Activate your premium subscription today
ന്യൂഡൽഹി ∙ തിങ്കളാഴ്ച നടക്കാനിരിക്കുന്ന യുഎസ് അധികാരകൈമാറ്റച്ചടങ്ങിൽ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാജ്യമായി കരുതപ്പെടുന്ന ബ്രിട്ടന്റെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർക്കു ക്ഷണമില്ല. വാഷിങ്ടനിലെ അംബാസഡർ രാജ്യത്തെ പ്രതിനിധീകരിക്കുമെന്നു ബ്രിട്ടിഷ് അധികൃതർ വ്യക്തമാക്കി. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണു പങ്കെടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നോ എന്നതിന്, ഇന്ത്യയ്ക്കു ക്ഷണമുണ്ട്, വിദേശകാര്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും എന്നാണു വിദേശകാര്യവകുപ്പിന്റെ മറുപടി.
2024ല്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരെണ്ണമാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കൻ സേന പിന്‍വാങ്ങി താലിബാന് വീണ്ടും അധികാരം പിടിച്ചെടുത്തപ്പോള്‍ അത് പാക്കിസ്ഥാന്റെ കൂടി വിജയമായിട്ടാണ് ലോകം കണ്ടത്. ഇങ്ങനെ പാക്കിസ്ഥാനോട് ആഭിമുഖ്യമുള്ള ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ സ്ഥാനമേറ്റിട്ടും ഇപ്പോൾ എന്തുകൊണ്ടാണ് ഇരു രാഷ്ട്രങ്ങള്‍ക്കും ഇടയിൽ സംഘര്‍ഷം ഉടലെടുത്തത് എന്നത് വലിയ അതിശയം ഉളവാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ബ്രിട്ടൻ വാണിരുന്ന കാലത്തും അവര്‍ക്ക് തങ്ങളുടെ വരുതിയില്‍ പൂര്‍ണമായും കൊണ്ടു വരാന്‍ സാധിക്കാത്ത പ്രദേശമായിരുന്നു ഇന്നത്തെ അഫ്ഗാനിസ്ഥാന്. റഷ്യയുടെ അടുത്തു സ്ഥിതി ചെയ്യുന്നതും പശ്ചിമേഷ്യയിലേക്കുള്ള കര മാര്‍ഗമുള്ള വഴികള്‍ കടന്നു പോകുന്നതും ഈ പ്രദേശത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. ഒട്ടേറെ യുദ്ധങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ശേഷം 1893ല്‍ ബ്രിട്ടന്റെ മോര്‍ട്ടിമാര്‍ ഡ്യൂറൻഡ് എന്ന ഉദ്യോഗസ്ഥനും അഫ്ഗാനിസ്ഥാനിലെ അന്നത്തെ അമീര്‍ ആയിരുന്ന അബ്ദുര്‍ റഹ്മാന് ഖാനും കൂടി ഇരു പ്രദേശങ്ങളുടേയുമിടയില്‍ ഡ്യൂറൻഡ് ലൈന്‍ (The Durand Line) എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച അതിര്‍ത്തി നിശ്ചയിച്ചു. ഇതിനുശേഷം ബ്രിട്ടൻ ഇന്ത്യന്‍ ഉപഭൂഖണ്ഡം വിടുന്നതുവരെ ഈ മേഖലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ 1948 മുതല്‍ അഫ്ഗാനിസ്ഥാന് ഡ്യൂറന്‍ഡ് ലൈനിനോടുള്ള തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി തുടങ്ങി. വിഭജന സമയത്ത് പാക്കിസ്ഥാന്റെ ഭാഗമായ ബലൂചിസ്ഥാനും അവര്‍ ഇന്ത്യയില്‍ നിന്നും കയ്യടക്കിയ കശ്മീരിന്റെ ഭാഗമായ ഉത്തര പ്രവിശ്യയും (ഇന്നത്തെ ഖൈബര്‍ പക്തുന്‍വ) തങ്ങള്‍ക്ക് അവകാശപെട്ടതാണെന്ന വാദം കാബൂള്‍ ഉന്നയിച്ചു. ഇതിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ 1950കളിലും അടുത്ത ദശകത്തിന്റെ ആദ്യ വര്‍ഷങ്ങളിലും പലവട്ടം ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ചെയ്തു. അമേരിക്ക നയിച്ച തെക്ക് കിഴക്കന്‍ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ‘സീറ്റോ’യില്‍ പാക്കിസ്ഥാന് ഒരു ഉടമ്പടി രാഷ്ട്രമായതും അഫ്ഗാനിസ്ഥാന് സോവിയറ്റ് യൂണിയനോട് കൂടുതല്‍ അടുത്തതും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കുവാന്‍ സഹായിച്ചു. 1979ല്‍ സോവിയറ്റ് പട്ടാളം അഫ്ഗാനിസ്ഥാനില്‍ പ്രവേശിക്കുന്നതു വരെ ഈ സ്ഥിതി തുടര്‍ന്നു പോരികയും ചെയ്തു. ലോക ചരിത്രത്തില്‍ ദൂരവ്യാപകമായ പല മാറ്റങ്ങള്‍ക്കും ആരംഭം കുറിക്കുന്ന സംഭവങ്ങള്‍ ഉണ്ടായത് ഇരുപതാം നൂറ്റാണ്ടിന്റെ എട്ടാം ദശകത്തിന്റെ അവസാന വര്‍ഷങ്ങളിലാണ്. 1977ല്‍ പാക്കിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വമ്പൻ കൃത്രിമം നടന്നതായി ആരോപിച്ചു പ്രക്ഷോഭം കനത്തപ്പോള്‍
ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റായി വീണ്ടും ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കുമെന്നും മന്ത്രാലയം
വാഷിങ്ടൻ ∙ യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ 2 ദിവസത്തെ സന്ദർശനത്തിന് ഇന്ന് ഇന്ത്യയിലെത്തും.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനാർഥം ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ ഖത്തറിലെത്തി.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി 21, 22 തീയതികളിൽ കുവൈത്ത് സന്ദർശിക്കും. 43 വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണം സ്വീകരിച്ചെത്തുന്ന പ്രധാനമന്ത്രി ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യുന്നുണ്ട്. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം ഓഗസ്റ്റിൽ കുവൈത്ത് സന്ദർശിച്ചിരുന്നു. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹിയ ഈ മാസം 3, 4 തീയതികളിൽ ഡൽഹി സന്ദർശിക്കുകയും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ന്യൂഡൽഹി∙ പാക്കിസ്ഥാനുമായി നല്ല ബന്ധത്തിനാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. മറ്റേതൊരു അയൽരാജ്യവുമായും പോലെ പാക്കിസ്ഥാനുമായും നല്ല ബന്ധം പുലർത്തണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്നും അതിന് അവർ തീവ്രവാദത്തിൽ നിന്നു മുക്തമാകണമെന്നും എസ് ജയശങ്കർ വ്യാഴാഴ്ച ലോക്സഭയിൽ പറഞ്ഞു. 2019ൽ പാകിസ്ഥാൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ കാരണമാണ് പാക്കിസ്ഥാനുമായുള്ള വ്യാപാര-വാണിജ്യ മേഖലകളിലെ ബന്ധം മോശമായതെന്നും എസ്.ജയശങ്കർ കൂട്ടിച്ചേർത്തു.
ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റഷീദ് അൽ സയാനി, 20-ാമത് മനാമ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ദോഹ ഫോറം 2024ൽ പങ്കെടുക്കാൻ ഖത്തറിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ ഖത്തർ പ്രധാനമന്ത്രി, വാണിജ്യ വ്യവസായ മന്ത്രി എന്നിവരുമായി ചർച്ച നടത്തി.
ഇസ്രയേൽ – പലസതീൻ സംഘർത്തിന്റെ ഫലമായി മധ്യേഷ്യയിൽ സംഭവിക്കുന്നത് ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ.
Results 1-10 of 227