക്കു നിർദേശം നൽകി. ഡിജിസിഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷമാപണം നടത്തിയ എയർ ഇന്ത്യ സമഗ്ര അന്വേഷണം നടത്തുമെന്നു വ്യക്തമാക്കി.
ന്യൂഡൽഹി ∙ കർഷകസമര വിഷയത്തിൽ സുപ്രീം കോടതി വിധി സർക്കാർ അനുസരിക്കുമെന്നും അതനുസരിച്ചുള്ള നടപടിയെടുക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. കർഷക സമര നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ നിരാഹാര സമരം തീർപ്പാക്കാൻ ചർച്ച നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം ഈ മറുപടി പറഞ്ഞത്. ഒരു മാസത്തിലേറെയായി നിരാഹാരമനുഷ്ഠിക്കുന്ന ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്കു മാറ്റുന്നതിന് പഞ്ചാബ് സർക്കാരിനു സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു.
റാഞ്ചി ∙ ബിജെപി അധികാരത്തിലെത്തിയാൽ ജാർഖണ്ഡിൽ ദേശീയ പൗര റജിസ്റ്റർ (എൻആർസി) നടപ്പാക്കുമെന്നു സംസ്ഥാനത്തു തിരഞ്ഞെടുപ്പു ചുമതലയുള്ള നേതാവും കേന്ദ്രമന്ത്രിയുമായ ശിവ്രാജ് സിങ് ചൗഹാൻ പറഞ്ഞു.
ശ്രീനഗർ ∙ രാഹുൽ ഗാന്ധിയെയും എൻസി നേതാവ് ഫാറൂഖ് അബ്ദുല്ലയെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന കോൺഗ്രസിന്റെയും നാഷണൽ കോൺഫറൻസിന്റെയും പ്രസ്താവനയ്ക്കെതിരെയാണ് ചൗഹാന്റെ ആക്രമണം. ഇരുവരുടെയും തലമുറകൾ വിചാരിച്ചാൽ പോലും ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ കർഷകരുടെ ക്ഷേമം ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും കേന്ദ്രം സ്വീകരിക്കുമെന്നു കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ രാജ്യസഭയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കർഷക വിരുദ്ധമാണെന്നാരോപിച്ച പ്രതിപക്ഷ ഇന്ത്യാസഖ്യ കക്ഷികൾ ചൗഹാന്റെ പ്രസംഗം ബഹിഷ്കരിച്ച് സഭയിൽ നിന്നിറങ്ങിപ്പോയി.
ന്യൂഡൽഹി ∙ കർഷകർക്കുള്ള മിനിമം താങ്ങുവിലയ്ക്കു നിയമപരിരക്ഷ നൽകണമെന്ന ആവശ്യം അവഗണിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ഉയർത്തിയ പ്രതിഷേധത്തിൽ രാജ്യസഭയിലെ ചോദ്യോത്തരവേള പലവട്ടം തടസ്സപ്പെട്ടു. താങ്ങുവിലയുടെ കാര്യത്തിൽ കൃഷിമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ മറുപടി പറയുന്നതിനിടെ കോൺഗ്രസിലെ രൺദീപ് സിങ് സുർജേവാലയാണ് എതിർപ്പുമായി എഴുന്നേറ്റത്.
മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങവെ, പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ മന്ത്രാലയങ്ങൾ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. പ്രധാന മന്ത്രാലയങ്ങൾ കൈവശം വച്ച് അതിലെ സഹമന്ത്രിമാരെ ഘടകകക്ഷികളിൽനിന്നു നിയമിക്കാമെന്ന ഫോർമുല ജെ.പി.നഡ്ഡയുടെ വസതിയിൽ നടന്ന എൻഡിഎ നേതാക്കളുടെ യോഗത്തിൽ ബിജെപി മുന്നോട്ടുവച്ചു. ബിജെപിയുടെ സീനിയർ മന്ത്രിമാരുടെ മന്ത്രാലയങ്ങൾക്കു മാറ്റങ്ങളുണ്ടായേക്കും. കഴിഞ്ഞ സഭയിലെ 18 പേർ ഇത്തവണ തോറ്റു.
ഗ്രാമകവാടം മുതൽ സ്വീകരണം എന്നതാണ് നവവരന്റെ കാര്യത്തിൽ ഇവിടത്തെ രീതി. പാട്ടും ബാൻഡും നൃത്തവുമായി ബന്ധുജനങ്ങളെല്ലാം ഇളകിമറിയും. മധ്യപ്രദേശിലെ വിദിശ മണ്ഡലത്തിലെ പിപ്പിലിയ നാൻകർ എന്ന ഗ്രാമത്തിൽ ഈ സ്വീകരണം വരനു വേണ്ടിയല്ല; മാമാജിക്കാണ്. ‘മാമാജി’ എന്നാൽ അമ്മാവൻ. ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശുകാർക്ക് മാമാജിയാണ്.
കോട്ടയം ∙ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ തിരുനക്കര മഹാദേവ ക്ഷേത്ര പരിസരം വൃത്തിയാക്കലിൽ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പങ്കെടുത്തു. ശിവരാജ് സിങ് ചൗഹാനെ ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡ് അധികൃതരും ചേർന്നു സ്വീകരിച്ചു. സെക്രട്ടറി അജയ് ടി.
Results 1-10 of 80